Current Date

Search
Close this search box.
Search
Close this search box.

മദീനയില്‍നിന്ന് തുടങ്ങിയ ജൂതഗൂഢാലോചനകള്‍

jews.jpg

മുഹമ്മദ് നബി(സ) യുടെ നിയോഗത്തിന് മുമ്പ് തന്നെ അറേബ്യന്‍ ഉപദ്വീപില്‍ താമസമാക്കിയവരായിരുന്നു ജൂതന്‍മാര്‍. തങ്ങള്‍ വേദക്കാരാണെന്നതില്‍ അറബികള്‍ക്കിടയില്‍ അഭിമാനം നടിക്കുന്നവരായിരുന്നു അവര്‍. കാരണം അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ഒരു ദീനാണ് തങ്ങളുടെ കൈവശമുള്ളതെന്ന് വിശ്വസിക്കുന്നവരായിരുന്നു അവര്‍. മാത്രമല്ല അവരുടെ ഗ്രന്ഥത്തില്‍ സന്തോഷവാര്‍ത്തയറിയിച്ചിട്ടുള്ള പ്രവാചകന്‍ വരാറായിട്ടുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അറബികള്‍ക്കിടയില്‍ നിന്നും മുഹമ്മദ് നബി(സ) പ്രവാചകനായി വന്നത് അവരില്‍ കടുത്ത അസൂയ സൃഷ്ടിച്ചു. തങ്ങള്‍ക്കിടയില്‍ നിന്നുമല്ലാതെ ഒരു പ്രവാചകന്‍ വന്നതില്‍ അവര്‍ക്ക് അതിയായ വിദ്വേഷം ഉണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചു കൂടി ആ പ്രവാചകനില്‍ വിശ്വസിക്കേണ്ട എന്നു തീരുമാനിക്കുകയും ചെയ്തു. തെളിവകളും ദൃഷ്ടാന്തങ്ങളുമൊന്നും അവരെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചില്ലെന്ന് മാത്രമല്ല അതെല്ലാം അവരുടെ ശത്രുതയും ധിക്കാരവും അധികരിപ്പിക്കുകയാണ് ചെയ്തത്. തങ്ങള്‍ക്ക് സാധ്യമാകുന്നത്ര അദ്ദേഹത്തെ എതിര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്.

ഉമ്മുല്‍ മുഅ്മിനീന്‍ സഫിയ ബിന്‍ത് ഹുയയ് ബിന്‍ അഖ്തബ് പറയുന്നതായി ഇബ്‌നു ഇസ്ഹാഖ് റിപോര്‍ട്ട് ചെയ്യുന്നു: ‘എന്റെ പിതാവിനും പിതൃവ്യനും ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാന്‍. അവരെ ഞാനില്ലാതെ മറ്റു മക്കളോടൊപ്പം ഞാന്‍ കണ്ടിരുന്നില്ല. പ്രവാചകന്‍(സ) മദീനയില്‍ വരികയും അംറ് ബിന്‍ ഔഫിന്റെ കുടുംബം താമസിച്ചതിനടുത്ത് ഇറങ്ങുകയും ചെയ്തപ്പോള്‍ എന്റെ പിതാവ് ഹുയയ് ബിന്‍ അഖ്തബും പിതൃവ്യന്‍ അബൂയാസിറും രാത്രിയുടെ ഇരുട്ട് നീങ്ങുന്നതിന് മുമ്പ് തന്നെ അവിടേക്ക് പോയി. സൂര്യാസ്തമനത്തോടെയാണ് അവര്‍ മടങ്ങിയെത്തിയത്. വളരെ പരവശരയായിട്ടായിരുന്നു അവര്‍ തിരിച്ചെത്തിയിരുന്നത്. അവരുടെ വരവിന്‍ ഞാന്‍ അത്യധികം സന്തോഷിച്ചു. എന്നാല്‍ അവര്‍ എന്നെ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. ഒരു ദുഖം അവരെ ബാധിച്ചിരിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അബൂയാസിര്‍ എന്റെ പിതാവ് ഹുയയിനോട് ചോദിച്ചു: അവന്‍ തന്നെയാണോ അത്?

ഹുയയ് പറഞ്ഞു: അതെ,

അബൂയാസിര്‍: നിനക്കവനെ അറിയുമോ, അവന്‍ തന്നെയാണെന്ന് ഉറപ്പാണോ?

ഹുയയ്: അതെ,

അബൂയാസിര്‍: നിന്റെ മനസില്‍ അവനോടെന്താണുള്ളത്?

ഹുയയ്: അവനോടുള്ള ശത്രുതയാണുള്ളത്, ദൈവമാണ് അവന്‍ നശിക്കട്ടെ..

ജൂതന്മാര്‍ക്കിയിലെ പ്രമുഖ പണ്ഡിതനായിരുന്നു അബ്ദുല്ലാഹ് ബിന്‍ സുലാം. പ്രവാചകന്റെ ആഗമനത്തെ കുറിച്ച് വിവരം കിട്ടിയ അദ്ദേഹം ധൃതിയില്‍ മദീനയിലെത്തുകയും ഒരു പ്രവാചകന് മാത്രം മറുപടി പറയാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. നബി(സ)യുടെ മറുപടി കേട്ട അദ്ദേഹം അപ്പോള്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: കളവ് കെട്ടിചമക്കുന്നവരാണ് ജൂതന്‍മാര്‍. താങ്കള്‍ അവരോട് ചോദിക്കുന്നതിന് മുമ്പ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞാല്‍ അവര്‍ എന്നെ പറ്റി നിങ്ങളോട് കള്ളം പറയും. പ്രവാചകന്‍(സ) ജൂതന്‍മാരെ വിളിച്ച് വരുത്തി. അപ്പോള്‍ അബ്ദുല്ലാ ബിന്‍ സുലാം വീട്ടിനകത്തേക്ക് പോയിരുന്നു. അവരോട് പ്രവാചകന്‍(സ) ചോദിച്ചു: ‘നിങ്ങളില്‍ ആരാണ് അബ്ദുല്ലാഹ് ബിന്‍ സുലാം?’ അവര്‍ പറഞ്ഞു: ‘ഞങ്ങളില്‍ ഏറ്റവും അറിവുള്ളവനും അറിവുള്ളവന്റെ മകനുമാണദ്ദേഹം. ഞങ്ങളില്‍ ഏറ്റവും ഉത്തമനും ഏറ്റവും ഉത്തമനായവന്റെ മകനുമാണദ്ദേഹം. അപ്പോള്‍ നബി(സ) ചോദിച്ചു: ‘അബ്ദുല്ല ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ എന്താണ് നിങ്ങള്‍ക്കവനെ പറ്റിയുള്ള അഭിപ്രായം?’ അവര്‍ പറഞ്ഞു: ദൈവം അവനെ അതില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ, (ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു) അപ്പോള്‍ അബ്ദുല്ല അവരിലേക്ക് ഇറങ്ങിവന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ ഇത് കേട്ടപ്പോള്‍ ഞങ്ങളില്‍ ഏറ്റവും വൃത്തികെട്ടവനും വൃത്തികെട്ടവന്റെ മകനുമാണെന്ന് പറഞ്ഞ് അവര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. (ബുഖാരി)

ജൂതന്‍മാര്‍ പ്രവാചകനോട് ശത്രുത കാണിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പ്രവാചകന്‍മാരോട് അവര്‍ സ്വീകരിച്ചിരുന്ന നിലപാട് അത് തന്നെയായിരുന്നു. ഒരു വിഭാഗത്തെ അവര്‍ കളവാക്കുകയും വേറൊരു വിഭാഗത്തെ കൊലപ്പെടുത്തുകയും ചെയ്തവരാണവര്‍. എന്നാല്‍ മദീനയില്‍ അവര്‍ പ്രവാചകന്റെയും മുസ്‌ലിംകളുടെയും നേരെ കാണിച്ച ശത്രുതയും ഗൂഢാലോചനകള്‍ക്കും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അവയില്‍ ചിലതുമാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
വളരെ മോശമായിട്ടായിരുന്നു അവര്‍ പ്രവാചകനോട് പെരുമാറിയിരുന്നത്. അവര്‍ പ്രവാചകനെ അഭിവാദ്യം ചെയ്തിരുന്നു. എന്നാല്‍ ഉള്ളില്‍ പകയും ദ്രോഹവും മറച്ച് വെക്കുന്നതായിരുന്നു അവരുടെ അഭിവാദ്യങ്ങള്‍ പോലും.

