Current Date

Search
Close this search box.
Search
Close this search box.

സലാഹുദ്ദീന്‍ ജറൂസലേം പിടിച്ചപ്പോള്‍

പലസ്തീനിലെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും, സമാധാനത്തൊടും ഐക്യത്തോടും കഴിഞ്ഞു കൊണ്ടിരിക്കെ, ചില യൂറോപ്യന്‍ ക്രിസ്ത്യാനികള്‍ ഒരു കുരിശു യുദ്ധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 1905 നവമ്പര്‍ 27 ന്ന്, ക്ലെര്‍മെന്‍ സുന്നഹദോസില്‍ വെച്ചുള്ള പോപ്പ് അര്‍ബന്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച്, ഒരു ലക്ഷത്തിലധികം വരുന്ന യൂറോപ്യര്‍, പലസ്തീനിലേക്ക് പുറപ്പെട്ടു. മുസ്‌ലിംകളില്‍ നിന്നും വിശുദ്ധഭൂമികള്‍ മോചിപ്പിക്കുക, ചമക്കപ്പെട്ട പൗരസ്ത്യ സ്വത്ത് കണ്ടെത്തുക എന്നിവയായിരുന്നു ലക്ഷ്യം. വഴി നീളെ കൊള്ളയും കുരുതിയും നടത്തിക്കൊണ്ട്, സുദീര്‍ഘവും ക്ലേശകരവുമായ യാത്രക്ക് ശേഷം, 1909 ല്‍, അവര്‍ ജറൂസലേമിലെത്തി. ഏകദേശം അഞ്ച് ആഴ്ചകളൊളം നീണ്ടു നിന്ന ഉപരോധ ശേഷം, നഗരം കീഴടങ്ങുകയായിരുന്നു. കുരിശുയുദ്ധക്കാര്‍ നഗരത്തില്‍ പ്രവേശിച്ചതോടെ, നിഷ്ഠൂരമായൊരു കൂട്ടക്കൊലയാണ് നടന്നത്. ജറൂസലേമിലെ സകല മുസ്‌ലിംകലും ജൂതന്മാരും വാളിന്നിരയാക്കപ്പെട്ടു.

ഒരു ചരിത്രകാരന്റെ വാക്കുകളില്‍: ‘കണ്ണില്‍ കണ്ട സകല സാരസന്മാരെയും തുര്‍ക്കികളെയും അവര്‍ വധിച്ചു കളഞ്ഞു. പുരുഷന്മാരോ സ്ത്രീകളോ എന്ന യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ല.’ [Gesta Francorum or The Deeds of the franks and the other pilgrims to Jerusalem’. Trans. Rosalind Hill (London, 1962) p. 91]

കുരിശുയുദ്ധക്കാരിലൊരാളായ റെയ്മണ്ട് ഈ അക്രമത്തെ കുറിച്ച് അഭിമാനം കൊള്ളുന്നതിങ്ങനെ: ‘വിചിത്രമായ കാഴ്ചകളാണ് കണ്ടത്. നമ്മുടെ ചിലയാളുകള്‍ തങ്ങളുടെ ശത്രുക്കളുടെ തലകള്‍ വെട്ടി. മറ്റു ചിലര്‍ അവരെ അമ്പെയ്തു. അങ്ങനെ ഗോപുരങ്ങളില്‍ നിന്നവര്‍ താഴെ വീണു. മറ്റു ചിലര്‍, തീജ്വാലകളിലേക്കവരെ എറിഞ്ഞു കൊണ്ട് പീഡിപ്പിച്ചു. ശിരസ്സുകളുടെയും കൈകാലുകളുടെയും കൂമ്പാരങ്ങള്‍, നഗരത്തിന്റെ തെരുവീഥികളില്‍ കാണപ്പെട്ടു. മനുഷ്യരുടെയും കുതിരകളുടെയും ജഡങ്ങളില്‍ ചവിട്ടിക്കൊണ്ടു വേണ്ടിയിരുന്നു ഒരാള്‍ക്ക് നടന്നു പോകാന്‍. എന്നാല്‍, സോളമന്‍ ദേവാലയത്തിലെ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇതെല്ലാം വെറും നിസ്സാരം സോളമന്‍ ദേവാലയത്തിലും അതിന്റെ മുഖമണ്ഡപത്തിലും, കാല്‍മുട്ടുവരെ രക്തത്തിലൂടെയും കടിഞ്ഞാണുകളിന്മേതെയും ആളുകള്‍ സവാരി ചെയ്തിരുന്നു.’ [August C Kery: The First Crusade: The Accounts of the eye witnessers and Participants.(Princeton & London 1921) p. 261]

രണ്ടു ദിവസങ്ങള്‍ക്കുള്ളീല്‍, ഏകദേശം നാല്‍പതിനായിരം മുസ്‌ലിംകളെ, ഈ കിരാത രൂപത്തില്‍, കുരിശുയുദ്ധക്കാര്‍ കുരുതി കൊടുത്തു. [p. 262]
അങ്ങനെ, ഉമറിന്റെ കാലം മുതല്‍ പലസ്തീനില്‍ നിലനിന്നു പോന്നിരുന്ന സമാധാനവും ഐക്യവും, ഭീകരമായ ഈ കൂട്ടക്കുരുതിയാല്‍ അന്ത്യം കുറിക്കപ്പെടുകയായിരുന്നു.

കുരിശുയുദ്ധക്കാര്‍, ജറൂസലേം ആസ്ഥാനമാക്കി, പലസ്തീന്‍ മുതല്‍ അന്തിയോക്ക വരെ നീണ്ടു നില്‍ക്കുന്ന ഒരു ലാറ്റിന്‍ രാജ്യം  സ്ഥാപിച്ചു. പക്ഷെ, ഈ ഭരണം അല്പായുസ്സായിരുന്നു. കാരണം, സലാഹുദ്ദീന്‍ എല്ലാ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും, ഒരു വിശുദ്ധ യുദ്ധത്തിന്നായി ആളുകളെ സംഘടിപ്പിക്കുകയും 1187 ലെ ഹിത്തീന്‍ യുദ്ധത്തിലൂടെ കുരിശു യുദ്ധക്കാരെ പരാജയപ്പെടുത്തുകയുമായിരുന്നു.

ഹിത്തീന്‍ യുദ്ധത്തിന്നു മൂന്നു മാസം കഴിഞ്ഞു, പ്രവാചകന്‍ മക്കയില്‍ നിന്നും ഒറ്റ രാത്രികൊണ്ട് ജറൂസലേമിലേക്ക് നിശാ പ്രയാണം നടത്തിയ അതേ ദിവസം, സലാഹുദ്ദീന്‍ ജറൂസലേമില്‍ പ്രവേശിക്കുകയും അങ്ങനെ, 88 വര്‍ഷം കുരിശുയുദ്ധക്കാരുടെ കൈവശമായിരുന്ന അതിനെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍, കുരിശു യുദ്ധക്കാരുടെ ജറൂസലേം ‘മോചിപ്പിക്കലി’ന്നു വിരുദ്ധമായി, സലാഹുദ്ദീന്‍ നഗരത്തിലെ ഒരൊറ്റ ക്രിസ്ത്യാനികളെ പോലും തൊട്ടിരുന്നില്ല. അതിനാല്‍ തന്നെ, തങ്ങളൊന്നടങ്കം കൂട്ട കശാപ്പ് നടത്തപ്പെടുമെന്ന ഭീതി അവര്‍ക്കില്ലാതാവുകയും ചെയ്തു. എല്ലാ ലാറ്റിന്‍ (കത്തോലിക്കാ) ക്രിസത്യാനികളൊടും ജറൂസലേം വിടാന്‍ കല്പന പുറപ്പെടുവിക്കുക മാത്രമാണദ്ദേഹം ചെയ്തത്. കുരിശു യുദ്ധക്കാരില്‍ പെടാത്ത ഓര്‍ത്തൊഡക്‌സ് ക്രിസ്ത്യാനികല്‍ക്ക് അവിടെ തന്നെ താമസിക്കാനും തങ്ങളിഷ്ടപ്പെടുന്ന രീതിയില്‍ ആരാധന നടത്താനും അനുമതി നല്‍കുകയായിരുന്നു.

