incidents

സി.എ.എ: യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുമുള്ളത്

പൗരത്വ ഭേദഗതി നിയമത്തിനുവേണ്ടി എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇത്രയധികം രാഷ്ട്രീയം മൂലധനം നിക്ഷേപിക്കുന്നത്. ഈ നിയമം വ്യക്തമായും യുക്തിരഹിതമാണ്. കാരണം, നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ താമസിക്കുന്ന ഏറ്റവും വലിയ രാജ്യമില്ലാത്ത അഭയാര്‍ത്ഥി സമൂഹം ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ ആണ്. അവരില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണ്. നിയമത്തിന്റെ പരിധിയില്‍ നിന്നും ഇവരെ ഒഴിവാക്കുന്നത് തന്നെ ബുദ്ധി ശൂന്യമാണ്. അതിനാല്‍ തന്നെ ഈ നിയമം വ്യക്തമായും അധാര്‍മികമാണ്. ഇതില്‍ നിന്നും ഒരു പ്രത്യേക മതത്തെ മാത്രം വേര്‍തിരിക്കുകയും ഇസ്ലാമിനെതിരില്‍ വെറുപ്പുളവാക്കുകയുമാണ് അവര്‍ ചെയ്യുന്നത്.

ഈ നിയമത്തിന്റെ യുക്തിയിലും ധാര്‍മ്മികതയിലും സംശയം പ്രകടിപ്പിക്കുന്നെങ്കില്‍ ആക്ടിന്റെ സമയത്തിലും ദുരൂഹതയുണ്ട്. ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞ് ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് ബി.ജെ.പിയിലെ തീവ്ര ഹിന്ദുത്വ അടിത്തറയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. അതിനായി വളരെയധികം അവര്‍ ചെയ്തിട്ടുണ്ട്. അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി ഉണ്ടായതും പുതിയ രാമക്ഷേത്രം നിര്‍മിക്കുന്നതും അവരെ കൂടുതല്‍ തൃപ്തിപ്പെടുത്തി.

കശ്മീര്‍,അയോധ്യ വിഷയങ്ങള്‍ ബി.ജെ.പിയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നു. ലോക്‌സഭയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഭൂരിപക്ഷം ലഭിച്ചതോടെ ഇക്കാര്യങ്ങള്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കി എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം. എന്നാല്‍ സി.എ.എക്ക് ചെറിയ പ്രധാന്യമായിരുന്നു നല്‍കിയിരുന്നത്. ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പിന്നെയെന്തിനാണ് ഇതിന് അവര്‍ ഇത്രമാത്രം മുന്‍ഗണന നല്‍കിയത്. പ്രത്യേകിച്ചും സമ്പദ് വ്യവസ്ഥ ഇത്രക്ക് തകര്‍ന്ന സമയത്ത് അതിന്റെ പുനരുജ്ജീവനത്തിന് അടിയന്തര ശ്രദ്ധ നല്‍കേണ്ട സമയത്ത് ?.

ഈ തിടുക്കത്തിന് മുന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്തേത് വര്‍ഗ്ഗീയതയാണ്. ഹിന്ദു ഭൂരിപക്ഷത്തിന്റെ കാരുണ്യത്തിലും കൃപയിലുമാണ് ഇവിടുത്തെ മുസ്ലിം സമുദായം ജീവിക്കുന്നത് എന്ന് പ്രത്യയശാസ്ത്രപരമായി വിശദീകരിക്കാന്‍. രണ്ട്, അവരുടെ വ്യാമോഹം. അര്‍ട്ടിക്കിള്‍ 370,അയോധ്യ സംഭവങളില്‍ മുസ്ലിംകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും ഇത്തവണയും അവര്‍ സര്‍ക്കാരിനെ അനുസരിക്കുമെന്നുമാണ് അവര്‍ വിചാരിച്ചിരുന്നത്.

എന്നാല്‍ അങ്ങിനെയല്ല ഇത്തവണ സംഭവിച്ചത്. അപകടകരമായ ഈ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മുസ്ലിംകള്‍ തെരുവിലിറങ്ങി. പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയും എന്‍.ആര്‍.സിയും സി.എ.എയും നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു. മുസ്ലിംകളെ പ്രകോപിപിക്കാനും ഭയപ്പെടുത്താനും വേണ്ടിയാണ് രണ്ട് നിയമവും ഉണ്ടാക്കിയത്. അമുസ്ലിംകള്‍ എന്‍.ആര്‍.സിയില്‍ ഒഴിവാക്കിയാല്‍ സി.എ.എ വഴി പൗരത്വത്തിനായി വീണ്ടും അപേക്ഷിക്കാം.

Also read: പകച്ചു പോയവരുടെ പിഴച്ച ശബ്‌ദങ്ങള്‍

എന്നാല്‍ ഈ പ്രതിഷേധത്തിന്റെ ശ്രദ്ധേയമായ ഒരു വശം എന്തെന്നാല്‍ ഇതില്‍ എല്ലാ മതവിശ്വാസികളും ആവേശത്തോടെ പങ്കെടുത്തു എന്നതാണ്. സമരത്തിലെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വവും സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. രണ്ടാമത്തെ വശം, ഈ സമരത്തിന് അന്താരാഷ്ട്ര സ്വീകാര്യതയും പ്രചാരണവും ലഭിച്ചു എന്നതാണ്. ഇത് രണ്ട് കാരണത്താലാണ്. ഒന്ന് വര്‍ധിച്ച് ജന പങ്കാളിത്തവും രണ്ടാമത് രാജ്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകളും. 2014 മേയിനു ശേഷം മോദിക്കെതിരെ ഇത്ര ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നില്ല. നോട്ട് നിരോധന സമയത്തും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞപ്പോഴും ഇത്രക്ക് ശക്തമായ പ്രക്ഷോഭം ഉണ്ടായിരുന്നില്ല.

ദല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭരണകൂടം പരിഭ്രാന്തരായി. 144 പ്രയോഗിക്കേണ്ടി വന്നു. ഇന്റര്‍നെറ്റ് റദ്ദ് ചെയ്തു. മെട്രോ അടച്ചു. യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് പൊലിസ് നടത്തിയത്. ഇത് വിവേചനപരമായ നിയമനിര്‍മാണമാണെന്ന് അന്താരാഷ്ട്രതലത്തില്‍ വരെ വിമര്‍ശനമുയര്‍ന്നു. ദക്ഷിണേഷ്യയിലെ ഭൂരിപക്ഷം രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യയെ ബഹുസ്വര രാഷ്ട്രമായി ദശാബ്ദങ്ങളായി പ്രശംസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്ലിം പാകിസ്താന്‍ പോലെ ബുദ്ധിസ്റ്റ് മ്യാന്മര്‍ പോലെ ഹിന്ദു പതിപ്പായാണ് ഇന്ത്യയെ കാണുന്നത്.

പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ ഇത്ര കഠിനമായി പ്രതികരിച്ചത് രാജ്യത്തിന്റെ അന്തര്‍ദേശീയ പ്രശസ്തിയെ കൂടുതല്‍ ദുര്‍ബലമാക്കി. ഇസ്രായേല്‍ പോലുള്ള ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ പോലും തങ്ങളുടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കി. ഗോവ, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ ടൂറിസം വരുമാനം 50 ശതമാനത്തിലധികം കുറഞ്ഞു.

സി.എ.എ ലോകത്ത് ഇന്ത്യയുടെ മതേതര പ്രതിച്ഛായയ്ക്കും പ്രധാനമന്ത്രിയുടെ പ്രതിഛായക്കുമുള്ള പാരമ്പര്യത്തിനും കനത്ത പ്രഹരമേല്‍പ്പിച്ചു. 2014ല്‍ മോദി അധികാരത്തിലേറിയതു മുതല്‍ ഞാനടക്കം നിരവധി പേര്‍ ഇന്ത്യ വിദേശനയത്തില്‍ സ്വീകരിച്ച അമിതമായ ഊന്നലിനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ വിദേശ സന്ദര്‍ശനം നടത്തുകയോ അവിടങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നതും സംശയമാണ്. ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കേടുപാടുകള്‍ സംഭവിച്ചു, പക്ഷേ അത് രാജ്യത്തിന് കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുകയാണ് ചെയ്യുന്നത്.

അവലംബം: hindustantimes.com
വിവ: പി.കെ സഹീര്‍ അഹ്മദ്

Facebook Comments
Related Articles

Check Also

Close
Close
Close