Human Rights

ബാബരി: തകര്‍ക്കപ്പെട്ട മിനാരങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ

ഉണര്‍ത്തപ്പെട്ട വെറുപ്പ് പിക്കാസുകളായി പ്രവര്‍ത്തിച്ച ദിവസമായിരുന്നു 1992 ഡിസംബര്‍ 6. ന്യായത്തിന് കാവലിരിക്കാന്‍ ബാധ്യതയേറ്റവര്‍ അനീതിക്ക് കണ്ണുചിമ്മിയ കറുത്ത ഞായറാഴ്ച. എന്തുകൊണ്ട് ഇത്ര നഗ്നമായി ഒരു പള്ളി തകര്‍ത്തെറിയപ്പെട്ടു. പള്ളിയുടെ തകര്‍ച്ച ശരീരത്തിന് പ്രഹരമായി നീറുന്ന വേദനയോടെ അനുഭവിച്ചേറ്റു വാങ്ങുകയായിരുന്നു. അപമാനവും നിസ്സഹായതയുമാണ് മുസ്ലിംകള്‍ ആ ദിനരാത്രങ്ങളില്‍ കടിച്ചിറക്കിയത്. എന്തുകൊണ്ടാണ് പ്രതീക പ്രാധാന്യം നേടിയ ഒരു പള്ളി രാജ്യത്തിന്റെയും ഒരു സമുദായത്തിന്റെ അഭിമാനത്തെയും വെല്ലുവിളിച്ച് പകല്‍ വെളിച്ചത്താല്‍ ഇങ്ങനെ തകര്‍ക്കപ്പെട്ടത്.

നാം ഫാഷിസം എന്നു വിളിക്കുന്നതിനെ ഖുര്‍ആന്‍ ഫസാദെന്നും ഫിത്‌നയെന്നുമാണ് വിളിച്ചത്. ഫാഷിസത്തെ മാത്രമല്ല എല്ലാ സാമൂഹ്യമായ തിന്മകളെയും. എല്ലാ ഫസാദുകള്‍ക്കുമെതിരെ നിയോഗിക്കപ്പെട്ട സമൂഹമാണ് വേദഭാഷക്കാരായ മുസ്ലിംകള്‍. അവര്‍ കിടന്നുറങ്ങുമ്പോഴാണ് ഫസാദുകള്‍ പടര്‍ന്നുകയറുന്നത്. തടയാന്‍ ആളില്ലാത്ത ജൈത്രയാത്രകളായി ഫസാദുകളും വളരുന്നത്. തടയേണ്ടവര്‍ നിസ്സംഗരാവുമ്പോള്‍ തടയപ്പെടേണ്ടവ പന പോലെ വളരും.

ആരാധനാലയങ്ങള്‍ തകര്‍ക്കുക എന്നത് ഫസാദിന്റെ പരമകാഷ്ഠയാണ്. അത് ഏകമത വിഭാഗത്തിന്റേതാണെങ്കിലും. ഒരു വിഭാഗത്തിനെന്നുറച്ചും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കാനാണ് മുസ്ലിംകളോട് യുദ്ധ സജ്ജരാവാന്‍ പോലും ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത്. (സൂറ-ഹജ്ജ്-39-40).

ഈ പരമകാഷ്ഠക്ക മുമ്പ് പലതും ഇവിടെ സംഭവിക്കുന്നുണ്ടായിരുന്നു, ഫാഷിസം പന പോലെ വളരുന്നുണ്ടായിരുന്നു. കാവലിരിക്കേണ്ടവര്‍ തന്നെ കള്ളന് കഞ്ഞിവെക്കുന്നുണ്ടായിരുന്നു. ജാതി മര്‍ദ്ദനങ്ങളും വിവേചനങ്ങളും രാജ്യത്തിന്റെ ദേശീയ ശീലമായി ആചരിച്ചു പോരുന്നുണ്ടായിരുന്നു. പലതരം ഫസാദുകളുടെ പെരുങ്കളിയാട്ടമായി രാജ്യം നിരന്തരം മാറുന്നുണ്ടായിരുന്നു. ദൈവം ഭൂമിയെയും ജീവിതത്തെയും ഒരുക്കിയത് എത്രയോ മനോഹരമായാണ്. സാമ്രാജ്യത്വവും മുതലാളിത്തവും ഫാഷിസവും ഭരണകൂട ഭീകരതയും അഴിമതിയും വംശവിവേചനവും സ്ത്രീ പീഡനവും പാരിസ്ഥിതികത്തകര്‍ച്ചകളുമെല്ലാം പിന്നീട് മനുഷ്യരാല്‍ ചിലവ് തീര്‍ത്ത മലിനതകളാണ്.

ദൈവമൊരുക്കിയ ലോക ജീവിതത്തിന്റെ മനോഹാരിതകളെയാണ് ഖുര്‍ആന്‍ ഇസ്ലാഹ് എന്ന് വിളിച്ചത്. പിന്നീട് ദുഷ്ടതകള്‍ തീര്‍ത്ത മലിനതകളെയാണ് ഖുര്‍ആന്‍ ഫസാദെന്നു വിളിച്ചത്. ഫസാദുകള്‍ക്കെതിരെ രചനാത്മകമായും ഫലപ്രദമായും പൊരുതി ഇസ്ലാഹിന്റെ കൊടി പറത്താന്‍ ഭൂമിയുടെ ദിവ്യസംഗീതം വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് മുസ്ലിംകള്‍.

ആ സമുദായം നിസ്സംഗരാകുമ്പോള്‍ ഫസാദുകള്‍ വളര്‍ന്ന് നാട് ഭരിക്കും. പള്ളി ഒരു സുപ്രഭാതത്തില്‍ തകര്‍ക്കപ്പെട്ടതല്ല. രാജ്യത്തിന്റെ നൈതിക ബലം പല രീതിയില്‍ നിരന്തരം തകര്‍ക്കപ്പെടുന്നുണ്ടായിരുന്നു, എല്ലാ സാമൂഹ്യ തിന്മകളുടെയും ഏറ്റവും വലിയ ഇരകള്‍ മുസ്ലിംകളാവുന്നത് എന്ത് കൊണ്ട്. സാമ്രാജ്യത്വമായാലും സയണിസമായാലും ഫൈഷിസമായാലും അവ ആദ്യം വേട്ടയാടുന്നത് മുസ്ലിംകളംയാകുന്നത് എന്ത് കൊണ്ട്. തടയാന്‍ ഏല്‍പിക്കപ്പെട്ടവര്‍ നിസ്സംഗരാവുന്നതിന്റെ ഫലമായി വളരുന്ന തിന്മകളുടെ ഒന്നാമത്തെ പ്രഹരമേല്‍ക്കേണ്ടത് തടയാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് തന്നെയാണെന്ന ദൈവിക യുക്തിയായിരിക്കാം. അതിന്റെ കാരണം കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടെങ്കിലുമറിഞ്ഞ് ഉറക്കം വിട്ട് എഴുന്നേറ്റ് മനുഷ്യരാശിയെയും രാജ്യത്തെയും രക്ഷിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന പരോക്ഷ വിദ്യാഭ്യാസമായിരിക്കാം ഈ പ്രഹരങ്ങളും പതനങ്ങളും. നിഷേധികള്‍ പരസ്പരം മിത്രങ്ങളാണ്. നിങ്ങളും അപ്രകാരമാകുന്നില്ലെങ്കില്‍ ഭൂമിയില്‍ വലിയ കുഴപ്പങ്ങളും ഏകാധിപത്യങ്ങളും അരങ്ങു വാഴും. (അല്‍ അന്‍ഫാല്‍-73).

Facebook Comments
Related Articles

Check Also

Close
Close
Close