Current Date

Search
Close this search box.
Search
Close this search box.

ചരിത്രകാരനായ ഇബ്‌നു തൈമിയ്യ

ibnu-taimiya.jpg

വിശ്വാസകാര്യങ്ങളിലും അതിലുള്ള സംവാദങ്ങളിലും ആഴത്തില്‍ ഇറങ്ങിചെന്നിട്ടുള്ള പ്രഗല്‍ഭനായ കര്‍മശാസ്ത്ര വിദഗ്ദനായ ഇബ്‌നു തൈമിയ്യയെ കുറിച്ചാണ് അധികമാളുകളും കേട്ടിട്ടുണ്ടാവുക. പലര്‍ക്കും ഇബ്‌നു തൈമിയയിലെ ചരിത്രകാരനെ വേണ്ടത്ര അറിയാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും ചരിത്രത്തിന് വലിയ പ്രാധാന്യമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ബോധ്യമാകുന്ന കാര്യമാണ് മുഹമ്മദ് നബി(സ) നിയോഗത്തിന് മുമ്പുള്ള ചരിത്രത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള പ്രാധാന്യം. ചരിത്രരചനയില്‍ അദ്ദേഹത്തിന് തനതായ ശൈലിയും രീതിയുമുണ്ട്. വിഷയങ്ങളില്‍ സൂക്ഷ്മമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാജാക്കന്‍മാരുടെയും ഭരണാധികാരികളുടെയും ചരിത്രം അദ്ദേഹം ഉദ്ധരിക്കുന്നത് നമുക്ക് കാണാം. പൊതുവെ അറിയപ്പെടാത്ത രാജ്യങ്ങളിലെ സമൂഹങ്ങളെ കുറിച്ച് പോലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു.

സമഗ്രമായ അര്‍ഥത്തില്‍ അദ്ദേഹം ചരിത്ര രചന നടത്തിയിട്ടില്ല. ചില വിഷയങ്ങളിലും സംക്ഷിപ്തമായ വിവരണങ്ങളിലും പരിമിതപ്പെടുത്തുകയായിരുന്നു അദ്ദേഹം.  ചരിത്ര നിരൂപണത്തില്‍ ശാസ്ത്രീയമായ രീതി അദ്ദേഹം മുറുകെ പിടിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ വൈജ്ഞാനിക ശേഷിപ്പുകള്‍ പരതുന്ന ഒരാള്‍ക്ക് മനസ്സിലാക്കാനാവും. പക്ഷപാതത്തില്‍ നിന്നും മുക്തമായ രീതിയിലുള്ള സൂക്ഷ്മമായ നിരൂപണങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

ഇബ്‌നു തൈമിയ്യയുടെ ചരിത്ര രചനാ രീതി
വിഷയ സംബന്ധമായി ഉദ്ധരിക്കുന്ന ഉദ്ധരണികളില്‍ അദ്ദേഹം അങ്ങേയറ്റം വൈജ്ഞാനിക സത്യസന്ധത പുലര്‍ത്തിയിരുന്നു. തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത മറ്റുള്ളവരുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നതായി കാണാം. യസീദ് ബിന്‍ മുആവിയയെ കുറിച്ച് അതിന് അദ്ദേഹം നല്‍കിയ മറുപടി അതിനുദാഹരണമാണ്. ”യസീദിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ മൂന്ന് നിലപാടുകളാണുള്ളത്. ഒരു വിഭാഗം പറയുന്നത് അദ്ദേഹം കാഫിറും മുനാഫിഖുമാണെന്നാണ്. മറ്റൊരു വിഭാഗം പറയുന്നത് അദ്ദേഹം സദ്‌വൃത്തനും നീതിമാനായ നേതാവുമാണെന്നാണ്. അദ്ദേഹം സഹാബിയാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ മധ്യമനിലപാടുകാര്‍ പറയുന്നു: അദ്ദേഹം മുസ്‌ലിം രാജാക്കന്‍മാര്‍ക്കിടയിലെ ഒരു രാജാവാണ്. അദ്ദേഹത്തില്‍ നന്മകളും തിന്മകളുമുണ്ട്. അദ്ദേഹം സഹാബിയോ കാഫിറോ അല്ല. ഇതാണ് ബുദ്ധിപരവും ശരിയായതുമായ നിലപാട്.”

ചരിത്രത്തോടുള്ള കാഴ്ച്ചപ്പാട്
പ്രവാചകന്‍മാരുടെ പ്രവര്‍ത്തന രേഖയാണ് ചരിത്രം എന്ന കാഴ്ച്ചപ്പാടാണ് ഇബ്‌നു തൈമിയ്യക്കുള്ളത്. നാഗരികതകളുടെ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുള്ളവര്‍ പ്രവാചകന്‍മാരിലൂടെ ഇറക്കപ്പെട്ട ദൈവിക സന്ദേശങ്ങളെ ഏറിയതോ കുറഞ്ഞതോ ആയ അളവില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു തൈമിയയുടെ കാഴ്ച്ചപ്പാടില്‍ പ്രവാചക കാല്‍പാടുകളെ ചുറ്റിപ്പറ്റിയാണ് ചരിത്രത്തിന്റെ ഗതിയും ഉയര്‍ച്ചതാഴ്ച്ചകളും. മനുഷ്യകുലത്തിന് പ്രവാചകന്‍മാരുമായുള്ള ബന്ധം മുറിഞ്ഞു പോകുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതുകൊണ്ടു തന്നെ സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ രംഗപ്രവേശവുമായി ബന്ധിപ്പിക്കപ്പെടുന്നു. ഒരു സംഭവത്തെ അതിന് മുമ്പും ശേഷവുമുള്ള കാലത്തിന്റെ കണക്കെടുപ്പിന് ആളുകള്‍ ഉപയോഗിക്കുമ്പോഴാണ് പ്രസിദ്ധമായ ആ സംഭവം ചരിത്രമാകുന്നത്. ദൈവിക കല്‍പനകളെ അവഗണിക്കുന്നതിനെതിരെ ഇബ്‌നു തൈമിയ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്‌ലിം നാഗരികത ആരോഗ്യകരമായി നിലനില്‍ക്കാനുള്ള മാര്‍ഗം അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങളെ മുറുകെ പിടിക്കലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Related Articles