Current Date

Search
Close this search box.
Search
Close this search box.

ഒറ്റമൂലി

തനിച്ചാകുമ്പോള്‍ ഒരു ജലകണം.
ഒരുമിച്ചൊഴുകുമ്പോള്‍ ഒരു നദിയാകും.
സം‌ഗമിക്കുമ്പോള്‍ മഹാ സാഗരമാകും.
തനിച്ചാകുമ്പോള്‍ ഒരു പരുത്തി നൂല്‍ മാത്രം.
ഇഴയടുപ്പിച്ച്‌ നൂല്‍‌ക്കപ്പെടുമ്പോള്‍
ഒരു പുതപ്പായി മാറുന്നു.
തനിച്ചാകുമ്പോള്‍
ഒരു പേജ്‌ മാത്രം.
ഒരുമിക്കുമ്പോള്‍
ഒരു പുസ്‌തകമാകുന്നു.
തനിച്ചാകുമ്പോള്‍ ഒരു ചോദ്യ രൂപം മാത്രം.
ഒരുമിക്കുമ്പോള്‍ ഉത്തരമായി മാറുന്നു.
തനിച്ചാകുമ്പോള്‍ ഒരു കല്ല്‌ മാത്രം.
ഒരുമിക്കുമ്പോള്‍ ഒരു കെട്ടിടമാകുന്നു.
തനിച്ചാകുമ്പോള്‍ ഒരു അര്‍‌ഥന മാത്രം.
ഒരുമിക്കുമ്പോള്‍ ഒരു സമര്‍‌പ്പണ സം‌ഗമമാകുന്നു.

സര്‍‌ഗാത്മകമാകട്ടെ വിഭാവനകള്‍..
ക്രിയാത്മകമാകട്ടെ പ്രവര്‍‌ത്തനങ്ങള്‍..
സമൂഹത്തിന്റെ ഊര്‍ജോന്മുകമായ
ചിന്തകളെ പരിപോഷിപ്പിക്കാനും
നിര്‍‌ജീവതയ്‌ക്ക്‌ ജീവന്‍ പകരാനും,
ഉത്തമ ബോധ ബോധ്യങ്ങളുടെ
സം‌സ്ഥാപനത്തിനും,
അധമ ചിന്തളുടെ നിഷ്‌കാസനത്തിനും

ഒരേ ഒരു ഒറ്റമൂലി !!!
നന്മയോട്‌ സഹകരിക്കുക…
തിന്മയോട്‌ വിയോജിക്കുക…
സം‌സ്‌കൃതമായ ഒരു സമൂഹത്തിന്റെ
പുനര്‍ നിര്‍‌മ്മിതി സഫലമായേക്കും.

Related Articles