Current Date

Search
Close this search box.
Search
Close this search box.

ഖൈറുദ്ദീൻ ബർബറോസ എന്ന മുസ് ലിം നാവികൻ

അനോട്ടോളിയയിലെ ഈജിയൻ തീരം കീഴടക്കുന്നത് വരെ തുർക്കികൾ കടൽ യാത്രക്കാരായിരുന്നില്ല. നൂറ്റാണ്ടുകളോളം ഈജിയൻ തീരം ‘ഒരു തുർക്കി തടാകം’ എന്നെപ്പേരിൽ മെഡിറ്റേറിയനിൽ അറിയപ്പെട്ടു. വർഷങ്ങളോളം ബൈസാൻറിയൻ അധീനതയിലായിരുന്ന സ്മിർന (ഇന്നത്തെ ഇസ്മിർ) ഓഗുസ് യോദ്ധാക്കളുടെ ചെറിയ സൈന്യത്തെ കൊണ്ട് സൽജുഖ് കമാൻററായിരുന്ന സച്ചാസ് അകാ ചകാ ബൈ കീഴടക്കി. അനോട്ടോളിയയിലെ ഈജിയൻ പ്രദേശത്ത് സച്ചാസ് ബൈ സ്വന്തമായ ഒരു പ്രവിശ്യ സ്ഥാപിച്ചു. കോൺസ്റ്റാൻറിനോപ്പിളുമായി ഈ പ്രവിശ്യക്ക് അതിർത്തിയുണ്ടായതു കൊണ്ടു തന്നെ സച്ചാസ് ബൈ നാൽപ്പത് കപ്പലുള്ള ഒരു നാവികസേനയെ സ്ഥാപിക്കുകയും സ്മിർനയോട് അടുത്തുള്ള ലെസ്ബോസ് ദ്വീപ് കീഴടക്കുകയും ചെയ്തു. 1090ൽ ബൈസാൻറ്യൻ സൈന്യം സച്ചാസ് ബൈയ്യുടെ നാവിക സേനയെ അക്രമിക്കുകയും അവർ തുർക്കികളോട് പരാജയപ്പെടുകയും ചെയ്തു. ഇത് ചരിത്രത്തിലെ ആദ്യത്തെ തുർക്കി നാവിക വിജയമായാണ് അറിയപ്പെട്ടത്.

സൽജൂഖികളുടെ ഭരണക്കാലത്ത് ബൈസാൻറിയൻ ഇടപെടലും, മംഗോളിയൻ അധിനിവേശവും, രാഷ്ട്രീയത്തിലെ ജയ പരാജയങ്ങൾ കാരണം സ്ഥിരം രാഷ്ട്രീയ ശക്തിയാകാൻ അവർക്ക് സാധിച്ചില്ല. ഒരു കടൽ സാമ്രാജ്യമെന്ന ബഹുമതി നേടിയത് ഒട്ടോമൻ തുർക്കികളാണ്. അവർ ഏഴു കടലുകളിൽ ഏറ്റവും ശക്തമായ നാവികസേനയാവുകയും കാലാകാലങ്ങളിലായി മെഡിറ്റേറിയനിൽ നേട്ടങ്ങൾ നിർമിച്ചെടുക്കുകയും ചെയ്തു. ‘കടൽക്കൊള്ളക്കാരുടെ കാലഘട്ടം’ എന്നറിയപ്പെട്ട പതിനാറ് മുതൽ പത്തൊമ്പത് വരെയുള്ള നൂറ്റാണ്ടുകളിൽ മെഡിറ്റേറിയൻ പ്രദേശങ്ങളിൽ അവർ പക്വമായ രീതിയിൽ വർത്തിച്ചു. കടൽക്കൊള്ളക്കാരെ വെല്ലുവിളിച്ച് കീഴടക്കാനും മുസ്ലിംകളെ ഭീഷണിപ്പെടുത്തുന്ന മെഡിറ്ററേനിയൻ, കിഴക്കൻ അറ്റ്ലാൻറിക് സമുദ്രങ്ങളിലെ കടൽ വ്യാപാരികളെ ഭീഷണിപ്പെടുത്താനും അവർക്ക് കഴിഞ്ഞു. ഈ കടൽക്കൊള്ളക്കാരിലെ പലരും ഒട്ടോമൻ തുർക്കികളുമായും യൂറോപ്യന്മാരായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒട്ടോമന്മാരും യൂറോപ്യന്മാരും കടൽക്കൊള്ളക്കാരെ ഉപയോഗിച്ച് നൂറ്റാണ്ടുകളായി ‘പ്രതിനിധി’ കടൽ യുദ്ധങ്ങൾ നടത്തിയിരുന്നു. അൾജീരിയയുടെ ഭരണാധികാരിയായി മാറിയതിനു ശേഷം മെഡിറ്ററേനിയൻ ചരിത്രത്തിലെ ഏറ്റവും വിജയിയായ ഒട്ടോമൻ സാമ്രാജ്യത്തിൻറെ കടൽ അധിപനായിരുന്നു ഖൈറുദ്ദീൻ ബർബറോസ.

