Human Rights

പുറത്തു വരുന്നത് പട്ടിണിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

കൊറോണാനന്തര ലോകം അതിഭീകരം

ബ്രിട്ടനിലെ ദി ഗാർഡിയൻ ദിനപത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കൊറോണ ഭീതിക്ക്‌ ശേഷമുള്ള ലോകത്തെ അതിജീവനം കൊറോണ വൈറസിനെക്കാൾ ഭീകരമാവും. വൈറസ് ലോക വ്യാപകമായി പടർന്നു പിടിച്ചുവെങ്കിലും യുദ്ധ ഭീതിയുടെയും പട്ടിണിയുടെയും തണലിൽ കഴിയുന്ന ദരിദ്ര രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുക എന്നാണ് കണക്കു കൂട്ടലുകൾ പറയുന്നത്. സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യങ്ങൾ പോലും കൊറോണ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ ചെലുത്തിയ അമിത ശ്രദ്ധ കാരണം ദാരിദ്ര്യ ഭീഷണിയിൽ ആണെങ്കിൽ പൊതുവേ ദരിദ്രരാജ്യങ്ങളായി ഗണിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ അവസ്ഥ അത്യധികം ഭീതിതമാവുമെന്നും ഗാർഡിയൻ ദിനപത്രം മുഖപ്രസംഗം എഴുതുന്നു. അൽപം മുമ്പ് ലോക ഭക്ഷ്യാരോഗ്യ സംഘടന നേതാവ് നാം ഒരു ദാരിദ്ര്യ ദുരന്തത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് തന്ന് സംസാരിച്ചത് അക്ഷരം പ്രതി പുലർന്നു കാണുന്നു. മാസങ്ങൾക്കുള്ളിൽ ലോകത്തെ 36 ഓളം രാഷ്ട്രങ്ങളിൽ ശക്തമായ ഭക്ഷ്യ പ്രതിസന്ധി നേരിടുമെന്നും കണക്കുകൾ പറയുന്നു. അതിജീവനത്തിന് വേണ്ടി പാടുപെടുന്ന പല കുടുംബങ്ങൾക്കും ഉപജീവനം നൽകിയിരുന്ന തൊഴിലുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. അപ്രകാരം കുടുംബങ്ങൾക്ക് അയച്ചു കൊടുക്കുന്ന തുക അഞ്ചിലൊന്നായി ചുരുങ്ങിയെന്നും കുട്ടികൾക്ക് സ്കൂളുകളിൽ നിന്നു ലഭിക്കുന്ന ഭക്ഷണം പോലും ലഭിക്കുന്നില്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശക്തമായ ആഘാതം
ഈ ഭീകരമായ ദാരിദ്ര്യ പ്രതിസന്ധിയുടെ കാരണം വെറും കൊറോണ വൈറസ് മാത്രമാണെന്ന് പറയാൻ വയ്യ, മറിച്ച് കിഴക്കൻ ആഫ്രിക്കയിൽ വ്യാപകമായ യുദ്ധ ഭീതിക്കും ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾക്കും മറ്റു വെല്ലുവിളികൾക്കും മധ്യേ കാലങ്ങളായി അതിജീവനത്തിന് പാടുപെടുന്ന ജനങ്ങൾക്ക്, പതിവു പ്രതിസന്ധികൾക്ക് മേൽ പതിച്ച ഒരു വലിയ ആഘാതം മാത്രമാണ് കൊറോണ വൈറസ്. ഈ വർഷം അവസാനിക്കുന്നതോടെ 130 മില്യൺ ജനങ്ങൾ ദാരിദ്ര്യ പട്ടികയിൽ ഇടം പിടിക്കുമെന്നും ഇതിന്റെ ആഘാതം ലോക ജനതയുടെ അഞ്ചിലൊന്നിനെ ബാധിക്കുമെന്നും അവരിലധികവും സാധാരണ ഗതിയിൽ തന്നെ ആരോഗ്യ സുരക്ഷിതത്വവും ഭക്ഷണവും ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ നിന്നായതിനാൽ രോഗ സാധ്യത അവരിൽ കൂടുതലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രംഗം കൂടുതൽ വഷളാവുമെന്നും കാർഷിക ഭക്ഷ്യ മേഖലകളെ സാരമായി ബാധിക്കുമെന്നും ദി ഗാർഡിയൻ തുടർന്നെഴുതുന്നു. ആവശ്യ വസ്തുക്കളുടെ ലഭ്യതയുടെ വിഷയത്തിൽ ലോക രാജ്യങ്ങൾ മിക്കതും പ്രതിസന്ധി നേരിടുന്ന, ഐക്യ രാഷ്ട്ര സഭ പോലും അതിർത്തികൾ അടച്ചും കയറ്റുമതി നിയന്ത്രിച്ചും ഇതിൽ ഫലപ്രദമായ നീക്കങ്ങൾ നടത്താൻ ശ്രമിക്കുന്ന  വേളയിൽ  പ്രതിസന്ധികൾക്ക് പരിഹാരമായി ആഗോള തലത്തിലുളള  നീക്കമാണ് ആവശ്യമെന്ന് ഗാർഡിയൻ നിർദേശിക്കുന്നു. ലോകാരോഗ്യ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും വികസ്വര രാഷ്ട്രങ്ങൾക്ക് പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ ട്രില്യൺ ഡോളറുകൾ ആവശ്യമാണെന്ന് പറയുമ്പോൾ, മറ്റൊരു വശത്ത് രംഗം ശാന്തമാക്കാൻ മില്യൺ ഡോളറുകൾ അന്വേഷിക്കുകയാണ് ഐക്യ രാഷ്ട്ര സഭ. സമ്പന്ന രാഷ്ട്രങ്ങൾ തുക നൽകാൻ ദിവസങ്ങൾക്ക് മുമ്പ് കരാറിൽ ഏർപെട്ടിരു ന്നെങ്കിലും അടിയന്തരമായി തുക അനുവദിച്ചു നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Also read: മെയ് വഴക്കമുള്ളവർക്ക് മെയ് ദിനാശംസകൾ