രണ്ടാം പ്രാവശ്യം ജറൂസലേം പിടിച്ചതിനെ കുറിച്ച് കാരെണ്‍ ആംസ്‌ട്രോംഗ് എഴുതുന്നു; ‘1187 ല്‍, സലാഹുദ്ദീനും സൈന്യവും ജേതാക്കളായി ജെറൂസലേമില്‍ പ്രവേശിച്ചു. അങ്ങനെ, അടുത്ത 800 വര്‍ഷത്തോളം ജറൂസലേം ഒരു മുസ്‌ലിം നഗരമായി നിലകൊണ്ടു. സലാഹുദ്ദീന്‍ വാക്കു പാലിച്ചു. അത്യുന്നത ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായായിരുന്നു അദ്ദേഹം നഗരം പിടിച്ചെടുത്തത്. 1099 ലെ, കൂട്ടക്കുരുതിക്ക് അദ്ദേഹം പകരം ചോദിച്ചില്ല. ഖുര്‍ആനിന്റെ നിര്‍ദ്ദേശം [16: 127] അതായിരുന്നുവെന്നതായിരുന്നു കാരണം. ഇപ്പോള്‍ ശാത്രവമില്ലാതായതോടെ കൊലയും അവസാനിപ്പിച്ചു. [2: 193 – 197] ഒരൊറ്റ ക്രിസ്ത്യാനി പോലും വധിക്കപ്പെട്ടില്ല; കൊള്ളയും നടന്നില്ല. മോചന ദൃവ്യമാകട്ടെ വളരെ കുറവും. ..വിട്ടു പിരിഞ്ഞു ശിഥിലമായ കുടുംബങ്ങളുടെ കഷ്ടത കണ്ടു സലാഹുദ്ദീന്‍ കണ്ണുനീര്‍ വാര്‍ത്തു. ഖജനാവ് വളരെ ശുഷ്‌കമാണെന്ന നൈരാശ്യമുണ്ടായിരുന്നുവെങ്കിലും, ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച പ്രകാരം, അവരില്‍ പലരെയും സൗജന്യമായി വിട്ടയച്ചു. ബന്ധിതരുടെ കഷ്ടപ്പാട് കണ്ട സഹോദരന്‍ അല്‍ ആദില്‍, തന്റെ സ്വന്തമാവശ്യത്തിന്നായി 1000 പേരെ ആവശ്യപ്പെടുകയും അവരെ അവിടെ വെച്ചു തന്നെ സ്വതന്ത്രരാക്കുകയുമായിരുന്നു. .. പത്രിയാര്‍ക്കീസ് ഹെര്‍ക്കുലീസ് പോലും മറ്റുള്ളവരെ പോലെ 10 ദീനാറായിരുന്നു മോചന ദ്രവ്യം നല്‍കിയത്. എന്നാല്‍, ടയറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രാ വേളയില്‍, ഖജാനയുടെ സുരക്ഷക്കായി, പ്രത്യേക എസ്‌കോര്‍ട്ടും അദ്ദേഹത്തിന്നു നല്‍കിയിരുന്നു.’ [Karen Armstong: Holy War (Macmillian. 1988) p. 185]

ചുരുക്കത്തില്‍, സലാഹുദ്ദീനും സൈന്യവും ക്രിസ്ത്യാനികളൊട് കരുണയോടും നീതിയോടുമായിരുന്നു പെരുമാറിയിരുന്നത്. അവരുടെ നേതാക്കന്മാരുടേതിനേക്കാള്‍ അനുകമ്പയായിരുന്നു ഇവര്‍ പ്രകടിപ്പിച്ചത്. ജറൂസലേമേതര നഗരങ്ങളില്‍, കുരിശു യുദ്ധക്കാര്‍ തങ്ങളുടെ കിരാതത്വവും മുസ്‌ലിംകള്‍ തങ്ങളുടെ നീതിയും തുടരുകയായിരുന്നു. 1194-ല്‍, ബ്രിട്ടീഷ് ചരിത്രത്തില്‍ ഹീറോ ആയി വര്‍ണിക്കപ്പെട്ട റിച്ചാര്‍ഡിന്ന് 3000 മുസ്‌ലിംകളുണ്ടായിരുന്നു. ഇവരില്‍ വലിയൊരെണ്ണം സ്ത്രീകളും കുട്ടികളും അരൃല കോട്ടയില്‍ രക്തശാക്ഷികളായി തീര്‍ന്നിരുന്നു. ഈ കൊടുംക്രൂരതക്ക് മുസ്‌ലിംകള്‍ ദൃക്‌സാക്ഷികളായിരുന്നുവെങ്കിലും, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ അവര്‍ മിനക്കെട്ടില്ല. പ്രത്യുത, അല്ലാഹുവിന്റെ കല്പന പാലിക്കുകയായിരുന്നു അവര്‍: ‘സത്യവിശ്വാസികളേ, അല്ലാഹുവിന്റെല മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ് അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുനള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മ്മ നിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. [5: 2]

നിരപരാധികളായ പൗരന്മാരുടെ നേരെ അവരൊരിക്കലും അക്രമം പ്രയോഗിച്ചില്ല. പരാജിതരായ കുരിശുയുദ്ധ സേനാനികള്‍ക്കെതിരെ പോലും അനാവശ്യമായ അക്രമണം അവര്‍ നടത്തിയില്ല. കുരിശുയുദ്ധ ക്രൂരതയും മുസ്‌ലിം നീതിയും, ചരിത്രപരമായൊരു സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയായിരുന്നു: ഇസ്‌ലാമിക മൂല്യങ്ങള്‍ പാലിക്കുക വഴി മാത്രമേ, പലസ്തീനില്‍, ഭിന്നവിശ്വാസികളെ ഒരുമിച്ചു കഴിയാനനുവദിക്കുന്ന, ഒരു ഭരണകൂടം സാധ്യമാവുകയുള്ളു. സലാഹുദ്ദീന്റെ പിന്നീടുള്ള 800 വര്‍ഷങ്ങളില്‍ ഈ വസ്തുത വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഒട്ടോമന്‍ ഭരണകാലത്ത്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles