Current Date

Search
Close this search box.
Search
Close this search box.

ബാങ്ക് വിളി ഇടതുപക്ഷക്കാരനും ശാന്തി നല്‍കുന്നു

തീവ്രഇടതുപക്ഷ പ്രവര്‍ത്തകന്‍ പൊന്ന്യത്തെ രാമകൃഷ്ണന്റെ ആത്മഹത്യയെക്കുറിച്ച് എഴുതവെ അത് നടന്നതിന്റെ പിറ്റേന്നാളത്തെ അനുഭവം അയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സോമന്‍ ഇങ്ങനെ കുറിച്ചിടുന്നു: ‘അല്ലാഹു അക്ബര്‍…. ഞാനുണര്‍ന്നു. അടുത്തപള്ളിയിലെ ബാങ്കുവിളി കേട്ടുകൊണ്ട്. ആ സ്വരത്തിലെ അഭൗമധാര പൊടുന്നനെ എന്നെ സ്വസ്ഥനാക്കി. ആത്മഹത്യക്കും അതിജീവനത്തിനുമിടയില്‍ ആ ദൈവസ്തുതിയിലടങ്ങിയ തരളത പിറന്നതും പിറക്കാതിരിക്കുന്നതുമായ മഹാകാലത്തിന്റെ ഓര്‍മകള്‍ ചുരത്തീ എന്നില്‍. പിന്നീട് ഏറെ കാലം ഘനീഭൂതമായി കിടന്നു എന്നില്‍ ആ ബാങ്കുവിളി. പല ആപല്‍ഘട്ടങ്ങളിലും സൈ്വര്യം നശിക്കുമ്പോള്‍ എന്റെ ഉപബോധം എനിക്കയക്കാറുള്ള സന്ദേശം.’ (ഉദ്ധരണം: ‘ആത്മഹത്യ’: ഷാനവാസ് എം.എ, സജീഷ് എന്‍.പി, പുറം:180)

സമ്പാദനം: അബൂഅയ് മന്‍

Related Articles