Human Rights

ഇസ്‌ലാമോഫോബിയ കാലത്തെ മുംബൈ ബാഗ്

വിദ്വേഷത്തിന്റെ രാഷ്ട്രീയം എത്രത്തോളം മുന്നോട്ടു പോയി എന്നതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് ബൈക്കുല്ലയിലെ ഒരു ടാക്‌സി ഡ്രൈവറുടെ നഗ്നമായ സാമുദായിക പരമാമര്‍ശം. രാജ്യത്തെ മുന്‍നിര നേതാക്കള്‍ ഇക്കാര്യം വളരെ കൃത്യമായി പറയുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് തികച്ചും നിയമാനുസൃതമാകുന്നു. ടാക്‌സി നിര്‍ത്തി പുറത്തിറങ്ങി എനിക്ക് ബസില്‍ കയറേണ്ടി വന്നു. ഈ പാതകളുടെ ഇരുവശവും ബാരിക്കേഡ് വെച്ചിട്ടുണ്ട്. ഇത് പ്രതിഷേധക്കാര്‍ക്കു വേണ്ടി വെച്ചതല്ല, മറിച്ച് മുംബൈ മുനിസിപ്പാലിറ്റിയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താന്‍ വെച്ചതായിരുന്നു. ഇത്തരം സ്ഥലങ്ങളിലും കോണ്‍ഗ്രീറ്റ് പൈപ്പുകളിലും ഇഷ്ടികകളിലുമെല്ലാം ‘നോ എന്‍.ആര്‍.സി’ എന്ന് എഴുതി പ്രതിഷേധത്തിന്റെ ഒരു മേഖലയാക്കി മാറ്റാന്‍ സാധിച്ചതെങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു.

‘നിങ്ങള്‍ ഞങ്ങളുടെ സ്വപ്‌നങ്ങളെ കൊന്നുകളഞ്ഞു’ എന്ന ഒരു പോസ്റ്റര്‍ പിടിച്ച് ബുര്‍ഖ അണിഞ്ഞ് നില്‍ക്കുന്ന ഒരു സ്ത്രീയുടെ പെയിന്റിങ് അവിടെ ഞാന്‍ കണ്ടു. ഇവിടുത്തെ മതിലുകളെല്ലാം ഇത്തരം സന്ദേശങ്ങളുടെ വിശാലമായ ഇടമായി മാറിയിരുന്നു. കണ്ടാല്‍ നീചനെന്ന് തോന്നിക്കുന്ന ഒരാല്‍ വിരല്‍ചൂണ്ടി ‘എല്ലാം ശുഭം’ എന്നു പറയുന്ന ഒരു പെയിന്റിങും അവിടെ കാണാം. ആസാദി മുദ്രാവാക്യം ചുവപ്പ് നിറത്തില്‍ ഇവിടെ കാണാം. ഗാന്ധിജി അറസ്റ്റു ചെയ്യപ്പെടുകയും ജയിലില്‍ കഴിയുകയും ചെയ്ത വര്‍ഷങ്ങളുടെ വിശദമായ പോസ്റ്ററുകളും ഉണ്ട്.

മറ്റൊരു പോസ്റ്ററില്‍ മുംബൈ ബാഗ് സി.എ.എ പിന്‍വലിക്കുക എന്നിങ്ങനെ ഹാഷ്ടാഗില്‍ എഴുതിയിട്ടുണ്ട്. കെന്റ് സര്‍വകലാശാലയിലെ മോറല്‍ ഫിലോസഫി പ്രൊഫസറും ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ റിച്ചാര്‍ഡ് നോര്‍മന്‍ സംഗ്രഹിച്ച ജനാധിപത്യത്തില്‍ പ്രതിഷേധത്തിനുള്ള പ്രാധാന്യവും മനുഷ്യാവകാശം അടിസ്ഥാനവുമാകാനുള്ള ആറ് കാരണങ്ങള്‍ എടുത്തുകാണിക്കുന്ന ഒന്നും ഇവിടെ എഴുതിയിട്ടുണ്ട്.

