Current Date

Search
Close this search box.
Search
Close this search box.

ശീഅ – സുന്നി സംഘട്ടനങ്ങള്‍

ഹസ്രത്ത് അലിയുട പക്ഷക്കാര്‍ – ‘ശീഅത്ത് അലി’ – എന്നത് പിന്നീട് ലോപിച്ചതാണ് ‘ശീഅ’ യായി മാറിയത്.  പ്രവാചകനുമായിള്ള കുടംബ ബന്ധം പരഗണിച്ച് ഖിലാഫത്തിന് അലിയാണ് ഇതര സഹാബികളേക്കാളെല്ലാം യോഗ്യനും ശ്രേഷ്ഠനും അര്‍ഹനുമെന്ന് കരുതുന്നവരാണിവര്‍. നബിക്കുശേഷം അലി (റ)യാണ് ഖലീഫയാകേണ്ടിയിരുന്നതെന്ന് ബനു ഹാശിംഗോത്രത്തില്‍പെട്ടവര്‍ അടക്കമുള്ള ചില സഹാബിമാര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഉസ്മാന്‍(റ) യുടെ കാലം വരേയും ഈ ആശയത്തിന് വിലകല്‍പിച്ചരുന്നില്ല. മാത്രമല്ല അതുവരെ ഇവരാരും മറ്റുമൂന്ന് ഖലീഫമാരെ അംഗീകരിക്കാതിരിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല.

ജമല്‍ യുദ്ധത്തിനും (ഹി:36-ല്‍ ഉസ്മാന്‍(റ)ന്റെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കാത്തതില്‍ ഖലീഫ അലി(റ) യോട് പകരം ചോദിക്കാന്‍ ഹസ്രത്ത് ആഇശ, ത്വല്‍ഹ, സുബൈര്‍ എന്നിവര്‍ നടത്തിയ യുദ്ധം) ഖലീഫയെ ധിക്കരിച്ച് യുദ്ധം പ്രഖ്യാപിച്ച സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയക്കെതിരായി സ്വഫ്ഫീനില്‍ വെച്ച് (ഹി: 37) നടന്ന സൈനിക നടപടിക്കും ശേഷമാണ് ശീഅ ഒരു വ്യവസ്ഥാപിത സിദ്ധാന്തങ്ങളോടെ ഒരു കക്ഷിയായി രൂപം കൊണ്ടത്. പില്‍കാലത്ത് ഹുസൈന്‍(റ)ന്റെ രക്തസാക്ഷ്യം ശീഅകളുടെ അണികളെ ശക്തമാക്കുകയും വീക്ഷണങ്ങല്‍ക്ക് ഐക്യദാര്‍ഡ്യം നല്‍കുകയും ചെയ്തു. ഇവരുടെ കേന്ദ്രം കൂഫയായിരുന്നു. ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലും ഇസ്‌ലാമിക ലോകം സുന്നി-ശീഅ എന്നീ രണ്ട് മുഖ്യ ധാരകളായി ഇന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ശീഅകള്‍ ന്യൂനപക്ഷമാണെങ്കിലും ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍, ലബനാന്‍ എന്നീ രാഷ്ട്രങ്ങളില്‍ ശീഅകള്‍ക്കാണ് ഭൂരിപക്ഷം. പാക്കിസ്ഥാനിലും ശീഅകള്‍ ഗണ്യമായതോതിലുണ്ട്.

ബാഖിര്‍ സദ്ര്‍, മുത്വഹരി, സയ്യിദ് ഹുസൈന്‍ നസ്ര്‍, സയ്യിദ് മുഹമ്മദ് ഹുസൈന്‍ ഫദ്‌ലുല്ല, അലി ശരീഅത്തി, മൂസ അല്‍മൂസവി, ഇമാം ആയാത്തുല്ല ഖുമൈനി തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതശ്രേഷ്ഠരെ ഇസ്‌ലാമിന് സംഭാവനചെയ്ത സമൂഹമാണിത്. മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ്, മജ്‌ലിസെ മുശാവറ എന്നീ പെതുവേദികളില്‍  സഹകരിച്ചുവരുന്ന കല്‍ബെസാദിഖും ബുര്‍ഹാനുദ്ദീനും ഇന്ത്യയിലെ ശീഅ നേതാക്കളാണ്. ഇവരില്‍ ഇസ്മാഈലി, സൈദി, ബോറ, ജയഫരി, നുസൈരിയ എന്നിങ്ങനെ അനേകം വിഭാഗങ്ങളു ഉപവിഭാഗങ്ങളുമുണ്ടെങ്കിലും ഇമാമിയ്യ. എന്നും ഇസ്‌നാഅശ്‌രിയ്യ എന്നും അറിയപ്പെടുന്ന ബഹ്‌റൈനിലും, ഇറാനിലും, ഇറാഖിലും മറ്റും ഭൂരിപക്ഷമുള്ള വിഭാഗമാണ് മുഖ്യം.  പ്രവാചകന്‍ തനിക്കുശേഷം ഇമാമായി (ഖലീഫ) അലിയെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്നും, ഇമാമത്ത് അലിയുടെ സന്താനങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, ഇമാമിനെ തെരഞ്ഞെടുക്കാന്‍ സമുദായത്തിന് അര്‍ഹതയില്ലെന്നും,  ഓരോ പുതിയ ഇമാമും തന്റെ മുന്‍ഗാമിയാല്‍ നിയമിക്കപ്പെടേണ്ടതാണെന്നും, ഇമാം എല്ലാ കുറ്റങ്ങളില്‍ നിന്നും പൂര്‍ണമുക്തനായിരിക്കണമെന്നും ഇവര്‍ വിശ്വസിക്കുന്നു.

സുന്നികളെകുറിച്ച് ശിയാക്കള്‍ക്കും ശിയാക്കളെ സംബന്ധിച്ച് സുന്നികള്‍ക്കുമുള്ള അറിവ് വളരേ പരിമിതമാണ്. ശിആക്കള്‍ ലാഇലാഹ ഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ല എന്ന സത്യസാക്ഷ്യത്തിന്റെ കലിമയില്‍ ‘അലി വലിയ്യുല്ല’ എന്നുകൂടിചേര്‍ത്താണ് പറയാറ്. ബാങ്ക് വിളികളിലും മറ്റും ഇത് പ്രകടമാണ്. ഇവരുടെ ഖിബ്‌ലക്ക് വ്യത്യാസമില്ലെങ്കിലും അഞ്ചു നേരത്തെ നമസ്‌കാരത്തില്‍ സുബ്ഹിക്ക് ശേഷമുള്ള ദുഹര്‍, അസര്‍, മഗ്‌രിബ് എന്നീ മൂന്ന് നേരങ്ങളിലെ നമസ്‌കാരം ഒന്നായി സന്ധ്യാ സമയത്തോ അതിനുശേഷമോ ആവാം എന്നാണ് വ്യാഖ്യാനിക്കുന്നത്. അടിസ്ഥാനപരമായ പല ഹദീസുകളും ഇവര്‍ക്ക് സ്വീകാര്യമല്ല. പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ അബൂഹുറൈറയെ ഇവര്‍ അംഗീകരിക്കുന്നില്ല. നമസ്‌കാരത്തില്‍ സുജൂദ് ചെയ്യേണ്ടത് തല തറയില്‍ തട്ടിച്ചുകൊണ്ടാവണമെന്ന് വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ കര്‍ബലയില്‍നിന്നുള്ള ഒരു മണ്‍കട്ട മുമ്പില്‍വെച്ചാണ് സുജൂദ് നിര്‍വ്വഹിക്കുന്നത്.ഷനാളുകളില്‍ ശീഅ  ലഖ്‌നോവില്‍  മുഹര്‍റ  ആഘോസുന്നി സംഘട്ടനം എഴുപതുകള്‍വരെ ഒരു പതിവ് വാര്‍ത്തയായിരുന്നു. പാക്കിസ്താനില്‍ തീവ്രസുന്നീ സംഘടനകള്‍ ശീഅ മസ്ജിദുകളില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത് ഇപ്പോഴും തുടരുന്നു. സുന്നികളും ശിആക്കളും തമ്മിലുള്ള അക്രമങ്ങളും സംഘട്ടനങ്ങളും അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലോകത്തെ പ്രഗല്‍ഭ നേതാക്കളായ മലേഷ്യയിലെ ഡാ: മഹാതീര്‍ മുഹമ്മദും ഇറാനിലെ സയ്യിദ് മുഹമ്മദ് ഖാത്തമിയും മലയേഷ്യയില്‍  ഇന്റര്‍ നേഷനല്‍ മൂവ്‌മെന്റ് ഫോര്‍ എ ജെസ്റ്റവേള്‍ ഡ് (ജസ്റ്റ്) എന്ന സംഘടന ഇയ്യിടെ ഏര്‍പ്പെടുത്തിയ സമ്മേളനത്തില്‍പ്രഖ്യാപിച്ചിരിക്കുന്നു. സംഘാടകനായ ഡാ: ചന്ദ്രമുസാഫിര്‍ കൂടാതെ  ഖാതമിയോടൊപ്പം പ്രത്യേക ഉപദേഷ്ടാവ് അലി ഖുസ്‌റോവും വീഡേിയോ കോണ്‍ഫ്രന്‍സിലാണ് സംസാരിച്ചത് ” ഇസ്‌ലാമിന്റെ ശത്രുക്കള്‍ ശീഅ എന്നും സുന്നി എന്നും വെവ്വേറെ ആയിട്ടല്ല മുസ്‌ലിംകളെ കാണുന്നത്. ഈ ഭിന്നിപ്പും സംഘട്ടനങ്ങളും കണ്ട് അവര്‍ ആഹ്ലാദിക്കുകയാണെന്ന് നാം മനസ്സിലാക്കണം. അഭിപ്രായവ്യത്യാസങ്ങളെ മാനിച്ചുകൊണ്ടുതന്നെ സഹിഷ്ണുതയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നന്നുന്നു.” ഖാത്തമി പ്രസ്താവിച്ചു.

ശീഅ പണ്ഡിതനായ ഖാതമിയും സുന്നി മേധാവിയായ ഡാ: മഹാതീറും ഒപ്പുവെച്ച അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, മലയ, ഉര്‍ദു എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് ലോകം മുഴുക്കെ വിതരണം ചെയ്യപ്പെട്ട ശ്രദ്ധേയമായ ഈ പ്രഖ്യാപനം കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ശീഅ-സുന്നി സംഘട്ടനങ്ങള്‍ക്ക് ഒരറുതി വരുത്തുമെന്ന്  വിശ്വസിക്കപ്പെടുന്നു.

Related Articles