Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാമിക വിജ്ഞാനിയങ്ങൾക്ക് കരുത്തു പകരേണ്ട പുരാവസ്തു ശാസ്ത്രം

ലോകത്ത് അറിവ് നേടാനുള്ള മനുഷ്യന്റെ പരിശ്രമങ്ങൾക്ക് അടിത്തറ പാകിയ ലോക വിജ്ഞാന ശാഖ എന്ന നിലക്കാണ് പുരാവസ്തു ശാസ്ത്രം ലോകത്ത് പ്രശസ്തി നേടിയത്. (The Faculty of Archeology). ലോകത്ത് അറിവിന്റെ ആഴങ്ങളിലേക്ക് മനുഷ്യന്റെ ചിന്തകളെ ചലിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച പഠന ശാഖ എന്ന് ഒറ്റവാക്കിൽ പറയാം. ഏതൊരു തലത്തിലേക്കും മനുഷ്യനെ വളർത്തുന്ന ഒരു വ്യക്തിയുടെ പ്രധാന പ്രകൃതിദത്ത (innate quality) സ്വഭാവ ഗുണമാണ് Curiosity (ജിജ്ഞാസ). പ്രസ്തുത ഗുണം തന്നെയാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്ന പഠനാർത്ഥിക്ക് വേണ്ട അടിസ്ഥാന യോഗ്യതകളിലൊന്ന്.

ലോകത്ത് ഇന്ന് ലഭ്യമായ അറിവുകളുടെ സംസ്കരണ (Purification) പ്രക്രിയക്ക് മാനദണ്ഡമായി വർത്തിക്കുന്ന വിജ്ഞാന ശാഖയാണ് പുരാവസ്തു ശാസ്ത്രം. ലോക ഇസ്ലാമിക വിജ്ഞാനീയങ്ങൾക്ക് വ്യക്തതയും ദിശാബോധവും നൽകുന്നതിൽ പുരാവസ്തു ശാസ്ത്ര ശാഖ വഹിച്ചു പങ്ക് ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ലൈബ്രറികൾ, മ്യൂസിയങ്ങൾ, ചരിത്ര ഗവേഷണ സമുച്ചയങ്ങൾ തുടങ്ങിയ വൈജ്ഞാനിക സാംസ്കാരിക കേന്ദ്രങ്ങൾ ലോകത്ത് ഉയർന്ന് വന്നതിന് പിന്നിൽ പുരാവസ്തു ശാസ്ത്രം നൽകിയ സംഭാവനകൾ ചെറുതല്ല.
പാശ്ചാത്യ യൂണിവേഴ്സിറ്റികളിൽ ഇസ്ലാമിക് സ്റ്റഡീസ് എന്ന ഫാക്കൽറ്റിക്ക് കീഴിൽ വളരെ വിപുലമായ പാഠ്യപദ്ധതികളോടെ അവതരിപ്പിക്കപ്പെട്ട ഗവേഷണ ശാഖയാണ് ഇസ്ലാമിക പുരാവസ്തു ശാസ്ത്ര ശാഖ (The Faculty of Islamic Archeology). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തി വരുന്ന രണ്ട് വർഷ ദൈർഘ്യമുള്ള ഇസ്ലാമിക് ആർട്ട് ആന്റ് ഇസ് ലാമിക് ആർക്കിയോളജി മുന്നോട്ട് വെക്കുന്ന പഠന ലക്ഷ്യങ്ങൾ നിരവധിയാണ്. ഇന്ന് ലോകത്ത് كلية الآثار/ علم الآثار الإسلامية എന്നീ വ്യത്യസ്ത പേരുകൾ ഈ വിജ്ഞാന ശാഖ വളർന്നു കഴിഞ്ഞു. exacavation (ഉദ്ഖനനം), epigraphy (ശിലാലിഖിത പഠനം) manuscript (കയ്യെഴുത്ത് പ്രതി), numismatic ( നാണയ ശാസ്ത്രം), pottery ( മൺപാത്ര ഖനനം/ നിർമ്മാണം,) തുടങ്ങി വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠന വിധേയമാക്കാൻ ഇസ്ലാമിക് സ്റ്റഡീസിന് കീഴിലുള്ള ഇസ്ലാമിക് ആർക്കിയോളജി ശാഖക്ക് കഴിയും.

Also read: ഖുര്‍ആനിന്‍റെ അമാനുഷികതക്ക് പിന്നിലെ രഹസ്യങ്ങള്‍

ബെൻ യൂണിവേഴ്സിറ്റി, പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റി, എക്സെറ്റർ യൂണിവേഴ്സിറ്റി, ലണ്ടൻ യൂണിവേഴ്സിറ്റി, മാഗ്ഗിൽ യൂണിവേഴ്സിറ്റി, ദുർഹം യൂണിവേഴ്സിറ്റി ജറൂസലേമിലെ ഹിബ്രു യൂണിവേഴ്സിറ്റി, കോപ്പൻ ഹേഗൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഖത്തർ നടത്തിവരുന്ന ഇസ്ലാമിക് ആർക്കിയോളജി ആൻറ് ഹെറിട്ടേജ് പ്രൊജക്റ്റ്, നോർവ്വയിലെ ബെർഗൻ യൂണിവേഴ്സിറ്റി, ബാഗ്ദാദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ അത്യാധുനിക സംവിധാനങ്ങളോടെ ഇസ്ലാമിക് പുരാവസ്തു ശാഖ പ്രവർത്തിച്ചു വരുന്നു. ഫെല്ലോഷിപ്പോട് കൂടിയുള്ള ഹ്രസ്വകാല കോഴ്സുകൾ തുടങ്ങി വർഷങ്ങളെടുക്കുന്ന ഗവേഷണ കോഴ്സുകൾ വരെ മേൽ വിവരിച്ചു യൂണിവേഴ്സിറ്റികൾ മുന്നോട്ട് വെക്കുന്ന പദ്ധതികളാണ്. പേർഷ്യൻ, അറബി, ഒട്ടോമൻ തുർകിഷ് തുടങ്ങിയ ഭാഷകളാണ് ഇസ്ലാമിക് പുരാവസ്തു ശാസ്ത്ര പഠനത്തിന് നിദാനമായി വർത്തിക്കുന്ന ലോക ഭാഷകൾ.

ഇസ്ലാമിക് ടൂറിസം സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ഹെറിട്ടേജ് പ്രൊജക്റ്റ് സ്റ്റഡീസ് തുടങ്ങിയ പുതിയ പ്രവണതകൾ കൂടി ചേരുമ്പോൾ ഇസ്ലാമിക് ആർക്കിയോളജി ഇസ്ലാമിക് സ്റ്റഡീസ് എന്ന ശാഖക്ക് കീഴിലെ ബ്രഹത്തായ ഫാക്കൽറ്റിയായി മാറുമെന്ന് തീർച്ചയാണ്. ഇസ്‌ലാമിക് ആർക്കിയോളജി മേഖലയിലെ മറ്റൊരു അതി സുപ്രധാന പഠന മേഖലയാണ് ഇസ്ലാമിക് ആർട്ട്. അറബി, പേർഷ്യൻ കലിഗ്രഫി, (Geometric) ജാമിതീയ കല തുടങ്ങിയ പാഠ്യ പദ്ധതികൾ കൂടി ചേരുമ്പോൾ ഇസ്ലാമിക് ആർക്കിയോളജിക്ക് കൈവരുന്ന പരമ്പരാഗത സൗന്ദര്യം വേറെ തന്നെയാണ്.

Also read: നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!

യൂറോപ്പ് ഇസ്ലാമിനെ പഠിക്കുന്ന രീതി ശാസ്ത്രം നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്നതാണ്. വർഷങ്ങളോളം മുസ്ലിം കലഘട്ടം നിലനിന്ന ഇന്ത്യയിൽ ഇനിയും ഉദ്ഖനനങ്ങളും, ഗവേഷണ പഠനങ്ങളും നടക്കേണ്ടതായിട്ടുണ്ട്. അതിന് ആവശ്യമായ ഫാക്കൽറ്റികൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. ഉന്നതങ്ങളായ ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ രൂപപ്പെടുത്തുന്ന അതിനൂതന പാഠ്യ പദ്ധതികളിൽ പോലും മേൽ വിവരിച്ച പഠന ശാഖകൾ കടന്നു വരാറില്ല. പൗരാണിക സാമഗ്രികൾ കേവലം പൊടി തട്ടിയെടുക്കൽ മാത്രമല്ല പുരാവസ്തു ശാസ്ത്രം ലക്ഷ്യം വെക്കുന്നത് മറിച്ച് ഗ്രന്ഥ ക്രോഡീകരണം, മൊഴിമാറ്റങ്ങൾ, പൗരാണിക ഭാഷകളെ അടുത്തറിയാനുള്ള അവസരങ്ങൾ എന്നിവ കൂടി ഇസ്ലാമിക പുരാവസ്തു ശാസ്ത്ര ശാഖ തുറന്ന് വെക്കുന്നു.

Related Articles