Current Date

Search
Close this search box.
Search
Close this search box.

അത് ഡോണാള്‍ഡ് ട്രംപ് മാത്രമായിരിക്കും

സ്വന്തം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളെക്കുറിച്ച് അപവാദം പറയുകയും അവരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രസിഡന്റ് ഈ ഭൂലോകത്തുണ്ടെങ്കില്‍ അത് ഡോണാള്‍ഡ് ട്രംപ് മാത്രമായിരിക്കും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ പ്രഥമ മുസ്‌ലിം വനിതാ പ്രതിനിധികളായ ഇല്‍ഹാന്‍ ഉമറിനെയും റഷീദ തലൈബിനെയും ഇസ്രായിലില്‍ പ്രവേശിപ്പിക്കരുതെന്ന് തന്റെ കൂട്ടുകാരനായ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതോടെ പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് ഈ മനുഷ്യൻ എന്നെങ്കിലും ഉയരുമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. ട്രംപ് ആവശ്യപ്പെട്ടയുടൻ ഇരുവർക്കും വിലക്ക് പ്രഖ്യാപിച്ച് സയണിസ്റ്റ് ഭരണകൂടവും ഒരു മുഴം മുന്നിൽ തന്നെ സഞ്ചരിച്ചു. .

റഷീദ വരുന്നതറിഞ്ഞ് ഇസ്രയിലി അധിനിവേശ വെസ്റ്റ് ബാങ്കിലെ ബൈത്തുല്‍ ഫൗഖ ഗ്രാമത്തില്‍ ഒരാള്‍ കാത്തിരിപ്പുണ്ടായിരുന്നു- ഉമ്മാമ്മ മുഫ്തിയ. 1967ല്‍ ഇസ്രായില്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമിലെ ബൈത്ത് ഹനിന ഗ്രാമത്തില്‍ ജനിച്ച് ആദ്യം നിക്കരാഗ്വയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ ഫലസ്തീനിയുടെ മകളായി 1976ല്‍ ഡെട്രോയിറ്റിലാണ് റഷീദ ഹര്‍ബി പിറന്നത്‌. തന്റെ ഫലസ്ത്വീനി വേരുകള്‍ ഉയര്‍ത്തിപ്പിടിക്കാറുണ്ടായിരുന്നെങ്കിലും മാതാപിതാക്കളും മാതാ-പിതാമഹന്മാരും ജനിച്ചുവളര്‍ന്ന മണ്ണ് സന്ദര്‍ശിക്കാന്‍ ഇതുവരെ അവർക്ക് അവസരം ലഭിച്ചിരുന്നില്ല. യു എസ് കോൺഗ്രസ്സ് അംഗത്തിന് വിലക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നെതന്യാഹുവും കൂട്ടരും പ്രശ്നം തണുപ്പിക്കാൻ ശ്രമിക്കുന്നതാണ് പിന്നെ കണ്ടത്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാമെന്ന് റഷീദയെ അറിയിച്ചു. (ഫലസ്തീനികൾക്ക് ഇച്ചിരി സ്വയംഭരണാവകാശം ഉള്ള പ്രദേശം സന്ദർശിക്കാൻ സയണിസ്റ്റുകൾ അനുമതി നൽകാമെന്ന്)!
ഇസ്രായിലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകള്‍ പാടില്ലെന്നായിരുന്നു വ്യവസ്ഥ. തുടക്കത്തിൽ അനുകൂലമായി പ്രതികരിച്ച റഷീദ, ഇത് തന്റെ നിലപാടിൽ വെള്ളം ചേർക്കലായിരിക്കും എന്ന് ബോധ്യപ്പെട്ടപ്പോൾ തീരുമാനം മാറ്റി.
റഷീദയുടെ വാക്കുകളിൽ…

I have decided that visiting my grandmother under these oppressive conditions stands against everything I believe in — fighting against racism, oppression & injustice.

“When I won, it gave the Palestinian people hope that someone will finally speak the truth about the inhumane conditions.

“I can’t allow the State of Israel to take away that light by humiliating me & use my love (grand mother) to bow down to their oppressive & racist policies.

Related Articles