ആഇശ(റ) പറയുന്നു: ‘ഒരു കൂട്ടം ജൂതന്‍മാര്‍ പ്രവാചകന്റെ അടുക്കല്‍ വന്നു പറഞ്ഞു: അസ്സാമു അലൈക യാ അബാ-അല്‍ഖാസിം (അസ്സാം എന്നതിന് മരണം എന്നാണര്‍ത്ഥം) അപ്പോള്‍ ഞാന്‍ പറഞ്ഞു: നിങ്ങള്‍ക്കാണ് നാശം, അല്ലാഹുവത് ചെയ്തിരിക്കുന്നു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: മിണ്ടാതിരിക്ക് ആഇശ, അല്ലാഹു ഒരിക്കലും മ്ലേഛവാക്കുകളും പ്രവര്‍ത്തികളും ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു: അവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ അല്ലാഹുവിന്റെ ദൂതരെ? അവര്‍ പറയുന്നതിന് ഞാന്‍ മറുപടി പറയുന്നത് നീ കാണുന്നില്ലേ? ‘വഅലൈകും’ എന്നാണ് ഞാനതിന് മറുപടി പറയുന്നത്.’ (ബുഖാരി) ഈ ആയത്തുകള്‍ അതിനെ തുടര്‍ന്ന് ഇറങ്ങിയതാണെന്ന് ആഇശ(റ) പറയുന്നു: ‘വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: ‘ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്’ എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത! (അല്‍മുജാദല: 8)

മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും പിളര്‍പ്പും ഉണ്ടാക്കുന്നതിനായി ജൂതന്‍മാര്‍ വളരെയധികം ശ്രമിച്ചിരുന്നു. ഇസ്‌ലാമിനെ എതിര്‍ക്കുന്നതില്‍ അവര്‍ എക്കാലത്തും സ്വീകരിച്ചിരുന്ന രീതിയായിരുന്നു അത്. ത്വബ്‌രി തന്റെ തഫ്‌സീറില്‍ പറയുന്നു: ശാശ് ബിന്‍ ഖൈസ് അങ്ങേയറ്റത്തെ നിഷേധവും മുസ്‌ലിംകളോട് അങ്ങേയറ്റത്തെ ശത്രുതയും കാണിച്ച ജൂതനായിരുന്നു. അന്‍സാരികളിലെ ഔസ് ഖസ്‌റജ് ഗോത്രങ്ങളില്‍ നിന്നുള്ള ആളുകളുടെ ഒരു സംഘത്തിനടുത്ത് കൂടെ അയാള്‍ കടന്ന് പോയപ്പോള്‍ കടുത്തവിദ്വേഷം അയാള്‍ക്കുണ്ടായി. പരസ്പരം പോരടിച്ചിരുന്ന അവര്‍ ഒന്നിച്ചതായിരന്നു അതിന് കാരണം. അവര്‍ക്കിടയില്‍ ഇരുന്ന് ‘ബുആസ്’ സംഭവത്തെ കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ജൂതനെ ചുമതലപ്പെടുത്തുകയാണയാള്‍ ചെയ്തത്. ഔസും ഖസ്‌റജും ഏറ്റുമുട്ടിയ അതിനെ കുറിച്ചയാള്‍ കവിതകള്‍ ആലപിച്ചു. അതില്‍ വിജയം ഔസിനായിരുന്നു. അത് കേട്ടഅവര്‍ പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങി അവര്‍ ആയുധമെടുക്കാനായി മുറവിളി കൂട്ടി. നബി(സ) ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുഹാജിറുകളോടും അന്‍സാരികളോടുമൊപ്പം അവരിലേക്ക് ചെന്ന് പറഞ്ഞു: ‘അല്ലാഹു ഇസ്‌ലാം കൊണ്ട് നിങ്ങളെ ആദരിക്കുകയും നിങ്ങള്‍ക്കിടയിലെ ജാഹിലിയത്തിനെ ഞാന്‍ മുഖേനെ എടുത്തുകളയുകയും നിങ്ങളെ യോജിപ്പിക്കുകയും ചെയ്തിരിക്കെ ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കെ ജാഹിലിയത്തിന്റെ വാദങ്ങള്‍ ഉയര്‍ത്തുകയാണോ.’ പിശാചിന്റെ തന്ത്രമാണിതെന്നും ശത്രുവിന്റെ കുതന്ത്രമാണെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആയുധം വലിച്ചെറിഞ്ഞ് അവര്‍ പരസ്പരം കെട്ടിപിടിക്കുകയും പ്രവാചകനോടൊപ്പം പിരിഞ്ഞ് പോവുകയും ചെയ്തു. പ്രസ്തുത സംഭവത്തെ ആസ്പദമാക്കി ഖുര്‍ആന്‍ അവതരിക്കുകയും ചെയ്തിട്ടുണ്ട്. ‘പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് വിശ്വസിച്ചവരെ ദൈവ മാര്‍ഗത്തില്‍നിന്ന് തടയുന്നത്? അതാണ് നേര്‍വഴിയെന്ന് നിങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കെ നിങ്ങളെന്തിനത് വികലമാക്കാന്‍ ശ്രമിക്കുന്നു? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു തീരെ അശ്രദ്ധനല്ല.’ (ആലുഇംറാന്‍: 99)

