Current Date

Search
Close this search box.
Search
Close this search box.

പണ്‍ഡോറയുടെ പെട്ടി തുറന്നപ്പോള്‍

പണ്‍ഡോറയുടെ പെട്ടി പ്രസിദ്ധമാണ്. പുരാതന യവന കഥയാണത്. ആദികാലത്ത് ലോകത്ത് കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടായിരുന്നില്ല. ആര്‍ക്കും ഒരു ജോലിയും ചെയ്യാനുണ്ടായിരുന്നില്ല. എങ്ങും സസ്യങ്ങളും ഫലങ്ങളുമുണ്ടായി. സദാ വസന്ത പ്രതീതി, ആര്‍ക്കും വാര്‍ധക്യമില്ല, രോഗവുമില്ല. എല്ലാവരും സന്തുഷ്ടരായിരുന്നു. കാരണം ബുദ്ധിമുട്ടുകളെയെല്ലാം ഒരു പെട്ടിയിലിട്ടു പൂട്ടി. അതൊരിക്കലും തുറക്കരുതെന്ന നിര്‍ദ്ദേശം നല്‍കി പണ്‍ഡോറയെന്ന ഒരു കന്യകയെ ഏല്‍പിച്ചിരുന്നു. പക്ഷെ, അവള്‍ തന്റെ ജിജ്ഞാസയില്‍ ധര്‍മനിഷ്ഠ മറന്നു. നിര്‍ദ്ദേശം അവഗണിച്ചു പെട്ടി തുറന്നു. ഉടനെ ചിറകുള്ള ചില ജന്തുക്കള്‍ പറന്നുയര്‍ന്നു. ലോകത്തിലെ വിവിധ വിഷമ കാരണങ്ങളായിരുന്നു അവ. അതോടെ ജീവിതം ദുരിതം നിറഞ്ഞതും ദുഖമുള്ളതുമായി. ഒരു ചെറു ജീവി മാത്രം പെട്ടിയില്‍ ബാക്കിയുണ്ടായിരുന്നു. അത് കരയുന്നത് കേട്ട് അലിവ് തോന്നിയ പണ്‍ഡോറ ഒന്ന് കൂടിയായത് കൊണ്ട് കൂടുതലൊന്നും സംഭവിക്കുകയില്ലെന്ന് കരുതി അതിനെയും തുറന്നുവിട്ടു. എന്നാലത് ലോകത്ത് വമ്പിച്ച മാറ്റമുണ്ടാക്കി. കാരണം, ‘ ആര്‍ത്തി’ യായിരുന്നു അത്. ലോകമെങ്ങും പറന്നെത്തി എല്ലാവരെയും അതിവേഗം കീഴ്‌പെടുത്തി. അതിന് അടിപ്പെടാത്തവര്‍ എന്നും എവിടെയും വളരെ വിരളം.

സമ്പാദനം: അബൂഅയ് മന്‍

Related Articles