Current Date

Search
Close this search box.
Search
Close this search box.

1961ലെ പാരീസ് മുസ്‌ലിം കൂട്ടക്കൊല

massacre-of-Algerians.jpg

1961 ഒക്ടോബര്‍ 5-ന് പാരിസ് നഗരത്തില്‍ രാത്രി 8.30 മുതല്‍ക്ക് പുലര്‍ച്ചെ 5.30 വരെ ‘അള്‍ജീരിയന്‍ മുസ്‌ലിം തൊഴിലാളികള്‍’, ‘ഫ്രഞ്ച് മുസ്‌ലിംകള്‍’, ‘അള്‍ജീരിയന്‍ ഫ്രഞ്ച് മുസ്‌ലിംകള്‍’ എന്നിവര്‍ക്ക് മാത്രമായി ഒരു കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. പ്രസ്തുത കര്‍ഫ്യൂക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ 1961 ഒക്ടോബര്‍ 17-ന് അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് പാരിസിലെ അള്‍ജീരിയക്കാരോട് ആഹ്വാനം ചെയ്തു.

പ്രതിഷേധ പ്രകടനക്കാരെ തലസ്ഥാന നഗരിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയാന്‍ വേണ്ടി 7000 പോലിസുകാരെ പാരിസ് പോലിസ് ചീഫ് മൗറിസ് പാപ്പൊണ്‍ തയ്യാറാക്കി നിര്‍ത്തി. 30000-40000 വരുന്ന അള്‍ജീരിയക്കാര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. 11000 അള്‍ജീരിയന്‍ വംശജരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ബാക്കി വരുന്ന പ്രതിഷേധക്കാരെ ന്യൂലി പാലത്തില്‍ കാത്തിരുന്നത് പോലിസ് സേനയുടെ വെടിയുണ്ടകളായിരുന്നു. പാലത്തില്‍ നിന്നും സീനെ നദിയിലേക്ക് എടുത്ത് ചാടിയ മുറിവേറ്റ പ്രതിഷേധക്കാര്‍ നദിയില്‍ മുങ്ങിത്താഴ്ന്നു. വെടിയേറ്റ് പാലത്തില്‍ വീണവരെല്ലാം നദിയിലേക്ക് എടുത്തെറിയപ്പെട്ടു. പോലിസ് നരനായാട്ടില്‍ ഏകദേശം 200-300 അള്‍ജീരിയന്‍ വംശജര്‍ കൊല്ലപ്പെട്ടു.

നാസി അധിനിവേശ സമയത്ത് ജൂതന്‍മാരെ മരണ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് മൗറിസ് പാപ്പൊണ്‍ പിന്നീട് വിചാരണ ചെയ്യപ്പെട്ടു. പാരീസിലെ മുസ്‌ലിം കൂട്ടക്കൊലയില്‍ ഭാഗഭാക്കായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെല്ലാം തന്നെ നാസികള്‍ക്ക് വേണ്ടി ജൂതന്‍മാരെ കോണ്‍സന്റ്രേഷന്‍ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചതുമായി ബന്ധമുള്ളവരായിരുന്നു.

്അവസാനം 1998-ലാണ് ഒക്ടോബര്‍ 17 ന് നടന്നത് മുസ്‌ലിം കൂട്ടക്കൊല തന്നെയായിരുന്നു എന്ന് ഫ്രാന്‍സ് സമ്മതിച്ചത്. പക്ഷെ അള്‍ജീരിയന്‍ യുദ്ധക്കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുറ്റക്കാര്‍ ആരും തന്നെ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ലെന്നത് ചരിത്ര സത്യമായി അവശേഷിക്കുന്നു.

2001-ല്‍, പോണ്ട് സൈന്റ് മിഷേലിനടുത്ത് സ്മാരകശില അനാച്ഛാദം ചെയ്തു കൊണ്ട് ഔദ്യോഗികമായി ഒക്ടോബര്‍ 17 ദിനാചരണം നടക്കുകയുണ്ടായി. 2012 ഓക്ടോബര്‍ 17-ന് പാരിസില്‍ വെച്ച് നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്റ് ഒരുപാട് കാലത്തെ മൗനത്തിന് ശേഷം നടന്നത് മുസ്‌ലിം കൂട്ടക്കൊല തന്നെയായിരുന്നെന്ന് സമ്മതിച്ചിരുന്നു.

Related Articles