ജീവിതം

ഒട്ടോമൻ ഭരണത്തിൻ കീഴിലുള്ള ലെസ്ബോസിലെ പാലിയോകിപോസ് ഗ്രാമത്തിൽ 1470 കളുടെ അവസാനത്തിലോ 1480 കളുടെ തുടക്കത്തിലോ ആണ് ഖൈറുദ്ദീൻ ബർബറോസ എന്ന ‘ഖിസ്റ്’ ജനിക്കുന്നത്. അദ്ദേഹത്തിൻറെ പിതാവ് യാകുപ് ഒരു അൽബേനിയൻ വംശജനായ മുസ്ലിം സിപായി (കരാർ സൈനികൻ) ആയിരുന്നു. ഒട്ടോമൻ സേന ലെസ്ബോസിനെ കീഴടക്കിയതിൽ അദ്ദേഹവും പങ്കെടുത്തിരുന്നു. ഉമ്മ ലെസ്ബോസിലെ ഗ്രീക്ക് വനിതയായിരുന്നു. നാല് മക്കളിൽ മൂന്നാമനായിരുന്നു ഖിസ്റ്. തുർക്കിയിലെ കടൽ യാത്രക്കാർ, കൂടുതലും കരിങ്കടൽ പ്രദേശത്ത് താമസിക്കുന്നവർ, ഖിസ്റിൻറെയും സഹോദരന്മാരുടെ പോരുകൾ (ഇഷ്ക്ക്, ഒറുസ്, ഇല്യാസ്) അവരുടെ മക്കൾക്ക് നൽകാൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഖൈറുദ്ദീൻ ബർബറോസയും അദ്ദേഹത്തിൻറെ സഹോദരന്മാരും കടൽക്കൊള്ളക്കാരായിരുന്നു.

തൻറെ ദ്വീപിനകത്തും പുറത്തും തൻറെ സാധനങ്ങൾ വിൽക്കുന്നതിനായി  ബോട്ട് ഓടിച്ചിരുന്ന ഒരു കുശവനായിരുന്നു പിതാവ് യാകുപ്. ഇത് അവരുടെ കുടുംബ ബിസിനസിൻറെ ഭാഗമായി കപ്പൽ യാത്ര ഖിസ്റിനെയും സഹോദരന്മാരെയും സഹായിച്ചു. ഓറഞ്ച് നിറമുള്ള താടി കാരണത്താലാണ് അദ്ദേഹത്തിനും സഹോദരനായ ഒറൂസിനും ‘ബർബറോസ’ എന്ന അപരനാമം ലഭിച്ചത്. മെഡിറ്റേറിയൻ സമുദ്രത്തിലെ പലയിടങ്ങളിൽ അദ്ദേഹം സഹോദരന്മാരും പ്രവർത്തച്ചു, കച്ചവടാവശ്യത്തിനായി വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു.

കൊള്ളക്കാരൻ

സ്പെയ്നിലെ ക്രൈസ്തവ കശാപ്പുക്കാരിൽ നിന്ന് പലായനം ചെയ്യുന്ന മുസ്ലിം അഭയാർത്ഥികളെ തൻറെ കപ്പൽ പടയെ കൊണ്ട് ആഫ്രിക്കയിലേക്ക് രക്ഷപ്പെടാൻ സഹായിച്ചതിൻറെ പേരിലാണ് അദ്ദേഹത്തെ കള്ളുക്കുടിയനും സ്ത്രീലമ്പടനുമായ ‘കടൽക്കൊള്ളക്കാരൻ’ എന്ന അപരനാമം ഓറിയൻറൽ ചരിത്രക്കാരന്മാർ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. ബർബറോസ കൊള്ളക്കാരുടെ നേതാവ് എന്നതിൽ ‘ഒറു’ എന്നായിരുന്നു വിളിച്ചത്. ക്രിസ്ത്യാനികൾ ‘ബാബ ഒറു’ എന്ന പേര് ‘ബർബറോസ’ എന്ന് കേട്ടാണ് അദ്ദേഹത്തിൻറെ വിളിപ്പേര് ഉണ്ടായതെന്നും പറയുന്ന ചരിത്രക്കാരന്മാരുണ്ട്.

‘റീകൺക്വിസ്റ്റ’ക്ക് (എഡി.711ൽ സ്പെയിൽ കീഴടക്കുന്ന കാലഘട്ടം) ശേഷം പോർച്ചുഗീസുകാരും സ്പാനിഷ് പടയും വടക്കെ ആഫ്രിക്കയിലെ മുസ്ലിം തീരദേശ നഗരങ്ങളെ അക്രമിക്കാൻ തുടങ്ങി. ഇത് ഒട്ടോമന്മാരെയും ഉത്തര ആഫ്രിക്കൻ എമിറുകളെയും തിരച്ചടിക്കാൻ പ്രേരിപ്പിച്ചു. സ്പാനിഷ് കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനായി ബാ യസീദ് രണ്ടാമൻ മകൻ ഷഹ്സാദെ കോർക്കുഡ് ഒറൂസിനെയും ഖൈറുദ്ദീൻ ബർബറോസയെയും നിയമിച്ചു. എന്നിരുന്നാലും, 1512ൽ കിരീടമണിഞ്ഞ ശേഷം സലീം ഒന്നാമൻ കോർക്കുഡിനെ വധിച്ചു. അങ്ങനെ ബർബറോസ തിരിച്ചു വടക്കെ ആഫ്രിക്കയിലേക്ക് പലായനം ചെയ്തു. അവർ പ്രാദേശിക എമിറകളുമായി സഹകരിക്കുകയും സ്പെയിൻക്കാർക്കെതിരെ ശക്തമായ രീതിയിൽ പോരാടുകയും ചെയ്തു.

ബർബറോസയും സഹോദരന്മാരും 1516ൽ അൽജീരിയയെ അക്രമിക്കുകയും സ്പാനിഷ് സർക്കാരിൽ നിന്ന് അത് ഏറ്റെടുക്കുകയും ചെയ്തു. ഈ സമയത്താണ് കടൽക്കൊള്ളക്കാരനായ ബർബറോസ സഹോദരന്മാരുമായി ഒരു പുതിയ കരാറുണ്ടാക്കാൻ ഒട്ടോമന്മാരെ നയിച്ചു. അങ്ങനെ, ഒട്ടോമൻ സാമ്രാജ്യം ബർബറോസയുടെ സഹോദരനായ ഒറൂയിനെ അൾജീരിയയുടെ ബൈയായും (അംഗീകൃത ഗവർണർ), ബർബറോസയെ പടിഞ്ഞാറൻ മെഡിറ്ററേനിയൻറെ ചീഫ് സീ ഗവർണറായും തിരഞ്ഞടുത്തു. ഇത് അദ്ദേഹത്തെ പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ കടൽ പ്രഭുവാക്കാൻ സഹായിച്ചു.

നാവിക സേനാപതി

നിർഭാഗ്യവശാൽ, സ്പാനിഷ് അക്രമണത്തിൽ ബർബറോസക്ക് സഹോദരനായ ഒറുസിനെ നഷ്ടപ്പെട്ടു. ഒറൂസിനെ ‘തുർഗുത്ത്’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പിന്നീട് ബർബറോസ എന്ന നാമം ഖിസ്റ് എന്ന ഖൈറുദ്ദീൻ ബർബറോസയിലേക്ക് മാത്രമായി ചുരുങ്ങി. പിന്നീട്, ബർബറോസ അൾജീരിയയുടെ അധികാരിയായി. രണ്ടു വർഷത്തിന് ശേഷം സലീം രാജാവ് മരിക്കുകയും അദ്ദേഹത്തിൻറെ ഏകമകൻ സുലൈമാൻ ദി മാഗ്നിഫിഷ്യൻറ് കിരീടധാരണം നടത്തി. സ്പാനിഷ്കാർക്കെതിരായ ഒട്ടോമൻ യുദ്ധത്തിൽ തൻറെ കപ്പലുകൾ ഉപയോഗപ്പെടുത്താൻ ബർബറോസ യുവ സുൽത്താന് വാഗ്ദാനം ചെയ്തു. ബർബറോസയുടേത് ഇത് രാഷ്ട്രീയ പരമായ നീക്കമായിരുന്നു. കാരണം, ഒട്ടോമന്മാരുടെ അംഗീകൃത സമുദ്രശക്തിയായി മാറി കടൽക്കൊള്ളക്കാരെ ഉപയോഗിച്ച് സ്പാനിഷ് പടയെ പരാജയപ്പെടുത്തിയ ബർബറോസ ഒട്ടോമന്മാരുടെ ‘കപ്താൻദെര്യ’ (ചീഫ് അഡ്മിറൽ) സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

പ്രാധാന ഭീഷണികളെയൊക്കെ ബർബറോസ തകർത്തെറിഞ്ഞു. ബർബറോസയുടെ പ്രശസ്തി മുസ്ലിം ലോകമെമ്പാടും വ്യാപിച്ചു. പരിചയ സമ്പന്നരായ കടൽക്കൊള്ളക്കാരായ സിനാൻ ദി ജൂഡ്, അലി കാരമാൻ എന്നിവർ അൾജീരിയയിലെത്തി ബർബറോസയെ സഹായിച്ചു. അതു കൊണ്ട് തന്നെ ബർബറോസ രാഷ്ട്രീയത്തിലും മെഡിറ്ററേനിയനിലും തൻറെ ഖ്യാതി ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. ഒരിക്കൽ ചാൾസ് അഞ്ചാമൻറെ (റോമൻ സാമ്രാജ്യം) അഡ്മിറൽ ആൻഡ്രിയ ഡോറിയ ഒട്ടോമൻ ഗ്രീസിലെ തുറുമുഖങ്ങൾ പിടിച്ചെടുത്തപ്പോൾ സുൽത്താൻ സുലൈമാൻറെ ആവശ്യപ്രകാരം ബർബറോസ അവർക്ക് മറുപടി നൽകി. അതിന് സമ്മാനമായി സുൽത്താൻ അദ്ദേഹത്തിന് ഒട്ടകങ്ങൾ, പട്ട്, സ്വർണ്ണ തുണി, വെള്ളി, സ്വർണ്ണ കപ്പുകൾ, ഇരുന്നൂർ അടിമ സ്ത്രീകൾ എന്നീ മൂല്യമേറിയ സമ്മാനങ്ങൾ ഖൈറുദ്ദീൻ ബർബറോസക്ക് നൽകി. ബർബറോസ തൻറെ നേതൃത്വത്തിൽ നൂറലധികം കപ്പലുകളെ കൊണ്ട് ഒരു നാവികസേനയെ സ്ഥാപിക്കുകയും മെഡിറ്റേറിയനെ തൻറെ അധീനതിയൽ കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.‌

ബർബറോസയുടെ പ്രതികാരം

ബർബറോസയുടെ വിജയങ്ങൾ ഗംഭീരമായിരുന്നു. ഒരിക്കൽ ചാൾസ് അഞ്ചാമൻ വലിയ സൈന്യത്തെ മെഡിറ്റേറിയനിലേക്ക് അയച്ചു. ഒരാഴ്ച്ച നിന്ന ഉപരേധത്തിന് ശേഷം അവർ ടുണീഷ്യ കീഴടക്കി. അൾജീരിയയിലേക്ക് തിരച്ചെത്തിയ ബർബറോസ പ്രതികാരത്തിൽ ആളിക്കത്തി. അദ്ദേഹം പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. സ്പാനിഷ് ദ്വീപായ മിനോർക്കയിലെത്തിയപ്പോൾ അദ്ദേഹത്തിൻറെ കപ്പലുകൾ ഒട്ടോമൻ പതാകകൾ ഉയർത്തി (സ്പെയിൻറെ തോൽവി ഓർമിപ്പിച്ചു കൊണ്ട്). അദ്ദേഹം അനിയന്ത്രിതമായി തുറുമുഖത്തേക്ക് ആഞ്ഞടിച്ചു. പലരും പ്രതിരോധത്തിന് വേണ്ടി ശ്രമിച്ചിട്ടും അദ്ദേഹത്തെ തടയാൻ അവർക്കൊന്നും സാധിച്ചില്ല. ജീവിതവും സ്വത്തും സംരക്ഷിക്കപ്പെടുമെന്ന വാഗ്ദാനത്തിൽ റോമൻ സൈന്യം ബർബറോസക്കു മുന്നിൽ കീഴടങ്ങി.

