Current Date

Search
Close this search box.
Search
Close this search box.

സമാധാനത്തിന് മുന്‍പായി ഫലസ്തീനികള്‍ക്ക് നീതിയാണ് വേണ്ടത്

വൈറ്റ് ഹൗസില്‍ എത്തിയ ഉടന്‍ തന്നെ ട്രംപ് പ്രഖ്യാപിച്ച ഒന്നായിരുന്നു തന്റെ മുന്‍ഗാമികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഇസ്രായേലും ഫലസ്തീനും തമ്മില്‍ സുസ്ഥിര സമാധാനം സ്ഥാപിക്കാന്‍ മധ്യസ്ഥം വഹിക്കും എന്നത്. പ്രസിഡന്റ് പദവിയിലെത്തി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നൂറ്റാണ്ടിന്റെ കരാര്‍ എന്നു വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന്റെ വിശദാംശങ്ങള്‍ കൃത്യമായി വെളിപ്പെടുത്താന്‍ പോലും അദ്ദേഹം തയാറായിട്ടില്ല. സമാധാനം എന്നത് ഫലസ്തീനില്‍ എല്ലാ കാലത്തെയും പോലെ അവ്യക്തമായി അവശേഷിക്കുന്നു.

ട്രംപിന്റെ കരാര്‍ തങ്ങളുടെ കൊളോണിയല്‍ യാഥാര്‍ത്ഥ്യം മാറ്റാന്‍ ആവുമെന്ന് ഫലസ്തീനികള്‍ കരുതുന്നില്ല. ഈ കരാര്‍ തയാറാക്കിയത് ശക്തമായ ഇസ്രായേല്‍ അനുകൂല സംഘമാണ്. അവര്‍ പറയുന്ന ഫലസ്തീനിലെ സമാധാനം തന്നെ വിശ്വാസ വഞ്ചനയുടെ പാതയാണ്.

ഇസ്രായേല്‍ മുന്നോട്ടു വെക്കുന്ന സമാധാനം എന്നത് ഫലസ്തീനികള്‍ അവരുടെ രാജ്യത്ത് നടത്തുന്ന സ്വതന്ത്രവും അന്തസുള്ളതുമായ നിലനില്‍പ്പിനായുള്ള പോരാട്ടം ഉപേക്ഷിക്കാനും ഇസ്രായേല്‍ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ അംഗീകരിക്കാനുമുള്ള ഒരു ശ്രമമാണ് ഇതിലൂടെ ഇസ്രായേല്‍ ഉദ്ദേശിക്കുന്നതത്.
സമാധാന പദ്ധതിയില്‍ നിന്നും പിന്മാറാന്‍ പോകുന്നില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സമാധാന കരാര്‍ നിലവില്‍ വരാത്തതാണ് ഫലസ്തീന്റെ എണ്ണമറ്റ സാമ്പത്തിക,രാഷ്ട്രീയ,മാനുഷിക പ്രശ്‌നങ്ങളുടെ കാതല്‍ എന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ എവിടെയും ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ച് ട്രംപ് പറയുന്നുമില്ല.

അതിനാല്‍ തന്നെ സമാധാനം എന്ന പേരില്‍ മുന്നോട്ടു വെക്കുന്ന എല്ലാത്തരം സാമൂഹിക-രാഷ്ട്രീയ പ്രമേയത്തെയും ഫലസ്തീനികള്‍ സംശയിക്കുന്നു. കാരണം അത്തരം കാര്യങ്ങളെല്ലാം സമാധാനം എന്ന ഞങ്ങളുടെ ആവശ്യത്തെ അസ്ഥിരപ്പെടുത്തുന്നതാണെന്ന് അവര്‍ക്കറിയാം. നമ്മുടെ ചെറുത്തുനില്‍പ്പിനെ ഒരു ഭാരമായാണ് പാശ്ചാത്യ ഇസ്രായേല്‍ ‘സമാധാന കാംക്ഷികള്‍’ കാണുന്നത്.

അതുകൊണ്ടാണ് അവര്‍ സമാധാനം കൈവരിക്കാന്‍ നമ്മള്‍ ആദ്യം സഹിഷ്ണുത പുലര്‍ത്തേണ്ടതുണ്ട്് എന്ന് പറയുന്നത്. അതായത്, അവര്‍ നമ്മോട് ആവശ്യപ്പെടുന്നത്. അതായത് അവരുടെ ഭൂമി കൈയേറ്റവും,വര്‍ണ്ണ വിവേചനവും നാം അംഗീകരിച്ചു കൊടുക്കണമെന്നര്‍ത്ഥം.

സമാധാനപരമായതും അല്ലാത്തതുമായ എല്ലാ ചെറുത്തുനില്‍പ്പിനെയും അവര്‍ സമാധാനത്തിന് തടസ്സമാണ് എന്ന് നിരന്തരം മുദ്ര കുത്തുന്നു. എന്നാല്‍, സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട് എന്ന മന്ത്രം ഇസ്രായേല്‍ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് നെതന്യാഹുവും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചത്.

ഇസ്രായേല്‍ അക്രമാസക്തമായ പ്രവൃത്തികളാണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മള്‍ക്കു മേല്‍ അഴിച്ചുവിടുന്ന ആക്രമണത്തെ അവര്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. നിരവധി വിവേചനങ്ങള്‍ ഞങ്ങള്‍ നേരിടുന്നു. നൂറുകണക്കിന് ആളുകളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്നു,ഞങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നു,ഞങ്ങള്‍ അപമാനിക്കപ്പെടുന്നു,ഇരുട്ടില്‍ നിന്നാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് കാരണം ഇവിടുത്തെ വൈദ്യുതി വിഛേദിച്ചിരിക്കുകയാണ്. ഇസ്രായേല്‍ സൈനിക കോടതികളില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെടുന്നു,ഇസ്രായേല്‍ ജയിലുകളില്‍ നിന്നും പൊലിസില്‍ നിന്നും അതിജീവിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ സമ്മര്‍ദ്ദം സഹിക്കുന്നു.

വെസ്റ്റ് ബാങ്കിലോ ഗസ്സയിലോ നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ഇരിക്കുക എന്നത് വലിയ കഷ്ടപ്പാടാണ്. നമ്മള്‍ക്കിടയില്‍ നിയമപരമായും ശാരീരികമായി പരസ്പരം വിഭജിച്ചിരിക്കുന്നു.

എന്നിട്ടും ഫലസ്തീനില്‍ സമാധാനം ആവശ്യമുള്ളതും അതിനായി ശ്രമിക്കുന്നതും ഫലസ്തീനികള്‍ തന്നെയാണ്. അതിനായി ഇസ്രായേലികള്‍ ഒന്നും ചെയ്യാറില്ല.

അതുകൊണ്ടാണ് ഇസ്രായേല്‍-ഫലസ്തീന്‍ പോരാട്ടത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്ന അഭിനേതാക്കള്‍ ആദ്യം നീതി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിനുള്ള സമയമാണിത്. കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ അവസാനമാണ്,നിയന്ത്രണങ്ങളുടെ അവസാനം,വര്‍ണ്ണ വിവേചനത്തിന്റെ അവസാനം,നമ്മുടെ മാതൃഭൂമിയില്‍ മനുഷ്യ പരിഗണന നല്‍കാതിരിക്കുന്നതിന്റെ അവസാനം എല്ലാമാണ് ഇത് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ മാത്രമേ ഫലസ്തീന്‍ യഥാര്‍ത്ഥ സമാധാനം കൈവരിക്കൂ.അക്രമത്തിന്റെ അംശമില്ലാത്ത യഥാര്‍ത്ഥ സമാധാനം. എന്നാല്‍ ഈ ദേശത്തെ എല്ലാ ജനങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാനും ശ്വസിക്കാനും സഞ്ചരിക്കാനും കഴിയും.

അവലംബം: അല്‍ജസീറ

 

Related Articles