Monday, January 25, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home History Great Moments

എന്റെ കഥ : ഡോ. സെബ്രിന ലീ

ഡോ. സെബ്രിന ലീ by ഡോ. സെബ്രിന ലീ
20/07/2020
in Great Moments
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

എന്റെ ജീവിതപരിവർത്തനം വളരെ നേരത്തെ തന്നെയുണ്ടായ വ്യക്തിപരമായ ചില തിരിച്ചറിവുകളാണ്. എന്റെ ഉള്ളിൽ നിന്നുണ്ടായ സ്വത്വബോധം . ഓരോരുത്തരുടേയും വ്യക്തിത്വം വെള്ളത്താൽ ചുറ്റപെട്ട ചെറുകരയാവും .
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വയം സത്ത നാം കാണുന്നതുപോലെ, പരിണാമപരവും ക്രമേണ വളരെ പതുക്കെ സ്വഭാവത്തിൽ വികസിക്കുകയും ഉണ്ടായിത്തീരുകയും ചെയ്യുന്ന സ്വാഭാവികമായ ഒന്ന് . വൈവിധ്യമാർന്ന സാംസ്കാരികവും ക്രിയാത്മകവുമായി തുറന്നിരിക്കുന്ന അസ്തിത്വത്തെക്കുറിച്ചുള്ള ഈ ധാരണയാണ്, എന്റെ പരിവർത്തനത്തെ വളരെയധികം സഹായിച്ചത്. വൈകാരികമായും ബുദ്ധിപരമായും, പടിഞ്ഞാറും കിഴക്കും ഇക്കാര്യത്തിൽ തുല്യമാണെന്ന് മനസ്സിലാക്കിയതാണ് എന്റെ ഉണ്മയെ മാറ്റിയെഴുതുന്നതിന് വേഗത പകർന്നത് എന്ന് പറയുന്നതാവും ശരി.

രണ്ടാമതായി, എന്റെ അമ്മയുടെ കുടുംബത്തിലെ ചില വിമത സ്ത്രീകളുടെ ചരിത്രം എന്റെ പരിവർത്തനത്തിന്റെ ഉപബോധതലത്തിൽ എന്നെ സഹായിച്ചിരിക്കാമെന്ന് കരുതുന്നു. ഒരു പഴയ തെക്കൻ ഇറ്റാലിയൻ കുടുംബത്തിലാണ് എന്റെ ജനനം. എന്റെ മുത്തശ്ശിയുടെ മുത്തശ്ശി അസാധാരണമായ “കുലീനത ” കാത്തുസൂക്ഷിച്ചിരുന്ന കുടുംബത്തിൽ പിറന്ന സ്ത്രീയായിരുന്നു. എന്നാൽ എല്ലാ കുടുംബ മാനദണ്ഡങ്ങൾക്കും വിരുദ്ധമായായിരുന്നു അവരുടെ ജീവിത മത്സരം. ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചു . അങ്ങനെ 19-ആം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ആ സോ-കോൾഡ് പ്രഭ്വിത്വമൊക്കെ നഷ്ടപ്പെട്ടു. “നല്ലൊരു വീട്ടമ്മ” യെപ്പോലെ കുടുംബത്തെ സജീവമായി പരിപാലിക്കുന്നതിനുപകരം ഒപെറാ കേന്ദ്രങ്ങളിലും സുഹൃത്തുക്കളുടെ കൂടേയും കൂടുതൽ സമയം ചെലവഴിച്ച, ബോഹെമിയൻ (സാമൂഹികാചാരങ്ങളെ ലംഘിക്കുന്ന ) ജീവിതം നയിച്ച അസാധാരണമായ സ്ത്രീയായിരുന്നു അവരുടെ മക്കളും .

You might also like

ആ പാദചാരിയുടെ പാവനസ്മരണക്ക്

കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

സത്യനിഷേധവും മാര്‍ഗഭ്രംശവും

ദൈവാസ്തിത്വത്തിന് തെളിവുകള്‍ അന്വേഷിക്കുമ്പോള്‍

ഈ സ്ത്രീകളുടെയും മറ്റ് ചില വർണ്ണാഭമായ പൂർവ്വികരുടെയും കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അവരുടെ മത്സരപരമായ വിമതത എന്റെ രക്തത്തിലും പതിഞ്ഞിരിക്കാം, കാരണം ഞാൻ വിവാഹം കഴിച്ചയാൾ വ്യത്യസ്ത സംസ്കാരത്തിൽ പെട്ടയാളാണ്. (മലയാളിയായ ഇസ്ലാമിക പ്രബോധകൻ Abdel Latif Chalikandi
അബ്ദുല്ലത്തീഫ് സാഹിബാണ് ലേഖികയുടെ ഭർത്താവ്).വ്യക്തിപരവും വൈകാരികവുമായ വ്യതിരിക്തതകൾ ഉൾചേർന്ന ആ ജീവിതം അങ്ങിനെ തുടങ്ങി. സ്വതന്ത്രമായി ചില ആത്മീയ, മത, സാഹിത്യ, ബൗദ്ധിക രീതികളുമായി ബോധപൂർവ്വമായ സമ്പൂർണ്ണ ജീവിത ബന്ധം തിരഞ്ഞെടുത്തു എന്നു പറയലാവും ശരി.

Also read: ദുല്‍ഹജ്ജ് മാസത്തില്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

ഒരു പരിധിവരെ നല്ല വിദ്യാഭ്യാസം ലഭിക്കാൻ ഉതവിയുണ്ടായി. ഈ വിദ്യാഭ്യാസം ഒരുപക്ഷേ സൃഷ്ടിപരമായ പങ്ക് വഹിക്കുകയും എന്റെ പരിവർത്തനത്തെ കൂടുതൽ ഫലപ്രദവും സാമൂഹികവുമായി മാറ്റുകയും ചെയ്തുവെന്നാണ് എന്റെ വിശ്വാസം.

എനിക്ക് എട്ട് വയസ്സുള്ളപ്പോൾ പ്രൈമറി സ്കൂളിലായിരിക്കുമ്പോൾ എന്റെ മാതാപിതാക്കൾ പാശ്ചാത്യ സംഗീതത്തിലെ പാഠങ്ങൾക്കൊപ്പം ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ പതിവായി ട്യൂഷനുകൾ ക്രമീകരിച്ചു. ഈ രണ്ട് ട്യൂഷനുകളും ഏകദേശം 5 വർഷത്തോളം തുടർന്നു, ഇത് എന്നെ ക്ലാസിക്കൽ ഭാഷകളെക്കുറിച്ച് നല്ല ഉൾക്കാഴ്ച നേടാൻ സഹായിച്ചു എന്ന് പറയുന്നതാവും ശരി. കൂടാതെ എന്നെ ഒരു നല്ല പിയാനോവിസ്റ്റാക്കി . ലാറ്റിൻ, ഗ്രീക്ക് ഭാഷകളിലെ 5 വർഷത്തെ ആദ്യകാല പരിശീലനം എനിക്ക് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിതമായ ഇറ്റലിയിലെ ഒരു പൊതുവിദ്യാഭ്യാസ സംവിധാനമായ ലൈസോ ക്ലാസിക്കോയിൽ (സ്കൂൾ ഓഫ് ക്ലാസിക്സ്) ചേരുന്നത് എളുപ്പമാക്കി. വളരെ ആഴത്തിലുള്ള ക്ലാസിക്കൽ പഠനങ്ങളായിരുന്നു അവിടുത്തെ പാഠ്യരീതി.

ഗ്രീക്ക്, ലാറ്റിൻ തത്വചിന്തകൾക്കൊപ്പം വിപുലമായ ക്ലാസിക്കൽ വ്യാകരണം, സാഹിത്യം, കവിത, രണ്ട് ഭാഷകളിലെയും മിക്കവാറും എല്ലാ വശങ്ങളും എന്നെ പഠിപ്പിച്ച ലൈസിയോ ക്ലാസിക്കോയിൽ ഞാൻ മറ്റൊരു 5 വർഷങ്ങൾ ചെലവഴിച്ചു. തത്ത്വചിന്താ ലഘുലേഖകൾ, കവിത, ഗദ്യം എന്നിവ ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ നിന്ന് ഇറ്റാലിയൻ ഭാഷയിലേക്കും തിരിച്ചും വിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകളിലും അന്ന് പരിശീലനം ലഭിച്ചു. ആ വർഷങ്ങളിൽ ബൈബിൾ പഠനങ്ങൾ, ബൈബിളിന്റെ വ്യാഖ്യാനം മുതലായവയിലും അധ്യാപനം നടന്നിരുന്നു , അതും പുരാതന വേദഭാഷയിൽ .

ഈ പഠനങ്ങൾ യൂറോപ്പിന്റെ സാംസ്കാരിക, സാഹിത്യ, ചരിത്രപരമായ അടിത്തറയെക്കുറിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. മികച്ച ഗ്രീക്ക്, ലാറ്റിൻ ഭാഷകളുടെ കൃതികളും ഭാഗങ്ങളും വായിക്കാനും വ്യാഖ്യാനിക്കാനും വിമർശിക്കാനും ബൗദ്ധികവും ഭാഷാപരവുമായ കെൽപ്പ് അന്നേ എനിക്ക് കിട്ടി. പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഹോമർ മുതലായ തത്ത്വചിന്തകരും എഴുത്തുകാരും ബി.സി ആറാം നൂറ്റാണ്ടിലെ മുൻനിര ഗ്രീക്ക് കവികളിൽ ആൽകോയ്സ് , സാഫോ എന്നിവരുടെ ചില കവിതകൾ ഇറ്റാലിയനിലേക്ക് വിവർത്തനം ചെയ്യാൻ കഴിഞ്ഞു.

ഈ പഠനങ്ങളോടൊപ്പം, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ് സാഹിത്യങ്ങളും ഇന്ത്യക്കാരായ ടാഗോർ, ഗാന്ധി, നെഹ്രു തുടങ്ങിയവരുടെ പ്രധാന കൃതികൾ ഇറ്റാലിയൻ ഭാഷയിൽ വായിക്കുകയും ചെയ്തു. ഇതിനിടയിൽ, റോമിലെ ഏറ്റവും പഴയ യൂറോപ്യൻ സർവകലാശാലകളിലൊന്നായ സപിയാൻസ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭാഷയുടെ തത്ത്വചിന്തയിൽ പ്രത്യേക പഠനം നടത്തി തത്ത്വശാസ്ത്രത്തിൽ സംയോജിത ബിരുദം നേടി. പിന്നീട് വത്തിക്കാനുമായി അടുത്ത ബന്ധമുള്ള റോമൻ സർവകലാശാലയിൽ നിന്ന് അരിസ്റ്റോട്ടിലിയൻ തത്ത്വചിന്തയിൽ കേന്ദ്രീകരിച്ച് പിഎച്ച്ഡി നേടി.

Also read: വംശീയത ഒരു വൈറസാണ്

എന്റെ കൗമാരപ്രായത്തിലായിരിക്കുമ്പോൾ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും പതനത്തെത്തുടർന്ന് ഇറ്റാലിയൻ രാഷ്ട്രീയ രംഗവും മാറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇറ്റലിയിലെ ചില ഇടതുപാർട്ടികൾ വികസിച്ചുതുടങ്ങിയപ്പോൾ ചിലത് പൂർണ്ണമായും തകർന്നു കഴിഞ്ഞിരുന്നു. രാഷ്ട്രീയമായും ദാർശനികമായും പ്രക്ഷുബ്ധമായ ആ കാലഘട്ടത്തിൽ, കിഴക്കൻ ജർമ്മനിയുടെ ഒടുക്കവും തുടർന്ന് ജർമ്മൻ ഏകീകരണവും കഴിഞ്ഞപ്പോൾ പലപ്പോഴും ബെർലിനിലേക്കും ജർമ്മനിയുടെ മറ്റ് ഭാഗങ്ങളിലേക്കും പോവാനവസരമുണ്ടായി. പുതിയ യൂറോപ്പിന്റെ ജനനം അവിടെയാണ് കണ്ടത് എന്ന് പറയാം.
ഖേദകരമെന്നു പറയട്ടെ, 1990 കളുടെ അവസാനത്തോടെ വലതുപക്ഷ കേന്ദ്രീകൃത നേതാവ് സിൽവിയോ ബെർലുസ്‌കോണിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ തുടങ്ങി. ദു:ഖകരമെന്നു പറയട്ടെ 1990 കളുടെ അവസാനമായപ്പോഴേക്കും മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും വലതുപക്ഷ പാർട്ടികളുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.

എന്നെ സംബന്ധിച്ചിടത്തോളം, വലതുപക്ഷ ദേശീയതയുടെ ഈ വളർച്ച തത്ത്വചിന്താ പഠിതാവായ എന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി. കൗമാരപ്രായത്തിൽ സഹജമായി തിരിച്ചറിഞ്ഞതും ഇപ്പോൾ ബോധപൂർവമായ രീതിയിൽ മനസ്സിലാക്കുന്നതുമായ ദൗത്യം (ധർമ്മം) വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും ഉടനീളമുള്ള ബന്ധങ്ങളും ധാരണകളും വളർത്തിയെടുക്കാൻ അശ്രാന്തമായി പ്രവർത്തിക്കുകയാണെന്നും ബോധ്യപ്പെട്ടു.

