Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ വിശദീകരിക്കുന്ന നൂഹ് നബിയുടെ പുത്രന്‍

അമേരിക്കന്‍ പ്രൊഫസറായ ഗബ്രിയേല്‍ സഈദ് റെയ്‌നോള്‍സ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ച നൂഹ് നബിയുടെ നിഷേധിയായ പുത്രന്റെ കഥ വിശകലനം ചെയ്യുന്നുണ്ട്. സഈദ് റെയ്‌നോള്‍സ് വിശുദ്ധ ഖുര്‍ആനെ ചരിത്ര സന്ദര്‍ഭങ്ങളുമായി ചേര്‍ത്ത് വായിക്കുന്ന പ്രഗത്ഭ വ്യക്തിത്വമാണ്. വേദങ്ങളില്‍ അദ്ദേഹത്തിന് വലിയ പാണ്ഡിത്യവുമുണ്ട്. സഈദ് റെയ്‌നോള്‍സിന്റെ വിശകലനത്തില്‍, വിശുദ്ധ ഖുര്‍ആന്‍ ഈ വിഷയം എപ്രകാരമാണ് കൈകാര്യം ചെയ്തതെന്നും, മുന്‍കഴിഞ്ഞ വേദങ്ങളുമായി ഈ സംഭവത്തെ താരതമ്യപ്പെടുത്തുകയും, മുന്‍കഴിഞ്ഞ വേദങ്ങളിലില്ലാത്ത ഈ കഥ വിശുദ്ധ ഖുര്‍ആന്‍ പറയാനുളള കാരണവും വ്യക്തമാക്കുന്നുണ്ട്. ഈ കഥയെ സഈദ് റെയനോള്‍സ് രണ്ട് അടിസ്ഥാനങ്ങളിലൂടെയാണ് കൊണ്ടുപോകുന്നത്. ഒന്ന്, നൂഹ് നബിയുടെ പുത്രനെ വിശുദ്ധ കൈകാര്യം ചെയ്ത വിധം വിശകലന വിധേയമാക്കുകയും, ആ സംഭവത്തെ പ്രവാചകന്‍ ഇബ്‌റാഹീം നബിയും അദ്ദേഹത്തിന്റെ പിതാവും തമ്മിലെ സംഭവുമായി ചേര്‍ത്ത് വായിക്കുകയും ചെയ്യുന്നു. ഒരോ കുടംബത്തിന്റെയും സവിശേഷ പരിസരത്തെ മുന്‍നിര്‍ത്തി വിശുദ്ധ ഖുര്‍ആനിലെ വിശ്വാസിയും അവിശ്വാസിയും തമ്മിലെ സാമ്യതകള്‍ സഈദ് റെയ്‌നോള്‍സ് പരസ്പരം കൂട്ടിവായിക്കുകയാണ്. രണ്ട്, വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ച സംഭവത്തെ തൗറാത്തുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യുന്നു. അതിന്റെ അവലംബവും അദ്ദേഹം വിശദാമക്കുന്നുണ്ട്.

എന്നാല്‍, ഈ ലേഖനത്തിന്റെ വിവര്‍ത്തകന്‍ മുസ്തഫ ഫഖീ ഇത് വിവര്‍ത്തനം ചെയ്യാന്‍ തെരഞ്ഞെടുത്തതിന്റെ ഉദ്ദേശം വ്യക്തമാക്കുന്നു. അത് വിശുദ്ധ ഖുര്‍ആനും മുന്‍കഴിഞ്ഞ വേദങ്ങളും തമ്മിലെ ബന്ധം വരച്ചുകാണിക്കുന്ന ആധുനിക യത്‌നമാണെന്നതിനാലാണ്. കൂടാതെ, ഇത്തരം മേഖലകള്‍ കൈകാര്യം ചെയ്യുന്നിതില്‍ ഓറിയന്റലിസ്റ്റുകളുടെ വ്യവസ്ഥാപിതമായ പരിവര്‍ത്തനത്തിന്റെ ഗുണനിലവാരവും, അവര്‍ ഇത് തയാറാക്കുന്നതില്‍ സ്വീകരിച്ച പരികല്‍പ്പനകള്‍ എന്നിവ വിശദമാക്കുന്നതിനും വേണ്ടിയാണ് ഈ വിവിര്‍ത്തനത്തിന് തുനിഞ്ഞതെന്ന് മുസ്തഫ ഫഖീ പറയുന്നു. നൂഹ് നബിയുടെ നിഷേധിയായ പുത്രന്റെ കഥയെ, വിശുദ്ധ ഖുര്‍ആനിലെ മറ്റ് സമാന കഥകളുമായി ചേര്‍ത്തുവെച്ച് വിശാല അര്‍ഥത്തില്‍ വായിക്കാന്‍ ശ്രമിക്കുകയാണ് സഈദ് റെയ്‌നോള്‍സ്. വിഡ്ഡികളെന്നും അവിവേകികളെന്നും വിളിക്കപ്പെട്ട നൂഹ് നബിയും അനുയായികളും, നൂഹ് നബിയുടെ മകന്റെ അവസ്ഥയും വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. ഈ സംഭവത്തെ ഇബ്‌റാഹീം നബിയോടും അദ്ദേഹത്തിന്റെ നിഷേധിയായ പിതാവിനോടും, ഫിര്‍ഔനൊപ്പമുണ്ടായിരുന്ന മൂസാ പ്രവാചകന്റെ അവസ്ഥയോടും കൂട്ടിവായിക്കുകയാണ് സഈദ് അര്‍നോള്‍സ്. ഒരു കുടുംബത്തിലെ വിശ്വാസിയും അവിശ്വാസിയും തമ്മിലെ ബന്ധമാണ് ഈ സംഭവങ്ങളെല്ലാം പ്രകടമായി കാണുന്നത്.

അല്ലാഹുവിന്റെ കാരുണ്യം അവിശ്വാസികള്‍ക്ക് ലഭിക്കുകയില്ലെന്ന് നൂഹ് നബിയുടെ പുത്രന്റെ സംഭവത്തെ മുന്‍നിര്‍ത്തി ഡേവിഡ് മാര്‍ഷല്‍ അല്ലാഹു, മുഹമ്മദ്, അവിശ്വാസികള്‍ എന്ന പുസ്തകത്തില്‍ വാദിക്കുന്നതിനെ സഈദ് റെയ്‌നോള്‍സ് എതിര്‍ക്കുന്നുണ്ട്. അതിനാല്‍, വിശുദ്ധ ഖുര്‍ആന്‍ പൊതുവായ രൂപത്തില്‍ വിശദീകരിച്ച പ്രവാചക കഥകള്‍ വിശ്വാസികളെ ദീനിന്റെ അടിസ്ഥാനം പഠിപ്പിക്കുകയും, ദൈവിക വിശ്വാസത്തെ സുദൃഢമാക്കുകയും, കുടുംബ ബന്ധത്തെ കുറിച്ച് വിവരിക്കുകയുമാണ് ചെയ്യുന്നതെന്ന് സഈദ് അര്‍നോള്‍സ് വിശദീകരിക്കുന്നു. ഖുര്‍ആനും ഖുര്‍ആനിനു മുമ്പുളള നൂഹ് നബിയുമായി ബന്ധപ്പെട്ട ചരിത്രവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയുമാണ് ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ സഈദ് റെയ്‌നോള്‍സ്. ഖുര്‍ആന്‍ മാത്രമാണ് ഇത്തരത്തില്‍ ഈ കഥയെ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മുന്‍കഴിഞ്ഞ വേദങ്ങളില്‍ കാണാത്ത നൂഹ് നബിയുടെ മകന്റെ കഥ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കാനുള്ള കാരണം മുഹമ്മദ് നബിയുമായും അദ്ദേഹത്തിന്റെ സമുദായവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തെ മുന്നില്‍ വെച്ച് കൊണ്ടല്ലെന്നാണ് സഈദ് അര്‍നോള്‍സ് അനുമാനിക്കുന്നത്.

വിശുദ്ധ ഖുര്‍ആനിലെയും ബൈബിളിലെയും വ്യക്തികള്‍ തമ്മില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് വ്യത്യാസം പുലര്‍ത്തുന്നതെന്ന് ലേഖനത്തിന്റെ അവസാനത്തില്‍ അദ്ദേഹം ബലപ്പെടുത്തുന്നു. ഇവ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസം കാണാന്‍ കഴിയില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ കഥ വിശദമാക്കുന്നത് ദൈവിക വിശ്വാസവുമായ ബന്ധപ്പെട്ട ഓര്‍മപ്പെടുത്തലിന് വേണ്ടിയാണെന്ന അഭിപ്രായമാണ് സഈദ് മുന്നോട്ടുവെക്കുന്നത്. ഇതിലൂടെ അദ്ദേഹം മുന്‍കഴിഞ്ഞ വേദങ്ങളെ വിമര്‍ശനാത്മകമായി വശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

അവലംബം: islamonline.net
മൊഴിമാറ്റം: അര്‍ശദ് കാരക്കാട്

Related Articles