Current Date

Search
Close this search box.
Search
Close this search box.

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദും ആരോപണങ്ങളും

sultan-abdul-hameed.jpg

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനിലുണ്ടായിരുന്ന പ്രധാന ഗുണങ്ങളായിരുന്നു കാരുണ്യവും വിട്ടുവീഴ്ച്ചയും. എന്നാല്‍ നേര്‍വിരുദ്ധമായാണ് എതിരാളികള്‍ അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്. ശത്രുക്കളാല്‍ രക്തദാഹിയായി ചിത്രീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഒരു ദൗര്‍ബല്യമെന്ന തലത്തിലേക്ക് വരെ കാരുണ്യമെന്ന ഗുണം വളര്‍ന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ജഡ്ജിമാര്‍ വിധിച്ച വധശിക്ഷകള്‍ അദ്ദേഹം ജീവപര്യന്തമായോ അതിലും കുറഞ്ഞ തടവോ ആയി ലഘുകരിക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. രണ്ട് തവണ മാത്രമാണ് അദ്ദേഹം വധശിക്ഷ ശരിവെച്ചിട്ടുള്ളത്. ഒന്ന് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കൊട്ടാരം ജീവനക്കാരന്‍ കൊല്ലപ്പെട്ടപ്പോഴും രണ്ടാമത്തേത് ഒരാള്‍ തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയപ്പോഴുമായിരുന്നു അത്.

മാസോണിസത്തിന്റെ ആളുകളായിരുന്ന ജംഇയ്യത്തുല്‍ ഇത്തിഹാദി വത്തറഖിയുെട ആളുകളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യരാഷ്ട്രീയ എതിരാളികളും അദ്ദേഹത്തിനെതിരെ അട്ടിമറിക്ക് ശ്രമിച്ചവരും. അവരെ മര്‍മറ കടലില്‍ (ബോസ്ഫര്‍) മുക്കി കൊലപ്പെടുത്തി എന്നാണ് പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും അവരില്‍ ഒരാളെ പോലും അദ്ദേഹം വധശിക്ഷക്ക് വിധേയനാക്കുകയോ കടലില്‍ മുക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ജൂതന്‍മാരും അവരുടെ കൂട്ടാളികളും അദ്ദേഹത്തിനെതിരെ ഉന്നയിച്ച് ആരോപണങ്ങള്‍ മാത്രായിരുന്നു അത്. സയണിസത്തിനും അതിന്റെ കൂട്ടാളികള്‍ക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ അരികുവല്‍കരിക്കുന്നതിനായി ചരിത്രത്തെ വളച്ചൊടിക്കുകയാണവര്‍ ചെയ്തത്. കാരണം അദ്ദേഹം അവരുടെ ഗൂഢാലോചനകളും പദ്ധതികളും വെളിച്ചത്ത് കൊണ്ടുവരികയും 33 വര്‍ഷക്കാലത്തെ ഭരണത്തില്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. ഇങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനങ്ങളൊന്നുമില്ലായിരുന്നു.

അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടാറുള്ള ആരോപണങ്ങളില്‍ ഒന്നാണ് നിരവധി ‘ഇത്തിഹാദികള്‍’ കൊല്ലപ്പെട്ട മാര്‍ച്ച് 31 സംഭവം. ഉഥ്മാനി ഭരണകൂടത്തിനെതിരെയുള്ള അട്ടിമറി വിരുദ്ധ പ്രക്ഷോപമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സൈനികരില്‍ ചിലരും മതപാഠശാലകളിലെ ചില വിദ്യാര്‍ഥികളും സൂഫികളും അതില്‍ പങ്കാളികളായിരുന്നു. ഈ സംഭവത്തിന്റെ സൂത്രധാരന്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദാണെന്നാണ് ആരോപിക്കപ്പെടുന്നത്. സൈന്യത്തിന്റെ കഥകഴിച്ച് അധികാരത്തിലേക്ക് തിരിച്ചു വരാന്‍ അദ്ദേഹം നടത്തിയ ശ്രമമായിട്ടാണ് അവരതിനെ അവതരിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള കേവല വാദം മാത്രമായിരുന്നു അതെന്ന് ചരിത്രം സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന് അതില്‍ യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

സ്‌കൂള്‍ പാഠപുസ്തങ്ങളില്‍ പോലും പരാമര്‍ശിച്ചിട്ടുള്ള ഒന്നാണ് അര്‍മീനിയന്‍ കൂട്ടകശാപ്പ്. രണ്ട് ദശലക്ഷത്തിനും മൂന്ന് ദശലക്ഷത്തിനും ഇടക്ക് അര്‍മീനിയക്കാര്‍ അതില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന്റെയും ഉത്തരവാദിത്വം കെട്ടിവെക്കപ്പെടുന്നത് സുല്‍ത്താല്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ മേലാണ്. എന്നാല്‍ അതിലും അദ്ദേഹം നിരപരാധിയാണെന്ന ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ടോപ്കാപിയിലെ ജൂതന്‍മാരായിരുന്നു അതിന് പിന്നില്‍. ഒന്നുകൂടി കൃത്യമായി മാസോണിസ്റ്റുകളായിരുന്നു അതിന് പിന്നിലെന്ന് പറയാം. അതിന്റെ അടയാളങ്ങള്‍ മായ്ച്ചു കളയാനാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ശ്രമിച്ചത്. സുല്‍ത്താനെതിരെ ആരോപണം ഉന്നയിച്ച് അവര്‍ ചരിത്രത്തിന്റെ താളുകള്‍ നിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അര്‍മേനിയക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കൂട്ടകൊലകള്‍ക്ക് നേരെ അജ്ഞത നടിക്കുകയും ചെയ്തു. പുരുഷന്‍മാരുടെ അഭാവത്തില്‍ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു അവര്‍.

ഉഥ്മാനി രാഷ്ട്രത്തിനെതിരെ അര്‍മീനിയക്കാരെ ഇളക്കി വിട്ടതിന് പിന്നില്‍ റഷ്യക്കാരും ഇംഗ്ലീഷുകാരുമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം നാടുകളില്‍ വിഭാഗീയത വളര്‍ത്തിയവരും അവരായിരുന്നു. പലരും കരുതുന്നത് പോലെ ഉഥ്മാനി ഭരണകൂടം ക്രിസ്ത്യന്‍ പ്രജകളോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നില്ല അത്. കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടി ഉഥ്മാനി രാഷ്ട്രത്തിന് പ്രയാസം സൃഷ്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്ന് റൊമാനിയന്‍ ചരിത്രകാരന്‍മാരും രാഷ്ട്രീയ നേതാക്കളും തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉഥ്മാനി രാഷ്ട്രത്തിന്റെ അടിസ്ഥാനമായി കണ്ട അദ്ദേഹം ഇസ്‌ലാമിക നയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. ആയിരക്കണക്കിന് പുസ്തകങ്ങളുമായി നിരവധി പ്രബോധകരെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു. മുസ്‌ലിം ലോകത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. മുസ്ഹഫുകള്‍ കത്തിച്ചു കളഞ്ഞ വ്യക്തിയാണ് സുല്‍ത്താന്‍ എന്ന് അദ്ദേഹത്തിന്റെ വിരോധികള്‍ കള്ളം പ്രചരിപ്പിക്കുന്നുണ്ട്. യാഥാര്‍ഥ്യം വളച്ചൊടിക്കുകയാണ് അവര്‍ ചെയ്യുന്നത്. മുസ്‌ലിംകളുടെ ആദര്‍ശത്തിന് നിരക്കാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെട്ടുകഥകളും നിറഞ്ഞ പുസ്തകങ്ങളാണ് അദ്ദേഹം കത്തിക്കാന്‍ കല്‍പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അത്തരം പുസ്തകങ്ങള്‍ ശേഖരിച്ച് പണ്ഡിതന്‍മാരെ വെച്ച് തരംതിരിച്ചാണ് അവ കത്തിച്ചത്.

വിവ: നസീഫ്‌

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍

Related Articles