Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക ബാല സാഹിത്യം

literature-child.jpg

ഇസ്‌ലാമിക ബാല സാഹിത്യം അടിസ്ഥാനപരമായി മൂന്ന് സ്രോതസ്സുകളെയാണ് അവലംബമാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചര്യ, മുസ്‌ലിം വ്യക്തിത്വങ്ങളുടെ ജീവിതം എന്നിവയാണ് ആ അടിസ്ഥാനങ്ങള്‍. കുട്ടികളുടെ കഥകള്‍ക്കായി ഏറ്റവും വലിയ റഫറന്‍സായി മുസ്‌ലിം ഗ്രന്ഥകാരന്മാര്‍ അവലംബിക്കുന്നത് വിശുദ്ധ ഖുര്‍ആനെയാണ്. സൂറതു യൂസുഫിലെ 22ാമത്തെ സൂക്തമാണ് ഇതിന് തെളിവായി ഉദ്ധരിക്കുന്നത്. ‘ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.'(യൂസുഫ്:3). വിദ്യാര്‍ഥികളുടെ സ്വഭാവ സംസ്‌കരണത്തില്‍ ഗുണപാഠമര്‍ഹിക്കുന്ന ഇത്തരം കഥകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഖുര്‍ആനിലെ കഥകളോടൊപ്പം അല്ലാഹുവിന്റെ നാമങ്ങള്‍, പ്രവാചകന്മാര്‍, സ്ത്രീകള്‍, ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ജന്തുക്കള്‍, സസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രചനകളും ഈ ഗണത്തില്‍ കാണാവുന്നതാണ്.

 

പ്രവാചക ചര്യയുമായി ബന്ധപ്പെട്ട് പ്രവാചകന്റെ കുട്ടിക്കാലം, അമാനുഷിക സംഭവങ്ങള്‍, സന്താനങ്ങള്‍, റസൂലും കുട്ടികളും, യുദ്ധങ്ങള്‍, സഹാബാക്കള്‍ തുടങ്ങിയ രചനകള്‍ കാണാവുന്നതാണ്.
മുസ്‌ലിം പണ്ഡിതന്മാര്‍, നേതാക്കള്‍, കവികള്‍, അശ്വരൂഢന്മാര്‍, രക്തസാക്ഷികള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട ചരിതങ്ങളാണ് വ്യക്തിചരിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കഥ, നാടകം, കവിത, ഗാനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സാഹിത്യ മേഖലകളില്‍ മേല്‍ പറഞ്ഞ രീതിയിലുള്ള അടിസ്ഥാന ബാലസാഹിത്യ രചനകള്‍ നടന്നിട്ടുണ്ട്. പത്രമാധ്യമങ്ങള്‍, റേഡിയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലെല്ലാം ഇവ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. ഇസ്‌ലാമിക ജീവിതവും നിര്‍ബന്ധ ബാധ്യതകളും അനുഷ്ടാന കര്‍മങ്ങളും ചിത്രീകരിക്കുന്ന രചനകളും ഈ ഗണത്തിലുണ്ട്. ഇത്തരം രചനകളില്‍ കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ശൈലിയും ഭാവവും സ്വായത്തമാക്കേണ്ടതുണ്ട്. കലീല ദിംന, കിതാബുല്‍ അഗാനി, ഖിസസുസ്വാലിഹീന്‍, ആയിരത്തൊന്നു രാവുകള്‍ തുടങ്ങിയ ഗ്രന്ഥങ്ങളാണ് ബാല സാഹിത്യത്തെ സമ്പന്നമാക്കിയത്. ഇതിലെ കഥാപാത്രങ്ങളുടെ പാരമ്പര്യമായ പരിവേഷം ഇസ്‌ലാമിക ബോധം പകര്‍ന്നു നല്‍കുന്നതില്‍ നിന്ന് അന്യമാണെന്ന ചില നിരൂപകന്മാരുടെ അഭിപ്രായം ശ്രദ്ധേയമാണ്. അബുല്‍ ഹസന്‍ അലി നദവിയാണ് ആദ്യമായി ഇത്തരത്തിലുള്ള ഇസ്‌ലാമിക സാഹിത്യത്തിന്റെ അനിവാര്യതയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. പിന്നീട് സയ്യിദ് ഖുതുബ് ഇതില്‍ മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ സഹോദരനായ മുഹമ്മദ് ഖുതുബ് ഇസ്‌ലാമിക കലാ രീതിശാസ്ത്രത്തെ സംബന്ധിച്ച് പുസ്തകം തന്നെ പുറത്തിറക്കുകയുണ്ടായി.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles