Current Date

Search
Close this search box.
Search
Close this search box.

ഫലപ്രദമായ ദാനം

ഒരിക്കല്‍ നബി തിരുമേനി തന്റെ ശിഷ്യന്മാരോട് ഒരാളുടെ ദാനത്തെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: ‘ഇന്നു ഞാന്‍ ഒരു ദാനം ചെയ്യും’ എന്നു പറഞ്ഞ് ഒരാള്‍ അല്‍പം ധനവുമായി വീട്ടില്‍നിന്ന് പുറപ്പെട്ടു. അദ്ദേഹം അന്നത് ഒരു കള്ളനാണ് കൊടുത്തത്. വിവരമറിഞ്ഞ ജനം അദ്ദേഹത്തെ പരിഹസിച്ചു: ‘കള്ളന് ദാനം കൊടുത്തവന്‍.’ ഇതുകേട്ട് അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന് സ്തുതി. ഇന്നും ഞാനൊരു ദാനം ചെയ്യും.’ അന്നും അദ്ദേഹം പണക്കിഴിയുമായി പുറപ്പെട്ടു. വഴിയില്‍ കണട അഭിസാരികക്കാണ് അത് നല്‍കിയത്. സംഭവമറിഞ്ഞവരൊക്കെ അദ്ദേഹത്തെ കളിയാക്കി: ‘വേശ്യക്ക് ദാനം നല്‍കിയവന്‍!’
‘അല്ലാഹുവിന് സ്തുതി. ഇന്നും ഞാനൊരു ദാനം ചെയ്യും.’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് അദ്ദേഹം ദാനം ചെയ്തത് ഒരു ധനികനാണ്. അതോടെ ‘ധനികന് ദാനം നല്‍കിയവന്‍’ എന്ന് ആളുകള്‍ ആക്ഷേപിച്ചു. അപ്പോഴും അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവേ, കള്ളനും വേശ്യക്കും ധനികനും ദാനം നല്‍കാനനുഗ്രഹിച്ച നിനക്കാണ് സര്‍വസ്തുതിയും.’
‘വളരെ നല്ലത്; താങ്കളുടെ ദാനം നിമിത്തം കള്ളന്‍ കളവില്‍നിന്നും വേശ്യ വ്യഭിചാരത്തില്‍നിന്നും പിന്തിരിഞ്ഞേക്കാം. പണക്കാരന് അതൊരു പാഠവുമാണ്. നാളെ അയാളും ദാനം ചെയ്യാന്‍ തുടങ്ങിയേക്കാം.’ അപരിചിതനായ ഒരാള്‍ വന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു.
 

Related Articles