Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറ് ലിബറല്‍ ജനാധിപത്യം ഉദയം കൊള്ളുന്നതിന്

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ‘മദീനാ രേഖ’യില്‍ ജൂതന്മാരടക്കമുള്ള യഥ്‌രിബ്‌ നിവാസികള്‍ക്കാകമാനം പ്രവാചകന്‍ തുല്യ പൌരത്വം ഉറപ്പ് വരുത്തുകയുണ്ടായി. അംറ് ബ്നു ഉമയ്യദ്ദംരി എന്ന അമുസ്ലിമിനെയാണ് പ്രവാചകന്‍ എത്യോപ്യയില്‍ തന്റെ സ്ഥാനപതിയായി നിയമിച്ചത്. (താരീഖുദ്ദഅ്വത്തില്‍ ഇസ്ലാമിയ്യ ഫില്‍ ഹിന്ദ്- മസ്ഊദ് ആലം നദ്വി.) ഖലീഫാ ഉമറിന്റെ ചീഫ് അക്കൌണ്ടന്റ് ഒരു ഗ്രീക്ക് ക്രിസ്ത്യാനിയായിരുന്നു. ഡമാസ്കസിലെ സെയിന്റ് ജോണിന്റെ അഛനായിരുന്നു ഖലീഫാ അബ്ദുല്‍ മലികിന്റെ കൌണ്‍സിലര്‍മാരിലൊരാള്‍. ഖലീഫാ മുഅ്തസിമിന്റെ സ്റേറ്റ് സെക്രട്ടറി സെല്‍മൂയ എന്ന ക്രിസ്ത്യാനിയായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിലെന്നും മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കപ്പെട്ടു. പ്രവാചകമാതൃക പില്‍ക്കാലത്തും പിന്തുടരപ്പെടുകയായിരുന്നു. മദീനയിലെ ബൈത്തുല്‍ മിദ്റാസ് എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു നബിതിരുമേനി അവരുടെ വ്യക്തി നിയമ സംബന്ധിയായ കേസുകള്‍ക്ക് തീര്‍പ്പ് കല്‍പിച്ചിരുന്നത്.

സമ്പാദനം: അബൂഅയ് മന്‍

Related Articles