Current Date

Search
Close this search box.
Search
Close this search box.

ഐസിസിന്റെ ചരിത്രം

2003-ല്‍ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തിന്റെ ചാരത്തില്‍ നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉദയം. ‘അല്‍-ഖാഇദ ഇന്‍ ഇറാഖ്’ എന്നായിരുന്നു ആദ്യപേര്. അധിനിവേശത്തിന് പിന്നാലെ ഇറാഖില്‍ ഉടലെടുത്ത ആഭ്യന്തരയുദ്ധവും അരക്ഷിതാവസ്തയും മുതലെടുത്താണ് ഈ സംഘടന ജനിച്ചതും വളര്‍ന്നതും. ജോര്‍ദാന്‍കാരനായ അബൂമൂസല്‍ സര്‍ഖാവിയാണ് സ്ഥാപകന്‍ അഫ്ഗാനിസ്താനില്‍ സന്നദ്ധസേനയെ പരിശിലിപ്പിച്ചുകൊണ്ടിരുന്ന സര്‍ഖാവി 2001 ല്‍ ഇറാഖിലേക്ക് കടന്നു. പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നുമായിരുന്നു ആദ്യം സംഘടനയിലേക്ക് ആളെ ചേര്‍ത്തിരുന്നത്. പിന്നീട് സിറിയയില്‍നിന്നും ഇറാഖില്‍ നിന്നുമുള്ളവരേയും ചേര്‍ത്തുതുടങ്ങി. 2006 ജൂണിലെ യു.എസ്. വിമാനാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. തുടര്‍ന്ന് ഈജിപ്തുകാരന്‍ അബൂഅയ്യൂബ് അല്‍-മസ്‌രി സംഘടനയുടെ തലവനായി. പലതവണ പേര് മാറ്റിയശേഷം ഈ സംഘടന  ഇപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ്  ഇറാഖ് ആന്റ് സിറിയ എന്നാണ് അറിയപ്പെടുന്നത്. ശരീഅത്ത് നിയമത്തിലധിഷ്ഠിതമായ ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറുന്നു. സദ്ദാം വധത്തിനും അമേരിക്കന്‍ പിന്‍വാങ്ങലിനും ശേഷം പ്രധാനമ്ര്രന്തിയായ നൂരി അല്‍ മാലികി ന്യനപക്ഷമായ സുന്നി വിഭാഗത്തോട് ചെയ്ത ദ്രോഹങ്ങളാണ് ഐസിസിന് പ്രചോദനമായത്. ഇറാഖിസേനയിലും ശിയാ-സുന്നി വിഭാഗീയത ശക്തമായിരുന്നുവെന്ന് 30000 അംഗബലമുള്ള ഇറാഖി സേന 800 ഐസിസ് പോരാളികള്‍ക്ക് മൗസിലില്‍ കീഴങ്ങിയ സംഭവം തെളിയിക്കുന്നു.

ഇന്ന് മുപ്പതിനായിരത്തില്‍ പരം അംഗങ്ങളുള്ള ഐസിസിനെ നയിക്കുന്നത് 1971- ല്‍ ബഗ്ദാദില്‍ ജനിച്ച അബുബക്കര്‍ അല്‍-ബഗ്ദാദിയിണ്. യു.എസ് അധിനിവേശകാലത്ത്  ജയിലില്‍വച്ച് പരിചയപ്പെട്ടവരാണ് സംഘടനയുടെ സൈനികോദ്യോഗസ്ഥര്‍. 2010 വരെ ഇദ്ദേഹം അല്‍ഖാഇദയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അംഗങ്ങളില്‍ പാതിയും യു.എസ്., യു.കെ., ഫ്രാന്‍സ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യസമ്പന്നരായ പ്രൊഫഷണലുകളാണ്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദിഅറേബ്യ, സിറിയ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളാണെന്ന് പറയപ്പെടുന്നു. ഇറാഖിലേയും സിറിയയിലേയും അധിനിവേശത്തിന്റെ തുടക്കം 2012 ജൂലൈ മാസത്തിലായിരുന്നു. അന്ന് അല്‍ ഖാഇദയുമായി സഹകരിച്ച് അബുഗുറൈബ് ജയിലുള്‍പ്പെടെ പല തടവറകളും തകര്‍ത്ത് കുറ്റവാളികളെയെല്ലാം മോചിപ്പിച്ചു. തുടര്‍ന്ന് ഇറാഖിലെ മര്‍മപ്രധാന പ്രവിശ്യയായ  മൗസില്‍ കീഴടക്കിലോക ശ്രദ്ധയാകര്‍ഷിച്ചു. ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അറബ് ഭൂപ്രദേശങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വിഭജിക്കാനായി 1916-ല്‍ ഫ്രാന്‍സും ബ്രിട്ടനും  സിറിയയുടേയും ഇറാഖിന്റേയും അതിര്‍ത്തിയില്‍ നിര്‍മിച്ച അതിര്‍മതിലുകള്‍ മുഴുവന്‍ ഇടിച്ചു നിരപ്പാക്കി. ഏഴാം നൂറ്റാണ്ടുമുതല്‍ നിലനിന്നിരുന്ന, 1924-ല്‍ തുര്‍ക്കി ഭരണാധിപന്‍ കമാല്‍ അതാതുര്‍ക്ക് നിരോധിച്ച അന്ന് 11 അറബ് നാടുകളിലും ഉത്തരാഫ്രിക്കന്‍ തീരത്തും നടപ്പിലായിരുന്ന ഖലീഫാഭരണം പുനസ്ഥാപിക്കലാണ് ബഗ്ദാദിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്നായി അതിഘോരമായ അക്രമം തുടരുകയാണ്. ജൂണ്‍ 28-ന് സിറിയയിലെ ഇതര സമരസംഘടനയില്‍പെട്ട എട്ടുപേരെ നഗരകേന്ദ്രത്തില്‍ തൂക്കിലേറ്റിക്കൊണ്ടായിരുന്നു ഉദ്ഘാടനം. ഭീകരസംഘടനയായി പ്രഖ്യപിച്ച് വ്യോമാക്രമണത്തിലൂടെ ഇടപെടാന്‍ തുടങ്ങിയ അമേരിക്കക്കും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും മറുപടിയായി ജെയിംസ് ഫോളി, സ്റ്റീഫന്‍ സ്‌കോട്‌ലിഫ്, ഡേവിഡ് ഹൈന്‍സ്, ഹെര്‍വെഗോര്‍ദല്‍ എന്നീ ജേര്‍ണലിസ്റ്റുകളേയും സന്നദ്ധപ്രവര്‍ത്തകരേയും  കഴുത്തറുത്ത് കൊന്ന് വീഡിയോയില്‍ പകര്‍ത്തി അയച്ചുകൊടുത്തുകൊണ്ട് ഇവര്‍ താക്കീത് നല്‍കിയിരിക്കുകയാണ്.

‘ഖലീഫ’ കഴുത്തറുക്കുന്നത് തുടര്‍ന്നുകൊണ്ടേയരിക്കുന്നു. സമൂഹത്തിന്റെ ഐക്യകണ്‌ഠേനയുള്ള തീരുമാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നീതിയുടെയും ദയയുടെയും വക്താക്കളും ഭക്തരുമായിരുന്ന ഖലീഫമാരുടെ ഖിലാഫത്തും ബഗ്ദാദുകാരന്‍ അബൂബക്കറിന്റെ ഖിലാഫത്തും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?

Related Articles