Current Date

Search
Close this search box.
Search
Close this search box.

ബന്ദികളുടെ പ്രശ്‌നം യു എന്നിന് മുന്നില്‍ ഉയര്‍ത്തണം: ഐസാവി

ബന്ദികളുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലി ജയിലില്‍ ഉപവാസമിരിക്കുന്ന ഫലസ്തീന്‍ പോരാളി സാമിര്‍ അല്‍ഐസാവിയുടെ സഹോദരി അഡ്വ. ഷെറിന്‍ അല്‍ഐസാവി ബന്ദികള്‍ക്കെതിരെയുള്ള പീഡനങ്ങളെയും രാഷ്ട്രം അവരോട് സ്വീകരിക്കുന്ന സമീപനത്തെയുംകുറിച്ച് സംസാരിക്കുന്നു.

?സഹോദരന്‍ സാമിറിന്റെ ആരോഗ്യനില എങ്ങനെയുണ്ട്.
-കഴിഞ്ഞ ബുധനാഴ്ച വക്കീല്‍ അവനെ  സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് അറിയാന്‍ സാധിച്ചത്. വൃക്കയുടെ ഭാഗത്ത് കഠിനമായ വേദനയുണ്ട്. പേശികള്‍ ദുര്‍ബലമാകുകയും ഹൃദയമിടിപ്പ് നാല്‍പത് സെക്കന്റായി ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. തലയുടെ ഭാഗത്ത് നിന്നും ഞരമ്പുകളില്‍ നിന്നും ശക്തമായ വേദനയുണ്ട്. കാഴ്ചക്കുറവും അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം പരിരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും പരിശോധിക്കാനും ആശുപത്രി അധികൃതര്‍ വിസമ്മതം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

? ഈ സമരത്തോട് ജനങ്ങളുടെ ഐക്യദാര്‍ഢ്യം എപ്രകാരമാണ്.
-അവസാന ഘട്ടത്തില്‍ ഫലസ്തീനിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുണ്ട്. ഇത് വളരെ നല്ല പ്രതിഫലനമാണ്. ഫലസ്തീന്‍ ജനത നിലവില്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണിത്. ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന നൂറുകണക്കിനാളുകളുണ്ട്. തടവറയിലുള്ളവര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും ആദരണീയതക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. അതിനാല്‍ തന്നെ ഈ പോരാട്ടം കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്.

?ഈ വിഷയത്തില്‍ ജനങ്ങളില്‍ നിന്ന് ഏത് രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാവേണ്ടത്
-ഫസ്തീനിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ പ്രശ്‌നം ഏറ്റെടുത്തുകൊണ്ട് ഈ നിരാഹാര സമരത്തെ ജനകീയ പ്രക്ഷോഭമാക്കി മാറ്റണം. ഫലസ്തീനിലെ എല്ലാ വീടുകളിലും ഇതിന്റെ അലയൊലികള്‍ ഉണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ഇതിന്റെ കാരണത്തെയും ലക്ഷ്യത്തെയുംകുറിച്ച് തികഞ്ഞ ബോധ്യമുണ്ടാകണം. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ വേണ്ടി ഫലസ്തീന്‍ ഭരണാധികാരികള്‍ക്ക് കത്തുകളും സന്ദേശങ്ങളുമയക്കേണ്ടതുണ്ട്.

? ദേശീയ ഭരണകൂടത്തോട്് എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിക്കാനുള്ളത്
-യു എന്നില്‍ നിരീക്ഷകപദവി ലഭിച്ച രാഷ്ട്രത്തോട് നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അന്തര്‍ദേശീയ തലത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കുള്ളിലും നീതിന്യായ കോടതികള്‍ക്കുള്ളിലും ബന്ദികളുടെ പ്രശ്‌നം ഉയര്‍ത്താന്‍  ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്. അധിനിവേശ സൈന്യത്തിന്റെ ജയിലുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണിത്. ഘട്ടംഘട്ടമായി അധിനിവേശ ജയിലുകളില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ സാധിക്കണം. ഫലസ്തീന്‍ ഭരണകൂടം ഔദ്യോഗികമായിത്തന്നെ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തുവരണം. ഈജിപ്തിനെയും മുര്‍സിയെയും കുടുംബാംഗങ്ങളായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.

? പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് സഹോദരന്റെ നിരാഹാരവുമായി ബന്ധപ്പെട്ട് താങ്കള്‍ കത്തയച്ചിട്ടുണ്ടല്ലോ. എന്താണ് അതിന്റെ ഉള്ളടക്കം.
-സഹോദരന്‍ സാമിറിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനുള്ള ഒരു പ്രവര്‍ത്തനവും ഫലസ്തീന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്തുകൊണ്ട് അന്താരാഷ്ട്ര തലത്തിലും ഈജിപ്തിന്റെ മുമ്പിലും പ്രശ്‌നം ഉയര്‍ത്തുന്നില്ല? ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ഫലസ്തീന്റെ അമ്പാസഡര്‍മാര്‍ ബന്ദികളുടെ പ്രശ്‌നപരിഹാരത്തിന് ഒരു നടപടിയും സ്വീകരിക്കാത്തതെന്തുകൊണ്്? റാമല്ലയിലെ വിദേശകാര്യ വകുപ്പ് ബന്ദികളുടെ പ്രശ്‌നം എന്തുകൊണ്ട് യു എന്നില്‍ ഉന്നയിക്കുന്നില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുന്നില്‍ ഉന്നയിക്കുന്നതാണ് പ്രസ്തുത കത്ത്.

? അധിനിവേശ സൈന്യത്തിന്റെ ലക്ഷ്യം എന്താണ്.
-ഭയപ്പെടുത്തിയും പേഠിപ്പിച്ചും ബന്ദികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്റെ സഹോദരനെ അറസ്റ്റ് ചെയ്തിട്ടും പ്രക്ഷോഭങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയിട്ടും ഇപ്പോള്‍ തൊണ്ണൂറ് ദിനം കഴിയുന്നു. മറ്റൊരു സഹോദരന്റെ അറസ്റ്റ് അറുപത് ദിവസം തികയുന്നു. എന്താലും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് കടുത്ത അനീതിയാണ്. അതിനാല്‍ തന്നെ പ്രതിഷേധവും പ്രക്ഷോഭവും വിജയം കാണുക തന്നെ ചെയ്യും. നിരാഹാര സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണെന്നാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

?റെഡ്‌ക്രോസിലെ യുവാക്കളുടെ നിരാഹാര സമരത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
-യുവാക്കളുടെ പ്രസ്തുത പ്രക്ഷോഭ രീതിയെ ഞങ്ങള്‍ വിലമതിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ജയിലില്‍ നിരപരാധികള്‍ക്ക് വേണ്ടി പോരാടുന്ന സാമിറിനോടുള്ള ഐക്യദാര്‍ഢ്യം അവര്‍ പരസ്യമായി പ്രകടിപ്പിക്കണം. കാരണം അവരുടെ പോരാട്ടത്തിലൂടെയാണ് പ്രസ്തുത സന്ദേശം ഫലസ്തീന്‍ ജനതക്കും ലോകത്തിനും മുമ്പില്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചത്. നാം ഭക്ഷണത്തിനും സുഖാഡംഭരങ്ങള്‍ക്കും വേണ്ടി ജീവിക്കുന്ന ഒരു ജനതയല്ല, മറിച്ച് നമ്മുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടുന്നവരാണ്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles