Current Date

Search
Close this search box.
Search
Close this search box.

‘പാകിസ്താനെക്കുറിച്ച് മോദി സത്യം പറയില്ല’

guil.jpg

പാകിസ്താനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് സത്യങ്ങളല്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. അയല്‍രാജ്യവുമായുള്ള നയതന്ത്ര-വിസ പ്രശ്‌നങ്ങളിലെല്ലാം സര്‍ക്കാരിന്റെ നയം അന്ത്യത്തിലേക്കെത്തിയിരിക്കുകയാണ്. സല്‍മാന്‍ ഖുര്‍ഷിദുമായ പ്രശാന്ത് സൂദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

പാകിസ്താനുമായുള്ള മോദിയുടെ നയം?

പാകിസ്താനു മേലുള്ള ഇന്ത്യയുടെ നയം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുകയാണ്. ദിവസവും നമ്മള്‍ക്ക് നമ്മുടെ ജനങ്ങളെയും പട്ടാളക്കാരെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും നാം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതുണ്ടാവുന്നില്ല. വിദേശകാര്യനയത്തില്‍ ലോകത്തിനു മുന്‍പില്‍ ഇന്ത്യക്ക് അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. വളരെ ചെറിയ വരുമാനവുമായി യു.എസിനെ സമീപിച്ചിരിക്കുകയാണ് ഇന്ത്യ.

പാകിസ്താന്റെ നിലപാട്

പാകിസ്താന്‍ ഒരു സുനിശ്ചമായ തീരുമാനമല്ല എടുക്കുന്നത്. അവരുമായുള്ള നയതന്ത്ര ഇടപാടുകള്‍ ബുദ്ധിമുട്ടേറിയതാണ്. യുദ്ധമല്ല ഇതിന് പരിഹാരം എന്നത് നമുക്ക് വളരെ വ്യക്തമാണ്. അതിനാല്‍ തന്നെ നമ്മുടെ പരാജയം വലുതാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പാകിസ്താന്‍ നമ്മോട് സഹകരിക്കാതെ നമുക്ക് ഒരു പരിഹാരവും കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇത് അനിശ്ചിതമായി തുടരാനും പാടില്ല.  

വിഷയത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാരിനോട് വല്ല നിര്‍ദേശവും വെക്കാനുണ്ടോ?

പാകിസ്താനെക്കുറിച്ച് പ്രധാനമന്ത്രി ആദ്യം നമ്മോട് സത്യം പറയട്ടെ, അതുവരെ ഞങ്ങള്‍ക്ക് ഒന്നും മുന്നോട്ടുവെക്കാനില്ല. പാകിസ്താനോട് അദ്ദേഹം എന്താണ് പറയുന്നത്. അവരുമായുള്ള ചര്‍ച്ചകളില്‍ അദ്ദേഹം എന്താണ് മുന്നോട്ടു വെക്കുന്നത്. പാകിസ്താന്‍ എന്താണ് ഇന്ത്യയോട് പറഞ്ഞത്. ഇതിന്റെ സത്യാസ്ഥയൊന്നും അദ്ദേഹം ഇതുവരെ നമ്മോട് പറഞ്ഞിട്ടില്ല. ഇതെല്ലാം ആദ്യം മോദി പറയട്ടെ, അതിനുശേഷം ഞങ്ങള്‍ പറയാം എന്തു ചെയ്യണമെന്ന്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച്?

അമേരിക്ക പരിഗണിക്കുന്ന ഒരു പ്രത്യേക അജണ്ടക്കപ്പുറത്തേക്ക് ഇന്ത്യക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ അമേരിക്കയുടെ പാളയത്തിലേക്ക് പോകുകയാണുണ്ടായത്. സോവിയറ്റ് യൂണിയനൊപ്പം നിന്നപ്പോള്‍ നമുക്ക് വ്യക്തമായ ഫലങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കൊപ്പം നില്‍ക്കുമ്പോള്‍ അതു ലഭിക്കില്ല. ലോകം സോഷ്യലിസത്തോടു ചേര്‍ന്നു നില്‍ക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ അവിടെയെല്ലാം വിവിധ പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നമ്മള്‍ കൃത്യമായി കണക്കുകൂട്ടാത്തതിനാല്‍ നാം ഒന്നും കാണുന്നില്ല.

ഇന്ത്യ ലോകത്തിനു മുന്നില്‍ അറിയപ്പെടുന്നത് അതിന്റെ നയതന്ത്ര ബന്ധങ്ങളല്ല, മറിച്ച് ഇന്ത്യയുടെ സാമ്പത്തിക ശക്തിയാണ്. ഇതുകൊണ്ടാണ് ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇതൊക്കെയാണ് നമ്മുടെ വളര്‍ച്ചക്ക് കാരണവും. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉണ്ടാക്കിയ ചേരിചേരാ നയം രാജ്യത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇത് ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള മികച്ച ബന്ധത്തിന് കാരണമായിരുന്നു.

മോദിയുടെ നിലപാടുകള്‍?

മോദി കൂടുതല്‍ പണവും വിപണിതന്ത്രങ്ങള്‍ക്കാണുപയോഗിക്കുന്നത്. അദ്ദേഹം ആകെ ചെയ്യുന്ന കാര്യക്ഷമമായ ജോലി എന്നത് പ്രസംഗമാണ്.

ഇന്ത്യയുടെ നയനിലപാടുകളിലെ മാറ്റം

മുന്‍പൊക്കെ ഇന്ത്യയുമായി ആലോചിക്കാതെ ലോകത്ത് ഒന്നും നടന്നിരുന്നില്ല. ഇന്ന് സിറിയന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്ന് ആര്‍ക്കും അറിയേണ്ട ആവശ്യം പോലുമില്ല. ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്ന് ഇറാഖിന് അറിയേണ്ടതില്ല. വിദേശനയ നിലപാടുകളില്‍ ലോകത്തിനു മുന്‍പില്‍ ഇന്ത്യക്കുണ്ടായിരുന്ന പദവി നഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. യു.പി.എ ഭരണകാലത്ത് ഇന്ത്യ നിരവധി അന്താരാഷ്ട്ര കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടായിട്ടില്ല.

 

Related Articles