Current Date

Search
Close this search box.
Search
Close this search box.

പാഠം ഒന്ന് : കടം വാങ്ങാന്‍ മാത്രമുള്ളതല്ല!

ഐ എം എഫില്‍ 1950 മുതല്‍ തുടര്‍ന്നു പോരുന്ന കടങ്ങളുടെ അവസാനത്തെ ഘഡുവും കഴിഞ്ഞ ആഴ്ച അടച്ചു തീര്‍ത്തതിലൂടെ തുര്‍ക്കി തങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ വിജയഗാഥ രചിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്തംബൂളിലെ ഒഖാന്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനും തുര്‍ക്കിയിലെ പ്രമുഖ സാമ്പത്തിക  വിദഗ്ധനുമായ ടാനര്‍ ബര്‍ക്കോസി സംസാരിക്കുന്നു.

? തുര്‍ക്കിയും ഐ.എം.എഫും തമ്മിലെ ബന്ധത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
-ഐ എം എഫുമായുളള തുര്‍ക്കിയുടെ ഇടപാടുകള്‍ 1950 കളുടെ അവസാനത്തോടുകൂടി ആരംഭിച്ചതാണ്. 2001 വരെ 17 ഉടമ്പടികള്‍ തുര്‍ക്കിയും ഐ.എം.എഫും തമ്മിലുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ തെറ്റായ രാഷ്ട്രീയ തീരുമാനങ്ങള്‍ കാരണമായി ഒന്നും തന്നെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചില്ല. നമ്മുടെ സാമ്പത്തിക പുരോഗതി അതുകൊണ്ടുതന്നെ സ്തംഭിച്ചു നില്‍ക്കുകയായിരുന്നു. മുമ്പത്തേതിനെയപേക്ഷിച്ച് 2001 ലെ ഉടമ്പടി മാതൃകാപരമാണെന്നു പറയാം. തൊട്ടുടനെ തുര്‍ക്കിയില്‍ അധികാരം മാറ്റപ്പെട്ടു. പിന്നീട് വന്ന എ കെ പാര്‍ട്ടി വളരെ പ്രശംസനീയമായ നിലപാടാണ് ആ വിഷയത്തിലെടുത്തത്. ദീര്‍ഘവീക്ഷണത്തോടെയുള്ള അവരുടെ നടപടികളാണ് ഇപ്പോള്‍ ഇങ്ങനെയൊരു അവസ്ഥയിലെത്തിച്ചത്. വളരെ അപകടകാരിയായ ഒരു സ്ഥാപനമാണ് ഐ.എം.എഫ്. നമ്മുടെ വയറും കഴുത്തും ഒരേസമയം മുറുക്കിക്കളയും.

? സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സംവിധാനങ്ങളെ കണ്ടെത്തി സഹായം നല്‍കുന്നതില്‍ ഐ എം എഫിന്റെ പദ്ധതികള്‍ അത്രമാത്രം വിജയിച്ചിട്ടുണ്ടോ?
 -തീര്‍ച്ചയായും ഇല്ല. ഐ എം എഫില്‍ നിന്നും കടം വാങ്ങി വിജയിച്ച രാജ്യങ്ങളുടെ എണ്ണം പരാജയപ്പെട്ടവയെക്കാള്‍ വളരെ കുറവാണ്. എന്നാല്‍ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നിടത്ത് രാജ്യങ്ങളുടെ കഴിവുകേടും അതിനൊരു കാരണമാണ്.

? അപ്പോള്‍ എങ്ങനെയാണ് തുര്‍ക്കി ഈ വിഷയത്തില്‍ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത്?
-ഐ എം എഫിന്റെ ആവശ്യമില്ലാതെ തന്നെ സാമ്പത്തിക പുരോഗതിയിലേക്കു സഞ്ചരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുര്‍ക്കി ശ്രമിച്ചു. അതുകൊണ്ട് ഇനിയൊരിക്കലും ഐ.എം.എഫുമായി യാതൊരു ഇടപാടുമില്ല എന്നതിനര്‍ഥമാക്കരുത്. വലിയ രാഷ്ട്രീയ അബദ്ധങ്ങള്‍ നമുക്ക് സംഭവിച്ചാല്‍ നാം ഇനിയും ഐ.എം.എഫുമായി ഇടപെടേണ്ടി വരും.