പ്രശ്ന ബാധിത പ്രദേശങ്ങൾ
പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായങ്ങളും ആവശ്യ വസ്തുക്കളും എത്തിക്കാൻ 350 മില്ല്യൻ ഡോളർ നൽകുന്ന ലോഗിസ്റ്റിക് പ്ലാനുകൾ നടപ്പാക്കൽ അത്യാവശ്യമാണെന്നും കർഷക തൊഴിലാളികൾക്ക് സ്വന്തം നാടുകളിലും ചുറ്റുവട്ടങ്ങളികും തൊഴിലിന് സ്വാതന്ത്ര്യം നൽകിയാൽ അതൊരു നിർണായകമായ നീക്കമാവുമെന്നും പത്രം അഭിപ്രായപ്പെട്ടു. പ്രാദേശിക ഭക്ഷ്യ വിതരണം സംരക്ഷിക്കാൻ വേണ്ടി കയറ്റുമതി തടയാനുമുളള നീക്കം വലിയ ആഘാതങ്ങൾ വരുത്തി വെക്കുമെന്നും ഇൻറർനാഷനൽ മോണിറ്ററിൽ ഫണ്ടിന്റെ കടം നിർത്തി വെക്കാനുള്ള നീക്കത്തിന് പുറമേ ഒരുപടി കൂടി അവർ മുന്നോട്ടു പോവണമെന്നും ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. അന്യരുടെ പ്രശ്നങ്ങളെ വ്യക്തി ഗതമായല്ല, സംഘടിതമായാണ് നേരിടേണ്ടത് എന്നതിനുള്ള ഏറ്റവും പുതിയ തെളിവാണ് കൊറോണ വൈറസ് എന്നു പറഞ്ഞാണ് ദി ഗാർഡിയൻ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

കടപ്പാട്: അൽ ജസീറ, ദി ഗാർഡിയൻ

Facebook Comments
Related Articles
Close
Close