മുസ്‌ലിംകളുടെ ഐക്യം തകര്‍ക്കുന്നതിനായി ശത്രുക്കള്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതില്‍ പ്രവാചകന്‍(സ) കാണിച്ച അസാമാന്യ പാടവമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മുസ്‌ലിംകള്‍ക്ക് ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. അന്‍സാരികളിലേക്ക് ചെന്ന് അല്ലാഹുവെ കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തുകയാണദ്ദേഹം ആദ്യം ചെയ്ത്. ഇസ്‌ലാമിലൂടെ അല്ലാഹു അവരെ ആദരിച്ചതും അവര്‍ മുമ്പുണ്ടായിരുന്ന അവസ്ഥയും അവര്‍ക്ക് വശദമാക്കി കൊടുത്തു. അത് കേട്ട അവര്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിയാനും തിരുത്താനും സന്നദ്ധരായി.

ബദ്‌റില്‍ മുസ്‌ലിംകള്‍ വിജയിച്ചതും ജൂതന്‍മാര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. ഖൈനുഖാഇലെ ജൂതര്‍ മുസ്‌ലിംകളെ വളരെയധികം പരിഹസിക്കുകയും ബദ്‌റിലെ വിജയത്തെ ചെറുതായി കാണുകയും ചെയ്തു. അവരുടെ കവിയായിരുന്ന കഅ്ബ് ബിന്‍ അശ്‌റഫ് മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ ആക്രമണമായിരുന്നു നടത്തിയിരുന്നത്. ബദ്‌റില്‍ കൊല്ലപ്പെട്ട മുശ്‌രിക്കുകളുടെ കാര്യം ഉണര്‍ത്തിച്ച് കരയുകയും പരാജയത്തിന്റെ നാണക്കേട് ഇല്ലാതാക്കുന്നതിനായി പ്രതികാരം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതുമായിരുന്നു അത്.

ബനൂഖൈനുഖാഇലെ ജൂതന്‍മാരുടെ ഉപദ്രവം അങ്ങേയറ്റം കടുത്തതായിരുന്നു. അവരുടെ മാര്‍ക്കറ്റില്‍ തന്റെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി പോയ ഒരു മുസ്‌ലിം സ്ത്രീയെ ജൂതന്‍മാര്‍ വളയുകയും ഉപദ്രവിക്കുകയും ചെയ്തു. അവളുടെ മുഖം വെളിവാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോള്‍ ഒരു കച്ചവടക്കാരന്‍ അവളുടെ വസ്ത്രം പിന്നിലേക്ക് ബന്ധിക്കുകയും അവള്‍ എണീറ്റപ്പോള്‍ മുഖം വെളിവാവുകയും അവരതില്‍ പരിഹസിച്ച് ചിരിക്കുകയും ചെയ്തു. അവള്‍ നിളവിളിച്ച് സഹായം തേടിയപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട ഒരാള്‍ അത് ചെയ്തയാളെ കൊലപ്പെടുത്തി. ജൂതന്മാര്‍ ഒരുമിച്ച് കൂടി അയാളെയും കൊന്നു. വഞ്ചകരായ അവരോട് യുദ്ധം ചെയ്യുകയല്ലാതെ പ്രവാചന്(സ) മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കാരണം അതിലൂടെ അവര്‍ കരാര്‍ ലംഘിക്കുകയാണ് ചെയ്തത്. പതിനഞ്ച് ദിവസം അവരെ ഉപരോധിച്ചു, പിന്നീട് അവരുടെ ആയുധങ്ങള്‍ വാങ്ങിവെച്ച ശേഷം വിടുകയും ചെയ്തു. അവര്‍ പരാജിതരായി ശാമിലേക്ക് മടങ്ങി.