? അപ്പോള്‍ നമുക്ക് ഈ പുരോഗതിയെ പോസിറ്റീവായി കാണാമല്ലേ?
-ഇത് വളരെയധികം പോസിറ്റീവായ നീക്കമാണ്. 2001 ല്‍ തുര്‍ക്കി തന്നെ വരുത്തിവച്ച ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജ്യം.

? 2001 ലെ പദ്ധതി അതിനു മുമ്പുള്ള മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്തമാണെന്നാണോ താങ്കള്‍ കരുതുന്നത്?
-രൂപത്തില്‍ എല്ലാം ഒന്നുതന്നെ. പക്ഷെ നടപ്പിലാക്കുന്നതില്‍ വ്യ്ത്യസ്തമായ രീതിയായിരു്ന്നു. എ കെ പി യും ആ ശൈലിയാണ് പിന്തുടര്‍ന്നത്. ഇരുപതോളം ബാങ്കുകള്‍ പാപ്പരായിത്തീര്‍ന്നിരുന്നു. അമേരിക്കയോ യൂറോപ്പോ ഈ ശൈലി പിന്തുടര്‍ന്നെങ്കില്‍ അതവര്‍ക്ക് ഗുണം ചെയ്‌തേനേ.

? യഥാര്‍ഥത്തില്‍ 2001 ല്‍ അധികാരത്തിലിരുന്ന സര്‍ക്കാരല്ലേ ഇതിനു തുടക്കക്കാര്‍. എ കെ പി ആ പദ്ധതിയുമായി മുന്നോട്ട് പോയതല്ലേയുള്ളൂ?
-ഇത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ വിഷയമാണ്. 2001 ലേത് വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതിനു മുമ്പ് അധികാരത്തിലിരുന്ന ചുരുങ്ങിയത് പത്ത് വര്‍ഷത്തെ സര്‍ക്കാരുകളെങ്കിലും അതിനുത്തരവാതികളാണ്. ഒറ്റ കക്ഷി സര്‍ക്കാരുകള്‍ക്കാണ് ബഹുകക്ഷി സര്‍ക്കാരുകളെക്കാള്‍ പദ്ധതി നടപ്പിലാക്കാന്‍ എളുപ്പം. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും നാം ഒരു പരിധി വരെ രക്ഷപ്പെട്ടിരുന്നു. അതിനുകാരണം 2002 ലെ ഈ മാറ്റമാണ്. ഇതിലൂടെ ബാങ്കുകള്‍ സ്വതന്ത്രമായി നിയന്ത്രിക്കപ്പെടുന്ന അന്തീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതു പൊതുസാമ്പത്തിക സംവിധാനത്തെ രാഷ്ട്രീയ മുക്തമാക്കാന്‍ സഹായിച്ചു.

? ഐ എം എഫിനെ പൊതുസമൂഹം ഇത്രമാത്രം പൈശാചികമാക്കിയില്ലായിരുന്നുവെങ്കില്‍ തുര്‍ക്കിയുടെ സാമ്പത്തിക വിജയത്തിന് സുപ്രധാന പങ്ക് വഹിക്കാന്‍ അതിനു കഴിയുമായിരുന്നോ?
-പക്ഷെ നാം സൂക്ഷിക്കേണ്ടതുണ്ട്. എ കെ പി ക്ക് വളരെയധികം ഭാഗ്യമുണ്ട്. 2002 നു ശേഷം രാജ്യത്തിനകത്തേക്കുള്ള സമ്പത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. എല്ലാവരും വളര്‍ന്നപ്പോള്‍ തുര്‍ക്കിയും വളര്‍ന്നു. ഐ എം എഫ് പദ്ധതികള്‍ നടപ്പിലാക്കുന്നതിനു പകരം നിങ്ങള്‍ വളര്‍ച്ചയുടെ മാര്‍ഗം തെരഞ്ഞെടുത്തു. അത്തരമൊരു വളര്‍ച്ചാ കാലാവസ്ഥയില്‍ ഐ എം എഫ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കിയുമില്ല.

? ഐ.എം.എഫിനും തുര്‍ക്കി ഒരു വിജയ കഥയല്ലേ?
അതു ശരിയാണ്. പക്ഷെ അതുപറയുമ്പോള്‍ നാം ഓര്‍ക്കണം. എല്ലാ രാജ്യങ്ങളും ഐ.എം.എഫിന്റെ പദ്ധതികള്‍ നടപ്പാക്കുന്നവരല്ല. തുര്‍ക്കി നടപ്പാക്കി വിജയിച്ചു. ഇപ്പോള്‍ നാം നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം നമുക്കിനി ഐ.എം.എഫിനെ ആവശ്യമില്ല എന്നതാണ്.

? സാമ്പത്തികമായ സ്വയം പര്യാപ്തത ആയിട്ടതിനെ കണക്കാക്കാമോ?
-തീര്‍ച്ചയായും. ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മനസ്സിലാക്കിത്തുടങ്ങി ഐ.എം.എഫിനെ നമുക്കാവശ്യമില്ലാ എന്ന്. എ കെ പി തുടര്‍ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന്റെ വര്‍ദ്ധനവും ജനങ്ങളുടെ ഈ മനസ്സിനെയാണ് സൂചിപ്പിക്കുന്നത്.

? എന്തര്‍ഥത്തിലാണ് നമുക്ക് ഐ എം എഫി നെ ഇനിയാവശ്യമില്ലയെന്ന് താങ്കള്‍ പറയുന്നത്? ചില ഘടനാപരമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കേണ്ടതില്ലേ?
-തീര്‍ച്ചയായും നമ്മുടെ കാര്യക്ഷമതയുടെ കാര്യത്തില്‍ ഇനിയും നമുക്ക് ചില പ്രശ്‌നങ്ങളുണ്ട് എത് ശരിതെയാണ്. വിദ്യാഭ്യാസ മേഖലയില്‍ നമുക്ക് ചില പ്രശ്‌നങ്ങളുണ്ട്. നമ്മുടെ തൊഴില്‍ മേഖല വളരെ ഇടുങ്ങിയതാണ്. പക്ഷെ അടുത്ത സര്‍ക്കാരുകള്‍ ഇത്തരം പ്രശ്‌നങ്ങളെ അവഗണിക്കാന്‍ പാടില്ല. ലോകം മൊത്തം പ്രതിസന്ധിയില്‍ നില്‍ക്കു അന്തരീക്ഷത്തിലും നാം ഒരു കേന്ദ്രത്തില്‍ എത്തി നില്‍ക്കുകയാണ്. വളര്‍ച്ചയുടെ പാതയില്‍ ഇതല്ലാതെ നമുക്ക് മറ്റൊരു വഴി തെരഞ്ഞെടുക്കാനില്ല.

? ഐ.എം.എഫുമായി കടബാധ്യതയില്ലാതായി എതില്‍ നാം അത്രമാത്രം സന്തോഷിക്കേണ്ടതില്ല എന്ന് ചില നിരൂപകര്‍ പറയാറുണ്ട്. 2001 നേക്കാള്‍ കടുത്ത കടബാധ്യതയിലാണ് രാജ്യം ഇപ്പോഴുള്ളത് എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ?
-ആ കടത്തെ നാം നമ്മുടെ രാജ്യത്തെ മൊത്ത ഉല്‍പാദനവുമായി തട്ടിച്ചു നോക്കിയാല്‍ തുക കൂടുതലായി തോന്നും. എന്നാല്‍ ആനുപാതികമായി അതു കുറവാണ്. ഇത്തരം കണക്കുകള്‍ ശരിയാണ്. കറന്റ് എക്കൗണ്ടില്‍ എപ്പോഴും ശൂന്യതയാണെങ്കില്‍ നമുക്കത് ഒരു പ്രശ്‌നമായിത്തീരും.

? തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയെടുത്ത ഏറ്റവും പുതിയ തീരുമാനത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
 -ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ കാര്യമായി പരിക്കു പറ്റിയ മറ്റു വികസിത രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ച തൃപ്തികരമാണ്. പക്ഷെ നമുക്ക് ഒരു മോശം ട്രാക്ക് റെക്കോര്‍ഡുണ്ട്. ഐ.എം.എഫുമുയുള്ള 19 ഉടമ്പടികളില്‍ 17 എണ്ണവും പൂര്‍ത്തീകരിക്കാതെ കിടക്കുകയാണ്. 1988-2001 കാലയളവില്‍ നാം ആറ് പ്രതിസന്ധിയിലൂടെ കടന്നു പോയി. അതില്‍ നാലെണ്ണവും നമ്മുടെ പിഴവൂ മൂലം സംഭവിച്ചതാണ്. അതുകൊണ്ട് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തു ഏജന്‍സികള്‍ തുര്‍ക്കി യഥാര്‍ഥ പാതയിലാണെു സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് ഇപ്പോഴത്തെ തീരുമാനം വൈകിപ്പോയി എന്നാണ് എന്റെ അഭിപ്രായം.

വിവ : അതീഖുറഹ്മാന്‍

Related Articles