റാണി ലക്ഷ്മിബായ്, ആനി ബസന്റ്, സരോജിനി നായിഡു, മൗലാന ആസാദ്, ഡോ. ബാബാസാഹിബ് അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളും ഇവിടെ മരത്തിന് താഴെ ചുവരില്‍ വരച്ചിട്ടുണ്ട്. ‘വിദ്യാഭ്യാസം,സംഘാടനം, പ്രക്ഷോഭം’ എന്ന ടാഗ് ലൈനാണ് മുംബൈ ബാഗ് എന്ന സമര പോരാട്ടത്തിന്റേത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുന്നതും ഇത്തരം പോരാട്ടങ്ങള്‍ നമുക്ക് എത്രമാത്രം ആവശ്യമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇവരുടെ പുന:സ്ഥാപനത്തില്‍ നിന്നും പൊതുവായ മര്യാദയിലും നമുക്ക് വീണ്ടും പാഠങ്ങള്‍ പഠിക്കാന്‍ കഴിയും.

Also read: ശരിക്കും ആ സ്ത്രീ സ്വന്തം കുഞ്ഞിനെ കൊന്നുവോ!?

ഉയര്‍ന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് സമീപം റോഡിന്റെ മധ്യഭാഗത്ത് കുറച്ച് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. ”നിങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടോ? കുറച്ച് വെള്ളം കുടിക്കൂ. ‘ഇരിക്കൂ,’ ‘സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?’ എന്നൊക്കെയാണ് ഞാന്‍ അവരെ സമീപിക്കുമ്പോള്‍ അവര്‍ ചോദിക്കുന്നത്. എല്ലാ ആഥിത്യ മര്യാദകള്‍ക്കും ശേഷം മാത്രമാണ് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒരു യുവതി വന്നത്.

ജനുവരി 25നാണ് മുംബൈ ബാഗ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ ഷഹീന്‍ ബാഗിന് പിന്തുണ നല്‍കിക്കൊണ്ട് ആരംഭിച്ച സമരമാണിത്. തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്ത്രീകള്‍ സമരം ചെയ്യുക എന്ന ആശയമാണ് ഞങ്ങളെ ആകര്‍ഷിച്ചതും ആവര്‍ത്തിക്കാന്‍ ശ്രമിച്ചതും. ഈ പ്രദേശത്തെ വിവിധ സമൂഹങ്ങളിലെ സ്ത്രീകളാണ് ഇവിടെ കൂടിച്ചേര്‍ന്നത്. വിവിധ സത്രീകള്‍ മാറി മാറിയാണ് സമരപ്പന്തലില്‍ ഇരിക്കുന്നത്.- ലാബ് ടെക്‌നീഷ്യന്‍ ആയ സഫൂറ പറയുന്നു.

‘No NRC, No CAA and No NPR,’ എന്നിവ ഉയര്‍ത്തിപ്പിടിച്ച് ക്യാന്റില്‍ ലൈറ്റ് മാര്‍ച്ച്,നിശബ്ദ മാര്‍ച്ച്,പട്ടം പറത്തല്‍,മുദ്രാവാക്യം വിളി തുടങ്ങിയ പ്രതിഷേധങ്ങളാണ് ഇവിടെ നടക്കുന്നത്. ഷഹീന്‍ ബാഗില്‍ 24 മണിക്കൂറും കഠിനമായ തണുപ്പില്‍ സമരം ചെയ്ത ബേബി ജാനെ അനുസ്മരിക്കുന്ന പരിപാടിയായിരുന്നു ഫെബ്രുവരി 18ന് സമരപ്പന്തലില്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഷഹീന്‍ബാഗിനെ കടുത്ത ആക്രമണത്തിന് ഇരയാക്കുകയും ട്രാഫിക് തടസ്സപ്പെടുത്തുന്നതില്‍ വിവാദം ഉണ്ടാവുകയും ചെയ്തിരുന്നു. മുംബൈ ബാഗിന്റെ വേദിയും മന:പൂര്‍വ്വം തിരഞ്ഞെടുക്കപ്പെട്ടതാണ്, കാരണം ഈ മേഖല നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി അറ്റകുറ്റപ്പണി നടക്കുകയാണ്.