ബനൂഖൈനുഖാഇന് സംഭവിച്ചതില്‍ നിന്നും മറ്റ് ജൂതര്‍ പാഠം പഠിച്ചില്ല. അവരുടെ സ്വഭാവത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്ന കുതന്ത്രവും ഗൂഢാലോചനകളും അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഉഹ്ദ് യുദ്ധത്തിന് ശേഷം അവരതിന് കൂടുതല്‍ ധൈര്യപ്പെടുകയും ചെയ്തു. നബി(സ)യുടെ തലയില്‍ വലിയ പാറക്കല്ല് തള്ളിയിട്ട് വധിക്കാനുള്ള ശ്രമം വരെ അവര്‍ ശ്രമിച്ചു. അവരുടെ വഞ്ചനയും പകയും തിരിച്ചറിഞ്ഞ നബി(സ) അവരെ മദീനയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു.

പ്രവാചകന്റെ വ്യക്തിത്വത്തെ അപകീര്‍ത്തി പെടുത്താന്‍ അന്നും ഇന്നും ജൂതന്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തോട് വെറുപ്പുണ്ടാക്കുന്നതിനും അവര്‍ ശ്രമിച്ചു. ഇസ്‌ലാം പ്രചരിക്കുന്നത് അവരുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞതായിരുന്നു അതിന് കാരണം. ജൂതന്മാരല്ലാത്തെ എല്ലാ വര്‍ഗക്കാരെയും നിസ്സാരമാക്കുകയെന്ന് അവരുടെ വ്യതിചലിച്ച വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്.

അവര്‍ ഉസൈര്‍ ദൈവത്തിന്റെ പുത്രനാണെന്ന് പറയുന്ന സമയത്താണ് പ്രവാചകന്‍(സ) ഏകദൈവത്വവുമായി അവരിലേക്ക് വരുന്നത്. തങ്ങള്‍ ദൈവത്താല്‍ പ്രത്യേകമായി തെരെഞ്ഞെടുക്കപ്പെട്ട വിഭാഗമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു അവര്‍. എന്നാല്‍ നബി(സ) സമത്വത്തിലേക്കാണ് ആളുകളെ ക്ഷണിച്ചത്. അതുതന്നെയായിരുന്നു അവരുടെ ഗൂഢാലോചനകളും ഹീനമായ നിലപാടുകളും അധികരിക്കുന്നതിന് കാരണമായത്. നബി(സ)യെ വധിക്കുന്നതിലൂടെ ഇസ്‌ലാമിനെ അതിന്റെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഓരോ കാലത്തും വ്യത്യസ്തമായ രൂപത്തിലും രീതിയിലും ഈ ഗൂഢാലോചനകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ അവരുടെ വിശ്വാസത്തെ കൈവിടുന്നത് വരെ അവരത് തുടരുമെന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുള്ള കാര്യമാണ്. ‘ജൂതരോ െ്രെകസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ.’ (അല്‍ബഖറ:120)

സത്യത്തോടുള്ള ശത്രുത ജൂതന്‍മാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നായിരുന്നു. അത് അവര്‍ എല്ലാ കാലത്തും സ്ഥലഭേദമന്യേ തുടരുകയും ചെയ്യുന്നു. മദീനയില്‍ അവര്‍ പ്രവാചകനോടും അനുയായികളോടും സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നും അവര്‍ കാണിക്കുന്നത്. വിശ്വാസികള്‍ അവരുടെ ഗൂഢാലോചനകളെ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതിനും അവരുടെ ഗൂഢാലോചനകളെയും താല്‍പര്യങ്ങളെയും ഒറ്റക്കെട്ടായി നേരിടുന്നതിനുമായി അവയില്‍ ചില സൂചനകള്‍ മാത്രമാണ് മുകളില്‍ ചേര്‍ത്തിട്ടുള്ളത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles