Current Date

Search
Close this search box.
Search
Close this search box.

മലപ്പുറം ജില്ലയിലെ ആരാധനാവിലക്ക്: കലക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തം

മലപ്പുറം: ആരാധനാലയങ്ങളില്‍ ഇന്ന് മുതല്‍ അഞ്ചു പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നു മലപ്പുറം ജില്ലാ കലക്ടര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. കലക്ടറുടെ ഉത്തരവ് ഏപക്ഷീയമാണെന്ന് ആരോപിച്ച് എം.എല്‍.എമാരും വിവിധ മത-രാഷ്ട്രീയ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. കലക്ടറടങ്ങുന്ന സംഘം ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ചിട്ടില്ലെന്നുമാണ് പ്രധാന വിമര്‍ശനം.

മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് ജില്ലയില്‍ ആരാധനാലയങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്തെ നിര്‍ദേശം നടപ്പിലാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മതനേതാക്കളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്‌തെടുത്ത് തീരുമാനമെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ കലക്ടറുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്ന് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം വ്യക്തമാക്കി.

വിചിത്രമായ ഇത്തരമൊരു നിര്‍ദേശത്തിന് മതനേതാക്കളോ ജനപ്രതിനിധികളോ പിന്തുണ അറിയിച്ചിട്ടില്ല. ലോക്ഡൗണ്‍ തീവ്ര നിയന്ത്രണങ്ങള്‍ നിലനിന്ന സമയത്ത് പോലും പള്ളികളില്‍ അഞ്ചു പേര്‍ക്കും തുടര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ഥനക്കു 40 പേര്‍ക്കും അനുവാദം നല്‍കിയിരുന്നു.

 

Related Articles