പ്രാഥമികമായി ഇറ്റാലിയൻ-യൂറോപ്യൻ തത്ത്വചിന്തകളും യൂറോപ്യൻ വേരുകളുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, മറ്റ് സംസ്കാരങ്ങളും സാഹിത്യവുമാണ് എന്റെ പഠന മേഖല ,വിശിഷ്യാ ഇന്ത്യൻ സംസ്കാരങ്ങളും സാഹിത്യങ്ങളും.

ഇറ്റാലിയൻ തത്ത്വചിന്തകനായ അന്റോണിയോ ഗ്രാംസി തന്റെ ജയിൽ കുറിപ്പുകളിൽ പറയുന്ന ഒരു കാര്യമുണ്ട് : “എല്ലാ മനുഷ്യരും ബുദ്ധിജീവികളാണ്…” ആ അർഥത്തിൽ എല്ലാവരേയും ഉൾക്കൊള്ളാനും ആദരിക്കാൻ കഴിഞ്ഞാൽ എല്ലാ മനുഷ്യ ജീവികളേയും ഒരുപോലെ നമുക്ക് ഉൾകൊള്ളാൻ കഴിയും.

ബോധപൂർവ്വം സ്വതന്ത്രമായി സ്വീകരിച്ച എന്റെ മതത്തിലുള്ള വിശ്വാസം ജീവിതത്തിൽ വളരെ നിർണായകവും സജീവവുമായ പങ്ക് വഹിക്കുന്നതോടൊപ്പം, മാനുഷിക സ്നേഹത്തിലും അനുകമ്പയിലും വേരൂന്നിയ ഒരു സമഗ്ര വിശ്വാസമായിട്ടാണ് ഞാനീ ദർശനത്തെ സമീപിക്കുന്നത്.

(തവാസ്വുൽ യൂറോപ്പ്, റോമിന്റെ അധ്യക്ഷയും ഖുർആൻ,ഹദീസ് ഗ്രന്ഥങ്ങളുടെ ഇറ്റാലിയൻ പരിഭാഷകയുമായ ലേഖിക Sabrina Lei  തന്റെ ജീവിതം പറയുന്നു )

വിവ: ഹഫീദ് നദ്‌വി കൊച്ചി

Facebook Comments
ഡോ. സെബ്രിന ലീ

ഡോ. സെബ്രിന ലീ

Director, Tawasul Europe Centre for Research and Dialogue at Tawasul Europe and Executive Director at Director Tawasul Europe Studied Tractatus Logico-Philosophicus at Sapienza Università di Roma Lives in Rome, Italy. Italian author, philosopher, poet, public intellectual and interfaith leader, deeply interested in building peace, understanding and harmony across different religions and cultures.

Related Posts

Great Moments

ആ പാദചാരിയുടെ പാവനസ്മരണക്ക്

by മൗലാന അബുൽകലാം ആസാദ്
11/11/2020
Great Moments

കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
31/01/2020
Great Moments

സത്യനിഷേധവും മാര്‍ഗഭ്രംശവും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
14/01/2020
Great Moments

ദൈവാസ്തിത്വത്തിന് തെളിവുകള്‍ അന്വേഷിക്കുമ്പോള്‍

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
18/12/2019
Great Moments

ഖുര്‍ആന്‍ വിശദീകരിക്കുന്ന നൂഹ് നബിയുടെ പുത്രന്‍

by ഇദ്‌രീസ് അഹ്മദ്
04/11/2019

Don't miss it

Interview

ജീവനിലുള്ള ഭയമാണ് എന്റെ ഇസ്‌ലാം പ്രഖ്യാപനം ഫ്രാന്‍സിലാക്കിയത്

03/12/2014
Reading Room

കല്ലെറിയപ്പെടാത്ത പ്രവാചകന്‍ ആരുണ്ട്?

01/04/2015
Vazhivilakk

പാപമോചനത്തിലേക്ക് മത്സരിച്ച് മുന്നേറുക

18/03/2020
Your Voice

നുണകളുടെ പേരിൽ കെട്ടിപ്പൊക്കിയ എന്തും തകരും

02/03/2020
Civilization

മരുഭൂമി വിഴുങ്ങുന്ന ശിൻഖീത്തിലെ ലൈബ്രറികൾ

17/02/2020
Faith

കാലത്തെ പഴിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതർ എന്തുപറയുന്നു?

29/03/2020
Onlive Talk

വെനസ്വേലക്കെതിരെ പുതിയ സാമ്രാജ്യത്വ പടയോട്ടം

09/02/2019
jr-farell.jpg
Faith

എന്റെ ജീവിതത്തെ ഖുര്‍ആന്‍ മാറ്റിയതെങ്ങിനെ

07/03/2015

Recent Post

ഫലസ്തീനി വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഇസ്രായേലികള്‍

23/01/2021

ഉപരോധം നിരുപാധികം പിന്‍വലിക്കണമെന്ന് ബൈഡനോട് ഇറാന്‍

23/01/2021

ശ്രീ നാരായണ ഗുരു സര്‍വകലാശാല: ഹുസൈന്‍ മടവൂര്‍ അറബി വിഭാഗം തലവന്‍

23/01/2021

സമരം പൊളിക്കാന്‍ കുതന്ത്രം മെനയുന്ന സംഘ്പരിവാര്‍

23/01/2021

സിറിയയിലെ അല്‍ഹോല്‍ ക്യാമ്പ് മരണം; യു.എന്‍ റിപ്പോര്‍ട്ട്

23/01/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇടം പിടിച്ച ഐതിഹാസിക സമരമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി തലസ്ഥാന നഗരിയില്‍ കര്‍ഷക സമൂഹം നടത്തുന്ന സമരം. കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക, പുതിയ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയുക, കര്‍ഷക ബില്‍ തള്ളിക്കളയുക...Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/141027333_802774400634690_4141454507145200480_n.jpg?_nc_cat=104&ccb=2&_nc_sid=8ae9d6&_nc_ohc=nCgQYbnCsIAAX_aK2JK&_nc_ht=scontent-ams4-1.cdninstagram.com&oh=b371cb3f46c2cacb2a83154419ccafa5&oe=6031F428" class="lazyload"><noscript><img src=
  • ചോദ്യം: അല്ലാഹു എന്ത് കാരണത്താലാണ് അസ്ഹാബുസ്സബ്ത്തിനെ കുരങ്ങന്മാരാക്കിയത്? മറ്റു ജീവികളാക്കാതെ എന്തുകൊണ്ടാണ് കുരങ്ങന്മാരാക്കി മാറ്റിയത്?...Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/140608528_113434454013589_464704045378822779_n.jpg?_nc_cat=103&ccb=2&_nc_sid=8ae9d6&_nc_ohc=792ZKXQ9VNkAX9nt745&_nc_ht=scontent-ams4-1.cdninstagram.com&oh=ce43786cf87df64bb603878edb3cc39c&oe=6034AA87" class="lazyload"><noscript><img src=
  • അല്ലാഹു നബി(സ)യെ പൊതുനിയമത്തിൽനിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. ‘നിനക്ക് ക്ലേശമുണ്ടാവാതിരിക്കാൻ’ എന്നതിന്റെ താൽപര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേർ മാത്രമായാൽ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല....Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/140737181_1151018405331987_2596592597628085081_n.jpg?_nc_cat=104&ccb=2&_nc_sid=8ae9d6&_nc_ohc=RgcEv3Hgr2QAX8zNi4y&_nc_ht=scontent-ams4-1.cdninstagram.com&oh=0be14b40d812766e684cb8dbf31bc250&oe=603305FC" class="lazyload"><noscript><img src=
  • സ്രഷ്ടാവായി അല്ലാഹുവിനെ പരിഗണിക്കാനും അവനെ വാഴ്ത്താനും നമ്മുടെ പ്രഥമ കടമയായ ആരാധന നിർവഹിക്കാനുമാണ് അല്ലാഹു മനുഷ്യരെ വിശ്വസിച്ച് ഭൂമിയിലേക്കയച്ചെതെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ...Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/141048095_161787658803426_4154239519202069663_n.jpg?_nc_cat=107&ccb=2&_nc_sid=8ae9d6&_nc_ohc=YX_MXCK3p-AAX8bxfum&_nc_ht=scontent-ams4-1.cdninstagram.com&oh=772912b4da6e2f5cd97f3a235dd43c39&oe=6034028C" class="lazyload"><noscript><img src=
