Current Date

Search
Close this search box.
Search
Close this search box.

ബ്രസീല്‍ : വിവേചനമില്ലാത്ത ഭരണം

(ബ്രസീലിലെ, സുപ്രിം കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് പ്രസിഡണ്ട് ഇമാം ഖാലിദ് തഖിയുദ്ദീനുമായി നടത്തിയ അഭിമുഖത്തിന്റെ തുടര്‍ച്ച)

ഓണ്‍ ഇസ്‌ലാം : സാധാരണയില്‍, മുസ്‌ലിം കുടിയേറ്റക്കാരില്‍ കണ്ടുവരാറുള്ള ഒന്നാണ്, സ്വാംശീകരണ ചക്രഗതി. ശക്തമായ മതമൂല്യങ്ങളുമായെത്തിയ ആദ്യ തലമുറക്ക് തങ്ങളുടെ തനിമ നഷ്ടപ്പെടുകയും അങ്ങനെ സ്വാംശീകരണം നടക്കുകയും ചെയ്യുന്നു. പിന്നെ, മൂന്നാം തലമുറയുടെ ആഗമനത്തോടെ, പരമ്പരാഗതമായ, യഥാര്‍ത്ഥ മൂല്യങ്ങളിലേക്ക് തിരിച്ചു പോകാനുള്ള ഒരു പ്രവണത നാം കാണുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ മുസ്‌ലിം കുടിയേറ്റക്കാരില്‍ ഇതുണ്ടായിട്ടുണ്ട്. ബ്രസീലില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടൊ?

തഖിയ്യുദ്ദീന്‍ : അതെ, അമ്പരപ്പിക്കുന്ന രീതിയില്‍, ബ്രസീലില്‍ അതുണ്ട്. പ്രതികൂല സ്വാംശീകരണം(Negative Assimilation) എന്ന് ഞാന്‍ വിളിക്കുന്നത് അതിനെയാണ്.
ബ്രസീലിലെ, മുസ്‌ലിം കുടുംബത്തെ കുറിച്ച്, പൂര്‍ണമായൊരു ഗവേഷണം ഞാന്‍ നടത്തുകയുണ്ടായി. ധാര്‍മികമായ അധോഗതിയാണ്, മുസ്‌ലിം കുടുംബത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അതില്‍ നിന്ന് മനസ്സിലായത്. ഈ അധോഗതിക്ക് കാരണമുണ്ട്. ബ്രസീല്‍ ഒരു സ്വതന്ത്ര സമൂഹമാണ്. ശരീഅത്തിന്നു വിരുദ്ധമായി, അവിടെ എല്ലാം അനുവദനീയമാണ്. യുവാക്കളെ സംബന്ധിച്ചിടത്തൊളം, ഇത് വളരെ അപകടകാരിയാണ്. അതിനാല്‍ തന്നെ, വിധിവിലക്കുകള്‍ മനസ്സിലാക്കി കൊടുക്കാന്‍ ഞങ്ങള്‍ അങ്ങേയറ്റം പാടുപെടേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ ചില ചെറുപ്പക്കാര്‍, മറ്റു മതങ്ങളില്‍ പോവുക പോലുമുണ്ടായിട്ടുണ്ട്. ‘അവര്‍ ദൈവാരാധന നടത്തുന്നു; എന്നാല്‍, ഏതെങ്കിലും പ്രത്യേക ചടങ്ങുകളോ, പ്രവര്‍ത്തനങ്ങളോ അനുസരിച്ചല്ല’ എന്ന് മറ്റുള്ളവര്‍ പറയുന്നു.
ഇസ്‌ലാം വിട്ടു പോകുന്നവരുടെ സംഖ്യ അത്ര വലുതല്ല. പക്ഷെ, ഈ പ്രതിഭാസം അമ്പരപ്പിക്കുന്നതാണ്. അതേ സമയം, യഥാര്‍ത്ഥ മൂല്യങ്ങളിലേക്കുള്ള ഒരു തിരിച്ചു വരവിന്ന് ഞങ്ങള്‍ ദൃക്‌സാക്ഷികളാകുന്നുമുണ്ട്.
സമാനമായ രണ്ടു പ്രവണതകളാണ്, മൂന്നാം തലമുറയില്‍, ഇപ്പോള്‍ കണ്ടുവരുന്നത്: പ്രതികൂല സ്വാംശീകരണത്തിലേക്കുള്ള പ്രയാണമാണ് ഒന്ന്. ഇസ്‌ലാമിലേക്കുള്ള തിരിച്ചു വരവാണ് മറ്റേത്.

ഓണ്‍ ഇസ്‌ലാം : മീഡിയ, സ്‌കൂളുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, കൂടുതല്‍ മുസ്‌ലിം സംഘടനകളുടെ രംഗപ്രവേശത്തിന്ന്, അടുത്തകാല ബ്രസീല്‍ സാക്ഷ്യം വഹിക്കുമോ?

തഖിയ്യുദ്ദീന്‍:  സമഷ്ടി സംഘടനകള്‍ സ്ഥാപിക്കാനുള്ള ഒരു പൊതു നവീകരണത്തിന്ന്, 2005 മുതല്‍ തുടക്കം കുറിച്ചിട്ടുണ്ട്. മുസ്‌ലസ്‌ലിം കുടിയേറ്റം മുതല്‍ അത് വരെയുള്ള സംഘടനകള്‍, ഏറിയ കൂറും വ്യക്തിഗതമായിരുന്നു. കുറച്ചു വര്‍ഷങ്ങളായി, കൂടുതല്‍ തൊഴില്‍ പരവും കൂടിയാലോചനാടിസ്ഥാനത്തിലുള്ളതുമായ സംഘടനകളായിരുന്നു സ്ഥാപിതമായതെന്ന് കണ്ടെത്തുകയുണ്ടായി. മുമ്പ് ഉണ്ടായിരുന്നത് പോലെ, എന്നും എല്ലാറ്റിന്റെയും ചുമതല വഹിക്കുന്ന ഒരൊറ്റ മനുഷ്യനും, ബാക്കിയുള്ളവരെല്ലാം, അയാളുടെ/അവളുടെ ജോലിക്കാരും, എന്ന അടിസ്ഥാനത്തിലായിരുന്നില്ല അത്. അങ്ങനെ, ഇസ്‌ലാമികാടിത്തറകളോടെ, ഭാവി കാഴ്ചപ്പാടുള്ള നിരവധി സംഘടനകള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. ഫലങ്ങള്‍ നിരവധിയായിരുന്നു:

-കൂടുതല്‍ ചിന്താപരമായ പുതിയ പ്രവര്‍ത്തന സിദ്ധാന്തങ്ങള്‍, മുസ്‌ലിം സിവില്‍ സൊസൈറ്റിയില്‍ ഉയര്‍ന്നു വന്നു.
-അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ വിനിയോഗം
-പുതിയ കാഴ്ചപ്പാടുകളുടെ സാന്നിധ്യം
-ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്ക് പുതിയ പ്രവര്‍ത്തനം
-മുസ്‌ലിം താല്പര്യങ്ങളെ കുറിച്ച പുതിയ വീക്ഷണങ്ങള്‍

മുസ്‌ലിം സിവില്‍ സൊസൈറ്റിയെ കുറിച്ച നല്ല ശുഭാപ്തി വിശ്വാസമുള്ള ആളാണ് ഞാന്‍.  അത് വളരെ മെച്ചപ്പെടും. വളരെ സാമൂഹികവും രാഷ്ട്രീയവുമായ അടിസ്ഥാനത്തിലുള്ള വീക്ഷണങ്ങള്‍ ഉയര്‍ന്നു വരും. ബ്രസീലിയന്‍ സമൂഹത്തിന്ന് അനുകൂലമായ ഉദ്ഗ്രഥനം ഉടലെടുക്കും. ജനാധിപത്യപരമായ സംഘടനയോടൊന്നിച്ച്, രാഷ്ട്രീയ നേതൃത്വത്തെയും മീഡിയയെയും എങ്ങനെ ഫലപ്രദമായി സമീപിക്കാമെന്ന് മുസ്‌ലിംകള്‍ പഠിക്കും. ബ്രസീലില്‍, ഇപ്പോള്‍, മുസ്‌ലിംകല്‍ ഇതെ കുറിച്ച് സംസാരിക്കുകയും സംവാദം നടാത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. സിവില്‍ സൊസൈറ്റിയുടെ കാര്യ ശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും, സ്‌കൂളുകളെ എങ്ങനെ ഉയര്‍ത്തിക്കൊണ്ടു വരാമെന്നും അവര്‍ പഠിക്കും.
ഉദാഹരണമായി, 2014 ല്‍, ബ്രസീല്‍ ആഥിത്യമരുളാനിരിക്കുന്ന വേള്‍ഡ് കപ്പിനെ, ഇസ്‌ലാമിക പ്രചാരണത്തിന്ന് എങ്ങനെ വിനിയോഗിക്കാമെന്ന്, ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുകള്‍, ഇപ്പോല്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. മുസ്‌ലിം സമൂഹത്തില്‍, ഇപ്പോള്‍, പുതിയ ഒരു അവബോധം ഉണ്ടായിട്ടുണ്ടെന്ന് പറയാന്‍ സാധിക്കും. പക്ഷെ, പഴയ സംസ്‌കാരം സ്ഥാനം ഉറപ്പിച്ചിരിക്കയാല്‍, കുറച്ചു സമയമെടുക്കുമെന്ന് മാത്രം. എന്നാല്‍, കൂടുതല്‍, സ്ഥാപനവല്‍കൃത പദ്ധതികളിലൂടെ നാം മുന്നൊട്ട് തള്ളേണ്ടതുണ്ട്.

ഓണ്‍ ഇസ്‌ലാം: ബ്രസീലില്‍, മുഴു സമയ സ്‌കൂളുകള്‍ എത്രയുണ്ട്?

തഖിയ്യുദ്ദീന്‍: എല്ലാ നിലക്കുമായി അഞ്ചെണ്ണമുണ്ട്. എന്നാല്‍, സ്‌കൂള്‍ സമയം കഴിഞ്ഞൊ, വാരാന്ത്യത്തിലോ, ഒരു മണിക്കൂര്‍ അറബിയും ഇസ്‌ലാമും പഠിപ്പിക്കുന്ന മറ്റു ചിലരുണ്ട്. സാഓ പോളോയില്‍, നാലു മുഴു സമയ സ്‌കൂളുകളാണുള്ളത്. ഇത് മതിയാകയില്ലെന്നത് തീര്‍ച്ച. സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്നു വേണ്ടി, പല മുസ്‌ലിം സംഘടനകളും ഞങ്ങളെ സഹായിക്കുന്നുണ്ട്. പക്ഷെ, യോഗ്യരായ അദ്ധ്യാപകരുടെയും നടത്തിപ്പുകാരുടെയും അഭാവം ഞങ്ങള്‍ക്ക് എപ്പോഴുമുണ്ട്.

ഓണ്‍ ഇസ്‌ലാം : ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്‍സ്, സുപ്രിം കൌണ്‍സില്‍ ഫോര്‍ ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് എന്നീ സംഘടനകള്‍, എല്ലാ വിഭാഗം മുസ്‌ലിംകളെയും പ്രതിനിധാനം ചെയ്യുന്നുണ്ടോ?

തഖിയ്യുദ്ദീന്‍ : ഈ സംഘടനകള്‍, അഹ്ലുസ്സുന്ന വല്‍ ജമാഅത്തിനെ(സുന്നി മുസ്‌ലിംകള്‍) മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളു. സുപ്രിം കൗണ്‍സില്‍ ഇമാമുമാരെല്ലാം സുന്നികളാണ്. ഫെഡറേഷന്റെ കീഴില്‍ ലിസ്റ്റു ചെയ്യപ്പെട്ടതും സുന്നി സംഘടനകള്‍ മാത്രം. ബ്രസീലിയന്‍ മുസ്‌ലിംകളില്‍, ശീഈകളെ പ്രതിനിധാനം ചെയ്യുന്നത് കേവലം ഒരു ശതമാനം മാത്രമാണ്. പക്ഷെ, അവര്‍ക്ക് നല്ല ആജ്ഞാശക്തിയുണ്ട്. കാരണം, പുറത്തുനിന്നുള്ള പിന്തുണ തന്നെ.

ഓണ്‍ ഇസ്‌ലാം: ബ്രസീലിയ ഭരണം, ഏതെങ്കിലും വിധത്തില്‍, മുസ്‌ലിംകള്‍ക്കെതിരെ വിവേചന നയങ്ങള്‍  നടപ്പാക്കുന്നുണ്ടോ?

തഖിയ്യുദ്ദീന്‍: ബ്രസീലിയന്‍ ഭരണത്തില്‍, വിവേചനം തന്നെ കാണുകയില്ല.
1. മുസ്‌ലിം ലോകത്തിന്നോ, അതിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്നൊ, എതിരിലുള്ള യുദ്ധത്തില്‍ അത് ഒരിക്കലും പങ്കെടുത്തിട്ടില്ല. ഉദാഹരണത്തിന്ന്, ചരിത്രപരമായ കുരിശു യുദ്ധ പാരമ്പര്യം അതിനില്ല.
2. പൗര നിയമമാണ് അവിടെ ഭരിക്കുന്നത്. ജാതി – മത പരിഗണനകളൊന്നും അതിലില്ല. അതിനാല്‍, രാഷ്ട്രീയവും നിയമപരവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു. ഉദാഹരണമായി, ബ്രസീലിലെ ഏറ്റവും വലിയ സാഓ പോളോ ഫെഡറേഷന്‍ ഗവര്‍മെന്റ്, എല്ലാ വര്‍ഷവും മേയ് 12, മുസ്‌ലിം സാന്നിധ്യ ദിനമായി ആഘോഷിച്ചു കൊണ്ട്, ഇസ്‌ലാമിനെ ആദരിക്കുന്നു. ബ്രസീലില്‍, ആദ്യമായി, അറബികള്‍ കാലുകുത്തിയ ദിനമെന്ന നിലയില്‍, എല്ലാ വര്‍ഷവും മാര്‍ച്ച് 25 ആഘോഷിച്ചു കൊണ്ട്, ഫെഡറല്‍ ഭരണകൂടം, അറബികളെ ആദരിക്കുന്നു.
ബ്രസീലില്‍, മിതവ്യയത്വത്തിന്റെ കാര്യത്തില്‍, വലിയൊരു പങ്കാണ് മുസ്‌ലിംകള്‍ നിര്‍വഹിച്ചത്. ഒരു ഘട്ടത്തില്‍, നെയ്ത്ത് വ്യവാസയത്തിന്റെ മേല്‍ക്കോയ്മ അറബികള്‍ക്കായിരുന്നു. ഉദാഹരണമായി, സാമൂഹ്യ ഉദ്ഗ്രഥനത്തില്‍, ഭരണ രേഖകളില്‍, പര്‍ദ്ദയണിഞ്ഞ സ്ത്രീയുടെ ചിത്രം കൊടുക്കാനുള്ള അവകാശം, പര്‍ദ്ദയണിഞ്ഞവര്‍ക്കുണ്ടായി. ഭരണഘടന അവര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശമാണത്. ഭരണേതര തലത്തില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍, ‘ബിന്‍ ലാദന്‍’ എന്നോ, ‘ബിന്‍ ലാദന്‍, സുഖം തന്നെയല്ലേ’?, എന്നോ അറബികളെ പരിഹസിക്കാറുണ്ട്. എല്ലാം അജ്ഞത കൊണ്ടാണ്.
(സമാപിച്ചു)

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles