Current Date

Search
Close this search box.
Search
Close this search box.

റുഫൈദ അൽ അസ്‌ലമിയ: ഇസ് ലാമിലെ ആദ്യത്തെ നഴ്സ്

2020  ആതുരസേവന രംഗത്തെ പ്രത്യേക വർഷമായി ലോക ആരോഗ്യ സംഘടന ഈ അടുത്ത് തെരഞ്ഞെടുത്തിരുന്നു. നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പ്രചോദനവും പരിഗണനയും ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ അംഗീകാരം. ‘കയ്യിൽ വിളക്കേന്തിയ വനിത’ ഫ്ലോറൻസ് നൈറ്റിംഗയിലാണ് പാശ്ചാത്യ ലോകം ആതുരസേവനത്തിന്റെ ഉപജ്ഞാതാവായി (Founder of Modern Nursing) അവതരിപ്പിച്ചത്. എന്നാൽ അവർക്ക് പോലും നഴ്സിംഗ് രംഗത്ത് പ്രചോദനമായ മഹനീയ വ്യക്തിത്വതമാണ് പാശ്ചാത്യ ലോകം വിസ്മരിച്ച റുഫൈദ അൽ അസ് ലമിയ. പാശ്ചാത്യർ അവതരിപ്പിക്കപ്പെട്ടത് മാത്രമാണ് ലോകത്ത് ആദ്യത്തേത് എന്ന് വക വെച്ചു കൊടുക്കുന്നതോ അംഗീകരിക്കുകയോ ചെയ്യുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ് എന്ന് പറയാതെ തരമില്ല. ഇസ്ലാം മുന്നോട്ട് വെച്ച ആതുര മേഖലയിലെ പ്രവണതകളെ പാശ്ചാത്യ വത്കരിച്ചതിന്റെ ഭാഗമായി റുഫൈദയുടെ പ്രശസ്തിയും സേവനങ്ങളും ലോക ശ്രദ്ധയിൽ ഇന്നും അന്യമായി തന്നെ നിൽകുന്നു.

ഇസ്ലാമിക ലോകത്തെ ആദ്യത്തെ നഴ്സ് (The first Muslim Nurse) എന്ന അംഗീകാരം റുഫൈദക്ക് അവകാശപ്പെട്ടതാണ്. ഇസ്ലാമിൽ പ്രവാചകൻ പങ്കെടുത്ത ബദർ, ഉഹ്ദ്, ഖന്ദഖ്, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ യുദ്ധമുഖത്തും റുഫൈദ അൽ അസ്‌ലമിയ തിളങ്ങി നിന്നു. മദീനയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച ആദ്യകാല വിശ്വാസികളിൽ പ്രധാനിയാണ് ഈ സ്വഹാബി വനിത. മദീനയിലെ തന്നെ ഖസ്റജ് ഗോത്രക്കാരിയായ റുഫൈദയുടെ പിതാവ് വൈദ്യപാഠവം നേടിയ വ്യക്തിയായിരുന്നു.

Also read: ഇസ് ലാം വിമര്‍ശനങ്ങളുടെ പിന്നാമ്പുറം

യുദ്ധവേളകളിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ പ്രത്യേകം വൈഭവം പ്രകടിപ്പിച്ച ആ ധീര വനിതയെ ചരിത്രം എന്നും ഓർക്കുമെന്ന് തീർച്ച. ഖന്ദഖ് യുദ്ധ വേളയിൽ സഅദ് ബിൻ മുആദ് (റ) ന് പരിക്ക് പറ്റിയപ്പോൾ പ്രവാചകൻ അദ്ദേഹത്തെ റുഫൈദയുടെ അടുക്കലേക്ക് കൊണ്ടു പോകാൻ ആവശ്യപെട്ടതായി ചരിത്രത്തിൽ കാണാം. യുദ്ധവേളകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഏതറ്റം വരെ പ്രവാചകൻ ഉപയോഗപ്പെടുത്തിയുരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് റുഫൈദയുടെ ചരിത്രം പറഞ്ഞു തരുന്നത്.

ഇന്ന് നാം കാണുന്ന രീതിയിലുള്ള മൊബൈൽ ഡിസ്പൻസറികൾ അഥവാ ചലിക്കുന്ന ആതുര സേവന സംവിധാനങ്ങൾക്ക് ലോകത്ത് അടിത്തറ പാകിയ വനിതയാണ് റുഫൈദ. യുദ്ധ വേളകളിൽ പ്രത്യേകം ടെൻറുകൾ സജ്ജീകരിച്ച് പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ ചലിക്കുന്ന മൊബൈൽ ഡിസ്പൻസറികൾ അവർ സ്ഥാപിച്ചിരുന്നു. അവയുടെ പൂർണ്ണ നിയന്ത്രണം റുഫൈദയുടെ കൈകളിലായിരുന്നു പ്രവാചകൻ ഏൽപ്പിച്ചിരുന്നത്. ലോകത്തിൽ ആദ്യത്തെ മുസ്ലിം വനിത സർജൻ കൂടിയാണ് റുഫൈദ അൽ അസ്‌ലമിയ. സ്വന്തമായി നഴ്സിംഗ് സ്കൂൾ നിർമ്മിച്ച റുഫൈദ ആതുര സേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.

Also read: ഇങ്ങനെയാണ് അമേരിക്ക സ്വതന്ത്ര രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’

ഇന്ന് ലോകത്ത് വ്യത്യസ്ത യൂണിവേഴ്സിറ്റികൾ പ്രത്യേക പുരസ്കാരങ്ങൾ ‘റുഫൈദ അൽ അസ്‌ലമിയ’ എന്ന വനിതാ രത്നത്തിന്റെ പേരിൽ നൽകി വരുന്നു. എല്ലാ വർഷവും Royal College of Surgeons in Ireland (RCSI) ആതുര സേവന രംഗത്തെ മികച്ച പ്രതിഭക്ക് നൽകുന്ന പുരസ്കാരം ‘റുഫൈദ അൽ അസ്‌ലമിയ’ യുടെ പേരിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അത് പോലെ ബഹ്റൈൻ യുണിവേഴ്സിറ്റിയും മെഡിക്കൽ മേഖലയിലെ ഉന്നത പുരസ്കാരം റുഫൈദയുടെ പേരിൽ തന്നെയാണ് വർഷങ്ങളായി നൽകി വരുന്നത്.

Related Articles