Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ കൈയെഴുത്തുപ്രതി

yjg'.jpg

വിശുദ്ധ ഖുര്‍ആന്റെ ലോകത്തെ ഏറ്റവും പഴക്കമുള്ള കൈയെഴുത്തു പ്രതി കാണണമെങ്കില്‍ ബ്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പോയാല്‍ മതി. ഗവേഷകരുടെ പഠനപ്രകാരം ഓക്‌സ്‌ഫോഡ് സര്‍വകലാശാല റേഡിയോ കാര്‍ബണ്‍ ടെസ്റ്റ് നടത്തിയാണ് കൈയെഴുത്തുപ്രതികളുടെ പഴക്കം മനസ്സിലാക്കിയത്. മൃഗത്തോലില്‍ എഴുതിയ ഈ ഖുര്‍ആന്‍ പ്രതി എ.ഡി 568നും 645നും ഇടയില്‍ എഴുതപ്പെട്ടതാണെന്നാണ് കണ്ടെത്തിയത്. ഇതു 95 ശതമാനും കൃത്യമാണെന്നാണ് പഠനത്തില്‍ പറയുന്നത്. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് മുഖേന പരിശോധിച്ചാല്‍ കൃത്യതയാര്‍ന്ന ഫലം ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബി (സ) മരണപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടതാണ് ഇത് എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രവാചകന്റെ അനുചരന്മാരില്‍ ഒരാള്‍ എഴുതപ്പെട്ടതാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഇപ്പോള്‍ നിലവിലില്ലാത്ത വംശനാശം സംഭവിച്ച ഹിജാസി ലിപി ഉപയോഗിച്ചാണ് ഇവ എഴുതപ്പെട്ടത്. ഇതിന് സ്വരാക്ഷരങ്ങങ്ങളും കുത്തുകളുമെല്ലാം കുറവാണ്. അതിനാല്‍ തന്നെ ഈ ലിപിയും ഭാഷയും അറിയാത്തവര്‍ക്ക് ഇവ വായിച്ചെടുക്കാന്‍ പ്രയാസമാണ്. ഹിജ്‌റ വര്‍ഷം 600ഉകള്‍ക്ക് ശേഷം പിന്നീട് കുഫിക് ലിപി ഖുര്‍ആന്‍ കൈയെഴുത്തു പ്രതികളില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

സൂറ അല്‍ മര്‍യമിലെ 91 മുതല്‍ 98 വരെയുള്ള ആയത്തുകളും സൂറതു ത്വാഹയിലെ ആദ്യത്തെ 12 മുതല്‍ 39 വരെയുള്ള ആയത്തുകളും സൂറ അല്‍ കഹ്ഫിലെ 17 മുതല്‍ 31 വരെയുള്ള ആയത്തുകളും ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. 2015ലാണ് ഈ വാര്‍ത്ത പുറത്തു വന്നത്. ഇതിന്റെ പ്രദര്‍ശനവും സര്‍വകലാശാലയില്‍ സംഘടിപ്പിച്ചിരുന്നു.

 

 

Related Articles