Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന് പ്രിയപ്പെട്ട കുട്ടി

യമന്‍കാരായ തജീബ് ഗോത്രത്തിലെ പതിമൂന്നു പേര്‍ പ്രവാചകനെ കാണാന്‍ വന്നു. അവരുടെ സാന്നിധ്യത്തില്‍ സന്തുഷ്ടനായ നബി തിരുമേനി അവരെ സല്‍ക്കരിക്കാന്‍ ബിലാലുബ്‌നു റബാഹിനെ ചുമതലപ്പെടുത്തി. അവര്‍ പ്രവാചകന്റെ കൂടെ താമസിച്ച് പലതും പഠിച്ചു. തിരിച്ചുപോകാറായപ്പോള്‍ നബി തിരുമേനിയെ സമീപിച്ച് വിട ചോദിച്ചു. നിവേദകസംഘങ്ങള്‍ക്ക് സാധാരണ നല്‍കിവരാറുള്ള സമ്മാനങ്ങളില്‍ ഏറ്റവും നല്ലത് അവര്‍ക്ക് കൊടുക്കാന്‍ പ്രവാചകന്‍ ബിലാലിനോട് ആവശ്യപ്പെട്ടു. അവര്‍ പോകാനൊരുങ്ങവെ തിരുമേനി ചോദിച്ചു: ‘നിങ്ങളുടെ കൂടെ വേറെ വല്ലവരുമുണേടാ?’
‘യാത്രാവാഹനങ്ങള്‍ക്ക് കാവലിരിക്കുന്ന ഒരു കുട്ടിയുണട്’അവര്‍ അറിയിച്ചു.
‘എങ്കില്‍ അവനോട് ഇവിടെ വരാന്‍ പറയൂ’പ്രവാചകന്‍ ആവശ്യപ്പെട്ടു.
യാത്രാസംഘം നിര്‍ദേശിച്ചതനുസരിച്ച് ആ കുട്ടി നബി തിരുമേനിയെ സമീപിച്ചു. അവന്‍ സ്വയം പരിചയപ്പെടുത്തിക്കൊണടിങ്ങനെ പറഞ്ഞു: ‘ഞാന്‍ അബദീ ഗോത്രക്കാരനാണ്. അല്‍പം മുമ്പ് അങ്ങയെ സന്ദര്‍ശിച്ച സംഘത്തിന്റെ ആവശ്യങ്ങള്‍ അങ്ങ് പൂര്‍ത്തീകരിച്ചുകൊടുത്തല്ലോ. എന്റെ ആവശ്യവുംകൂടി നിര്‍വഹിച്ചുതന്നാലും.’
‘എന്തെല്ലാമാണ് നിന്റെ ആവശ്യങ്ങള്‍?’പ്രവാചകന്‍ ചോദിച്ചു.
‘എന്റെ ആവശ്യങ്ങള്‍ എന്റെ കൂട്ടുകാരുടേതുപോലുള്ളതല്ല. ഞാന്‍ നാട്ടില്‍നിന്ന് ഇവിടംവരെ വന്നത് അങ്ങയോട് എനിക്കുവേണടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടാനാണ്. എനിക്ക് പൊറുത്തുതരാനും എന്നില്‍ കരുണ ചൊരിയാനും എന്റെ ഐശ്വര്യം എന്റെ മനസ്സില്‍തന്നെ ആയിത്തീരാനും അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും’കുട്ടി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
ഇത് കേട്ട പ്രവാചകന്‍ വിസ്മയഭരിതനായി. കുട്ടിയെ തന്റെ അടുത്തുനിര്‍ത്തി ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഈ കുട്ടിക്ക് നീ പൊറുത്തുകൊടുക്കേണമേ, അവനില്‍ കരുണ വര്‍ഷിക്കേണമേ, അവന്റെ ഐശ്വര്യം അവന്റെ മനസ്സില്‍തന്നെ ആക്കേണമേ.’
യാത്രാസംഘത്തോടൊപ്പം ആ കുട്ടിയും നാട്ടിലേക്ക് തിരിച്ചു. പിന്നീട് ഹിജ്‌റ പത്താം വര്‍ഷം ഹജ്ജ് വേളയില്‍ മിനയില്‍വെച്ച് ആ യാത്രാസംഘം നബി തിരുമേനിയുമായി കണടുമുട്ടി. സംസാരത്തിനിടെ അവിടുന്ന് ചോദിച്ചു: ‘നിങ്ങളോടൊപ്പം വന്നിരുന്ന ആ കുട്ടി എവിടെ?’
അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: ‘അവനെപ്പോലെ വേറെ ആരെയും ഞങ്ങള്‍ കണടിട്ടില്ല. അല്ലാഹു നല്‍കിയതില്‍ അവനെക്കാള്‍ സംതൃപ്തനായി ജീവിക്കുന്ന ആരെപ്പറ്റിയും ഞങ്ങള്‍ കേട്ടിട്ടുമില്ല. ജനങ്ങളെല്ലാംകൂടി ഈ ലോകത്തെ ഓഹരിവെക്കുകയാണെങ്കില്‍പോലും അവനങ്ങോട്ട് തിരിഞ്ഞുനോക്കുകയില്ല.’
‘അല്ലാഹുവിന് സ്തുതി. അവന്‍ ഒന്നായി മരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.’ പ്രവാചകന്‍ പറഞ്ഞു.
‘മനുഷ്യരൊക്കെ ഒന്നായിത്തന്നെയല്ലേ മരിക്കുക?’ ഒരാള്‍ സംശയം പ്രകടിപ്പിച്ചു.
‘അല്ല. ചിന്നിച്ചിതറി മരിക്കുന്നവരുണട്. അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ താഴ്വരകളില്‍ ചിതറിക്കിടക്കും. അത്തരം ഏതെങ്കിലും താഴ്വരയില്‍വെച്ചാകും മരണം അവരെ പിടികൂടുക. ഏതില്‍വെച്ചാണവന്‍ നശിച്ചതെന്ന് അല്ലാഹു ശ്രദ്ധിക്കുകയേ ഇല്ല.’
പ്രവാചകന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തപോലെ ആ കുട്ടി ഒന്നിലും ആര്‍ത്തി കാണിക്കാതെ, കിട്ടിയതുകൊണട് തൃപ്തിയടഞ്ഞ് നല്ല നിലയില്‍ ജീവിച്ചു. ഏറെ സന്തുഷ്ടനായി മരണമടയുകയും ചെയ്തു.
 

Related Articles