History

എന്തുകൊണ്ട് ഹിര്‍ഖല്‍ മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെട്ടു?

ഒരാളും പ്രതീക്ഷക്കാത്ത വേഗത്തില്‍ മുസ്‌ലിംകള്‍ക്ക് ഈജിപ്തും സിറിയയും വിജയിച്ചടക്കാന്‍ കഴിഞ്ഞു. പേര്‍ഷ്യക്കാരോട് യുദ്ധം ചെയ്ത ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ യുദ്ധ നിലപാട് മുസ്‌ലിംകള്‍ ഈജിപ്തും സിറിയയും വിജയിച്ചടക്കിയ ശേഷം മാറുകയുണ്ടായി. ഇതര രാജ്യങ്ങളുമായി ശക്തമായി പോരാടിയ ചക്രവര്‍ത്തി മുസ്‌ലിംകള്‍ക്കെതിരിലുളള യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഹിര്‍ഖല്‍ ചക്രവര്‍ത്തിയാണ് പേര്‍ഷ്യക്കെതിരലുളള യുദ്ധത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മുസ്‌ലിംകള്‍ക്കെതിരിലുളള യുദ്ധത്തില്‍ നിന്ന് ഹിര്‍ഖല്‍ പിന്‍വാങ്ങുകയും ചെയ്തു. ഹിര്‍ഖല്‍ ചക്രവര്‍ത്തി ആദ്യമായി അന്തോക്കിയ പട്ടണത്തിനെതിരിലായി സൈനിക നടപടിക്ക് തയാറായി മുന്നോട്ടുവന്നു. എന്നാല്‍ യര്‍മൂക്ക് യുദ്ധത്തില്‍ തന്റെ സൈന്യം മുസ്‌ലിംകളോട് പരാജയപ്പെട്ടതിനാല്‍ യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് തിരിക്കുകയായിരുന്നു. ഹിര്‍ഖല്‍ ചക്രവര്‍ത്തി മുസ്‌ലിംകളെ നേരിടാന്‍ ഭയപ്പെട്ടത് എന്തുകൊണ്ടായിരുന്നു?

ഹെല്‍ഡന്‍ പറയുന്നു: ‘മുസ്‌ലിംകള്‍ക്കെതിരിലുളള തങ്ങളുടെ മുഴുവന്‍ പരാജയത്തിനും കാരണമായ എന്തൊന്നാണ് അറേബ്യന്‍ ഉപദ്വീപില്‍ സംഭവിച്ചിരിക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് യുദ്ധത്തില്‍ നിന്ന് ഹിര്‍ഖല്‍ പിന്‍വാങ്ങിയത്. റോമക്കാര്‍ യുദ്ധം ചെയ്തിരുന്നത് അവരുടെ ചുറ്റുമുളള ഒന്നിനേയും നിരീക്ഷിക്കാതെയായിരുന്നു. ബൈസന്തീന്‍ സാമ്രാജ്യത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കയതുമില്ല’. ഹാര്‍ട്ട്മാന്‍ പറയുന്നു: ‘യുവ മുസ്‌ലിം പോരാളികള്‍ക്ക് മുന്നില്‍ ഹിര്‍ഖല്‍ ദുര്‍ബലനായി മാറി. നിരന്തരമായ ഭരണ പ്രതിസന്ധികള്‍ ചക്രവര്‍ത്തിയുടെ ശാരീരികവും മാനസികവുമായി നില കൂടുതല്‍ പ്രശ്‌നവത്കരിച്ചു. അദ്ദേഹത്തിന് രോഗം ബാധിക്കുകയും നിരാശ പിടികൂടുകയും ചെയ്തു’.

യഥാര്‍ഥത്തില്‍, വേദക്കാര്‍ ബൈബില്‍ വായിക്കുകയും പ്രവാചക വചനങ്ങള്‍ പഠിപ്പിക്കുകയും ആ നിര്‍ദേശം ഉള്‍കൊള്ളുകയും ചെയ്യുന്നവരാണെന്ന് ഹിര്‍ഖല്‍ ചക്രവര്‍ത്തിക്കറിയാമായിരുന്നു. മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു: ‘വീടിന്റെ ഉടമസ്ഥന്‍ മുന്തിരിവള്ളികള്‍ നട്ട് വേലി കെട്ടി. അതില്‍ കുഴിക്കുകയും കാലുകള്‍ പണിയുകയും ചെയ്ത് മുന്തിരി പാകപ്പെടാനുള്ള സാഹചര്യമുണ്ടാക്കി. ശേഷം മുന്തിരി കര്‍ഷകര്‍ക്ക് കൃഷിക്കായി ആ തോട്ടം നല്‍കി ഉടമസ്ഥന്‍ അവിടെ നിന്ന് യാത്ര പുറപ്പെട്ടു. വിളവെടുപ്പ് സമയമായപ്പോള്‍ കര്‍ഷകരുടെ അടുത്തേക്ക് ഉടമസ്ഥന്‍ തന്റെ പരിചാരകന്മാരെ അയച്ചു. വിളവെടുപ്പിനു വേണ്ടി പോയ പരിചാരകന്മാരെ പിടിച്ചുവെക്കുകയും ഒരുവനെ അടിക്കുകയും മറ്റുളളവരെ കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഉടമസ്ഥന്‍ മുമ്പ് അയച്ചതിനേക്കാള്‍ കൂടുതല്‍ പരിചാരകന്മാരെ കര്‍ഷകരുടെ അടുത്തേക്ക് വീണ്ടും അയച്ചു. അവര്‍ ആദ്യം വന്ന പരിചാരകരോട് എന്തൊന്നാണോ ചെയ്തത് അതുതന്നെ പ്രവര്‍ത്തിച്ചു. പിന്നീട് ഉടമസ്ഥന്‍ തന്റെ മകനെ പറഞ്ഞയച്ചു. അതുകണ്ട കര്‍ഷകര്‍ പറഞ്ഞു: മകന്‍ ഇവിടെ വന്നാലും! അവര്‍ ഉടമസ്ഥന്റെ മകനെ പിടിച്ചുവെക്കുകയും തോട്ടത്തിനു പുറത്ത് വെച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തോട്ടത്തിന്റെ ഉടമസ്ഥന്‍ കര്‍ഷകരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ എന്തായിരിക്കും ചെയ്യുക? ഇത്രയും വിനാശം സൃഷ്ടിച്ച കര്‍ഷകരെ നശിപ്പിക്കുകയും ശേഷം മറ്റുവളള കര്‍ഷകര്‍ക്ക് കൃഷിക്കായി ആ തോട്ടം നല്‍കുകയുമാണ് ചെയ്യുക’ (മത്തായി: 33: 21-41).

ഈയൊരു സംഭവത്തിലൂടെ ഈസ പ്രവാചകന്‍ ബൈസന്തീന്‍ മുസ്‌ലിംകളാല്‍ തകരാനുളള കാരണം വ്യക്തമാക്കുകയാണ്. പുണ്യപുരഷന്മാരുടെ വാക്കുകള്‍ കേള്‍ക്കാതെ അവര്‍ ദുര്‍ഭരണം നടത്തുകയും ഭൂമിയില്‍ നാശം വിതക്കുകയും ചെയ്തു. ഈ കാരണം കൊണ്ടാണ് അവര്‍ക്ക് യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നത്. അക്രമത്തിനു ശേഷം അവരെ നീക്കപ്പെടുകയല്ലാതെ മറ്റൊന്നും സംഭവിക്കികയില്ല. അവസാനം, അക്രമണം കാരമായി ഉടമസ്ഥന്‍ മുസ്‌ലിംകള്‍ക്ക് ഭരണം കൈമാറിയെന്ന് ഹിര്‍ഖല്‍ ചക്രവര്‍ത്തി മനസ്സിലാക്കികുയാണ്. കാരണം മുസ്‌ലിംകള്‍ നീതിയുടെ വക്താക്കളാണ്, സത്യം പ്രവര്‍ത്തിക്കുന്നവരാണ്. ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ നിന്ന് അത് വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. ഹിര്‍ഖല്‍ അസ്വസ്ഥനാവുകയും ആത്മഗതം നടത്തുകയും ചെയുതു: ഈസ പ്രവാചകന്‍ കൊണ്ടുവന്നതിനെ കുറിച്ച് എങ്ങനെയാണ് മുഹമ്മദ് മനസ്സിലാക്കിയത്!

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Author
അബ്ദുള്‍ വഹാബ് അല്‍ഖുറശ്
Facebook Comments
Related Articles
Show More
Close
Close