  • ബോധ രഹിതയായ മാതാവുമായി വീഡിയോ കോണ്‍ഫ്രന്‍സ്‌ നടത്താൻ അറസ്റ്റിലായ പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് അനുമതി നൽകാൻ തയ്യാറാണെന്ന് യു പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു, അദ്ദേഹത്തിന് ജാമ്യം വേണമെന്ന കേരള പത്രപ്രവർത്തക യൂണിയന്റെ ഹരജി അടുത്ത ആഴ്ചയോടെ അന്തിമ വാദം കേൾക്കാനും കോടതി തീരുമാനിച്ചു....Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/140690836_169259617920599_5888819656637951454_n.jpg?_nc_cat=110&ccb=2&_nc_sid=8ae9d6&_nc_ohc=hMefayA90RMAX9KLREU&_nc_ht=scontent-ams4-1.cdninstagram.com&oh=c813015e0d8944f077b94f69adb3ec2f&oe=6033B2AD" class="lazyload"><noscript><img src=
  • അമേരിക്കൻ ജനത ഒരു തെറ്റ് ചെയ്തു. അതിന്റെ സമയം വന്നപ്പോൾ അവർ ആ തെറ്റ് തിരുത്തി. അല്ലെങ്കിലും കഴിഞ്ഞ തവണ മൊത്തം വോട്ടിന്റെ കാര്യം നോക്കിയാൽ ട്രംപിനെക്കൾ ലക്ഷക്കണക്കിന്‌ പോപ്പുലർ വോട്ടുകൾ ഹിലാരിക്ക് കൂടുതലാണ്.....Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/141436820_412467196504501_6394125527548617544_n.jpg?_nc_cat=105&ccb=2&_nc_sid=8ae9d6&_nc_ohc=2bIfIrAYY5EAX-0aALn&_nc_oc=AQlj4GhLjRJ12npAiq8sMOPUz154P_E8IUePTvjlCl17S7zfEpvCjvJnggWwsU6WAuSTIPFpdYrZbq1S_tXu1qSp&_nc_ht=scontent-amt2-1.cdninstagram.com&oh=61bcb8e673f10fcc49e27cf43a2643f7&oe=60350DBB" class="lazyload"><noscript><img src=
  • തലമക്കന തടവുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതര്‍ക്കിടയില്‍ മൂന്ന് അഭിപ്രായമാണുള്ളത്:-...Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/141412884_872145856971069_4908204812176460331_n.jpg?_nc_cat=109&ccb=2&_nc_sid=8ae9d6&_nc_ohc=AQy1sF2VEpwAX-98zBs&_nc_ht=scontent-amt2-1.cdninstagram.com&oh=bcfad705589023f9b31f308864114acd&oe=60350360" class="lazyload"><noscript><img src=
  • ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യത്തെ കാപിറ്റൾ ഹില്ലിൽ തകർക്കാൻ ശ്രമിച്ച ട്രംപിന്റെയും അനുയായികളുടെയും ശല്യം അവസാനിച്ചെന്നും വൈറ്റ് സുപ്രീമാസ്റ്റുകളും ക്യൂ എനോൺ (QAnon) പോലുള്ള കോൺസ്പിറസി കൾട്ട് ഗ്രൂപ്പുകളും പത്തിമടക്കിയെന്നും പറയാറായോ?...Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/139692444_2833378593651723_8682483810776974277_n.jpg?_nc_cat=108&ccb=2&_nc_sid=8ae9d6&_nc_ohc=sesTlfiGiJcAX9PYYTI&_nc_oc=AQnyYVtaDOAQ15Dq8UNCWEXZQ9sqA5hPxhabvbN1GkorocNPbmAw0_S9BBS_d_lD1P99n49oOOhj6y1fSKVNSMUS&_nc_ht=scontent-ams4-1.cdninstagram.com&oh=e6716b0b720379fee583aaab4c62e0d1&oe=6034132B" class="lazyload"><noscript><img src=
  • പ്രതീക്ഷിച്ചതുപോലെ അധികാരമേറ്റയുടൻ മുൻഗാമിയുടെ മനുഷ്യത്വവിരുദ്ധമായ ഉത്തരവുകൾ ഒന്നൊന്നായി റദ്ദാക്കി ലോകത്തിന് മികച്ച സന്ദേശം നൽകിയിരിക്കുകയാണ് ജോ ബൈഡൻ. ട്രംപിന്റെ മുസ്‌ലിം ബാൻ അവസാനിപ്പിച്ചതും ...Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/140794101_456701955495466_4517240338978901794_n.jpg?_nc_cat=103&ccb=2&_nc_sid=8ae9d6&_nc_ohc=Xt224poCdpEAX-eWcVz&_nc_ht=scontent-ams4-1.cdninstagram.com&oh=7045ddc333aabae49d61a1f1416e1818&oe=60346296" class="lazyload"><noscript><img src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!