പിന്നീടുള്ള കുറച്ച് വർഷങ്ങളിൽ നൂറ്റി അമ്പത് കപ്പലുകളുമായി ഖൈറുദ്ദീൻ ബർബറോസ മെഡിറ്റേറിയനിൽ വലിയ രീതിയിലുള്ള പോരാട്ടങ്ങൾ സംഘടിപ്പിച്ചു. 1538ൽ ഗ്രീസിലെ ഒട്ടോമൻ തുറുമുഖമായ പ്രീവിസയിൽ വെച്ച് റോമൻ അഡ്മിറൽ ആൻഡ്രിയ ഡോറിയുടെ നേതൃത്വത്തിലുള്ള ശക്തരായ കപ്പൽ സേനയെ അദ്ദേഹം പരാജയപ്പെടുത്തി. 1541ൽ ചാൾസ് അഞ്ചാമൻ വ്യക്തിപരമായി തന്നെ ബർബറോസക്കെതിരെയുള്ള പര്യവേഷണത്തെ പിന്തിരിപ്പിച്ചു.

ഒരു മുസ്ലിം നായകൻ

ഖൈറുദ്ദീൻ ബർബറോസ ഇറ്റലിയിലെയും ഫ്രാൻസിലെ മാർസയിലെയും ടൊലോണിയിലേയും തുറുമുഖങ്ങളുമായി സമാധാന പരമായ കരാറുണ്ടാക്കി. ഫ്രാൻസും ഒട്ടോമൻ സാമ്രാജ്യവും തമ്മിൽ ഒരു സഖ്യം രൂപീകരിച്ചതിനാൽ അദ്ദേഹത്തെ എല്ലാവരും ബഹുമാനത്തോടെ സ്വാഗതം ചെയ്തു.

1545ൽ ബർബറോസ വിരമിച്ച ശേഷം ഇസ്താംബൂളിൽ താമസക്കാരനായി. 1546 ജൂലൈ 4ന് അദ്ദേഹം അന്തരിച്ചു. ഇസ്താംബൂളിലെ ബർബറോസ് ടർബെസിയൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിൻറെ ഖബ്റ് പണിതത് പ്രസിദ്ധ ഒട്ടോമൻ വസ്തുശിൽപിയായ മിഅ്മാർ സിനാനാണ്. അദ്ദേഹത്തിൻറെ ഓർമകൾ ഇന്നും ഇസ്താംബൂളിൽ ഉറങ്ങുന്നുണ്ട്. യൂറോപ്യൻ തീരമായ ബോസ്ഫറസിലെ ബെസിക്താസിലെ ഒരൂ ജില്ലയിലാണ് അദ്ദേഹത്തിൻറെ ഖബ്റ് സ്ഥിതിച്ചെയ്യുന്നത്. ഇന്നു വരെ തുർക്കിയിലെ ഒരു നാവികനും ഒരു കപ്പലും യൂറോപ്യരെ വിറപ്പിച്ച ഖൈറുദ്ദീൻ ബർബറോസക്ക് അഭിവാദ്യം അർപ്പിച്ചിട്ടല്ലാതെ തുർക്കി വിട്ടിട്ടില്ല. അദ്ദേഹത്തിൻറെ ഖബ്റിന്മേൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അൾജീരിയയെയും ടുണീഷ്യയുയെയും കീഴടക്കിയ ഖൈറുദ്ദീൻ ബർബറോസയുടെ മേൽ ദൈവത്തിൻറെ സംരക്ഷണം ഉണ്ടാകട്ടെ’.

ഖബ്റിൻറെ അടുത്തായുള്ള അദ്ദേഹത്തിൻറെ പ്രതിമയിൽ തുർക്കി കവി യഹ് യ കമാൽ ബെയാത്ലിയുടെ വാക്കുകൾ ചേർത്തിരിക്കുന്നു:

‘ആ അലർച്ച കടലിൻറെ ഏത് ചക്രവാളത്തിൽ നിന്നാണ് വരുന്നത്?
അത് ടുണീഷ്യയിൽ നിന്നോ അൾജീരിയയിൽ നിന്നോ ദ്വീപുകളിൽ നിന്നോ
മടങ്ങുന്ന ബർബറോസ ആകാമോ?
ഇരുന്നുറ് കപ്പലുകൾ തിരമാലകളിൽ സഞ്ചരിക്കുന്നു,
കരകളിൽ നിന്ന് ഉയരുന്ന ലൈറ്റുകൾ, കപ്പലുകൾ,
നിങ്ങൾ ഏത് കടലിൽ നിന്നാണ് വരുന്നത്?’.

Related Articles