എന്നിരുന്നാലും, പോലീസ് 149ാം വകുപ്പ് പ്രകാരം സമരക്കാര്‍ക്ക് നോട്ടീസ് നല്‍കി. ഇത് ചില സ്ത്രീകള്‍ക്കിടയില്‍ ഭയപ്പെടുത്തുന്ന ഫലമുണ്ടാക്കി. അതിനാല്‍ സമരത്തിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞുവെങ്കിലും സമരം തുടരുക തന്നെ ചെയ്യുമെന്ന് ഒരു സ്ത്രീ എന്നോട് പറയുന്നു, അവള്‍ പകല്‍ സമയത്ത് ഇരിക്കും, സഹോദരി വരുമ്പോള്‍ വൈകുന്നേരം വീട്ടില്‍ പോകുകയും ചെയ്യുന്നു. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ പുറപ്പെടുന്നതിന് മുമ്പായി മറ്റൊരു സ്ത്രീ കവിതകള്‍ ചൊല്ലുന്നത് കാണാമായിരുന്നു.

Also read: ശരിക്കും ആ സ്ത്രീ സ്വന്തം കുഞ്ഞിനെ കൊന്നുവോ!?

മനുഷ്യാവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്ത്രീകള്‍ ഈ കുത്തിയിരിപ്പ് സമരം വിപുലീകരിച്ചു എന്നത് ശ്രദ്ധേയമാണ്. മുദ്രാവാക്യം ആരംഭിക്കാന്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായ ബോധമുണ്ട്. ടെലിവിഷന്‍ ചാനലുകാര്‍ ഇവിടെ വന്ന സമരക്കാര്‍ മോര് വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മുംബൈ ബാഗ് വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണെന്ന രീതിയിലും റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഉച്ചത്തോടെ മുദ്രാവാക്യം വിളിക്കുന്നവരെ അവര്‍ ശ്രദ്ധിക്കുന്നില്ല. ഇത് മാത്രം പകര്‍ത്തുകയാണ് ചെയ്യുന്നത്. പാനീയം പൂര്‍ത്തിയാക്കും. അപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ആക്രോശിക്കും. ‘എന്തുകൊണ്ടാണ് സി.എ.എയ്ക്കെതിരെ പ്രതിഷേധം? ഈ നിയമം എന്ത് ദോഷമാണ് ചെയ്യുന്നത് ? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ വീണ്ടും ചോദ്യം ചോദിക്കുന്നു. സഫൂറയും മറ്റ് ചില സ്ത്രീകളും എന്നോട് വിശദമായി പറഞ്ഞു.

എന്‍പിആറിനെക്കുറിച്ചുള്ള നിരവധി ആശങ്കകള്‍ ഇവിടെയുണ്ട്. അത് എന്‍.ആര്‍.സിയിലേക്കും സി.എ.എയിലേക്കുമുള്ള ആദ്യപടിയായി കാണുന്നു. നിയമങ്ങളുടെ ആശങ്കകളെക്കുറിച്ച് സ്ത്രീകള്‍ക്ക് അറിയാം. വിവാഹശേഷം സ്ത്രീകളുടെ പേര് മാറ്റുന്നു. എന്നാല്‍ ആരാണ് താമസസ്ഥലം മാറ്റുന്നത്. ഒരു പേര് എങ്ങിനെ പൗരത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള ഒരു സുപ്രധാന വിഷയമായി മാറുമ്പോള്‍ അത് അങ്ങേയറ്റം അസ്വസ്ഥത സൃഷ്ടിക്കുന്നു.

ഈ ആശങ്കകള്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി ആളുകള്‍ക്കും ഉണ്ടെന്നും ഇവിടുത്തെ സ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സമന്വയത്തിന് ആണ് ഇവര്‍ ഐക്്യദാര്‍ഢ്യം തേടുന്നത്. ഞാന്‍ പോകുമ്പോഴും സമരപ്പന്തലില്‍ നിന്നും ആസാദി മുദ്രാവാക്യങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.

(മുതിര്‍ന്ന ജേണലിസ്റ്റാണ് ഫ്രെനി മനേക)

അവലംബം: countercurrents.org

Facebook Comments
Related Articles
Show More

Check Also

Close
Close
Close