Human Rights

തെര. കമ്മീഷന്‍ കണ്ണ് തുറന്നു; പൂര്‍ണ്ണമായും ഉണര്‍ന്നോ ?

ഈ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടേതായുള്ള തെരഞ്ഞെടുപ്പ് ക്യാംപയിന്റെ ഭാഗമായി നിരവധി സംഭവങ്ങള്‍ ചെയ്തതായി കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നമ്മള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ന് രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 95 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ച ഒഡീഷയിലെ സംബര്‍പൂരിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തതാണ് അവര്‍ പൊടിതട്ടി എണീറ്റ പുതിയ വാര്‍ത്ത. മോദിയുടെ ഹെലികോപ്റ്റര്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ചതിനാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച കര്‍ണാടകയില്‍ മോദിയുടെ ഹെലികേപ്റ്ററില്‍ നിന്ന് നിഗൂഢമായ ഒരു പെട്ടി കൊണ്ടുപോയതിനെക്കുറിച്ച് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു എന്നത് ഈ സമയത്ത് നാം ഓര്‍ക്കണം. പെട്ടിയില്‍ മോദിക്ക് പ്രസംഗിക്കാന്‍ വേണ്ടി ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും പാര്‍ട്ടിയുടെ ലോഗോയുമാണെന്നാണ് ബി.ജെ.പി പിന്നീട് വിശദീകരണം നല്‍കിയത്.

ഈ സംഭവത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതല എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററും പരിശോധിക്കുന്നത് അനുയോജ്യമാണെന്ന് അദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ എസ്.പി.ജിയുടെ സുരക്ഷയിലുള്ള ഉന്നതരെ ഇത്തരം പരിശോധനയില്‍ നിന്ന് ഒഴിവാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും അതിനാലാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

അപ്പുറത്ത്, തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടക്കുന്നു എന്നതിനാലാണിത്. അതായത് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്നതായും വലിയ അളവിലുള്ള പണവും കമ്മീഷന്‍ കണ്ടെടുക്കുകയുണ്ടായി. ലോക്‌സഭ തെരഞ്ഞെടുപ്പ് റദ്ദാക്കുക എന്നത് ചെറിയ കാര്യമല്ല. കമ്മീഷന്റെ ഉദ്ദേശ്യം അനുഗുണമാകാം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്ന ഒരു ചോദ്യമുണ്ട്. തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കുന്നത് പോലെ എന്തുകൊണ്ട് തെരഞ്ഞെടുപ്പിലെ പണമൊഴുക്കും അഴിമതികളുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ചോദ്യം.

ബി.എസ്.പി അധ്യക്ഷ മായാവതി,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യേഗി ആതിഥ്യനാഥ്,സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍,ബി.ജെ.പി നേതാവ് മനേക ഗാന്ധി എന്നിവര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഏതാനും ദിവസത്തേക്ക് തെരഞ്ഞെടുപ്പ് ക്യാംപയിനുകളില്‍ പങ്കെടുക്കുന്നതിന് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരത്തിലുള്ള പൊടുന്നനെയുള്ള നീക്കങ്ങള്‍ കണ്ട് സുപ്രിം കോടതി തന്നെ തെരഞ്ഞെടുപ്പ് നിരീക്ഷകനോട് ചോദിച്ചത് നിങ്ങളുടെ ശക്തി തിരിച്ചറിഞ്ഞതായി നിങ്ങള്‍ ഇപ്പോഴാണോ തോന്നുന്നത് എന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ കണ്ണ് തുറന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ഉറക്കില്‍ നിന്നും ഉണര്‍ന്നോ?.

പരസ്യമായി ബി.ജെ.പിയെ പിന്തുണക്കുന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ കമ്മീഷന്‍ ഒന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല.

പ്രചാരണങ്ങള്‍ക്കിടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന കമ്മീഷനെ സുപ്രീം കോടതി അഭിനന്ദിച്ചിരിക്കാം. എന്നാല്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് പ്രസ്താവനകളിറക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി പ്രസിഡന്റ് അമിത് ഷാക്കുമെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് ആകുന്നില്ല. ചില പ്രവര്‍ത്തനങ്ങളില്‍ വൈകിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാത്തിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തെര. കമ്മീഷന്‍ കാണിക്കുന്ന ഭയവും വിവേചനവും കാണുമ്പോള്‍ ഇപ്പോഴും നമുക്ക് ആശങ്കയുണ്ട്.

അവലംബം: scroll.in
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Facebook Comments
Show More

Related Articles

Close
Close