Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നു ഖല്‍ദൂന്‍ : ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മികച്ച സംഭാവന

ഇസ്‌ലാം പിന്തിരിപ്പനാണെന്നും പുരോഗതിക്ക് എതിരാണെന്നും വിശ്വസിക്കുന്നവര്‍ ഇബ്‌നു ഖല്‍ദൂന്‍ 1377 രചിച്ച മഹത്തായ ചരിത്രഗ്രന്ഥം ”അല്‍ മുഖദ്ദിമ” വായിക്കാന്‍ സന്മനസ്സ് കാണിക്കണം. കൈറോയിലെ ഖാദിയായിരുന്ന ഇബ്‌നു ഖല്‍ദൂന്‍ ധിഷണാശാലിയായ ചരിത്രകാരനാണെന്ന് പറയാന്‍ നാനൂറോളം പേജുള്ള ഈ കൃതിയുടെ ആമുഖം മാത്രം മതി. കാറല്‍ മാര്‍ക്‌സിനും മാക്‌സ് വെബറിനും അഞ്ഞൂറ് വര്‍ഷം മുമ്പ് വെറും വിവരണമല്ല ചരിത്ര രചനയെന്ന് പഠിപ്പിച്ചുകൊണ്ട് സാമൂഹ്യശാസ്ത്രത്തിന്റേയും ചരിത്രദര്‍ശനത്തിന്റേയും പിതാവായിമാറി അദ്ദേഹം.

”മനുഷ്യന്റെ അധ്വാനത്തിന്റെ മൂല്യമാണ് ലാഭം” എന്നും ”വ്യത്യസ്ഥരീതികളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ഫലമായിട്ടാണ് ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥമായ അവസ്ഥകള്‍ ഉണ്ടാവുന്നത്”     എന്നും ആദ്യം എഴുതിയത് കാറല്‍മാര്‍ക്‌സല്ല 1377 ല്‍ ഇബ്‌നു ഖല്‍ദൂനാണ്.     തോമസ്മാനിനും മുമ്പ് ഇബ്‌നു ഖല്‍ദൂന്‍ ”കുലമഹിമ ഒരു വംശ പരമ്പരയില്‍ നാലു തലമുറയെങ്കിലും നിലനില്‍ക്കു”മെന്ന് പ്രഖ്യാപിക്കുകയുണ്ടായി. നീഷേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പെ അദ്ദേഹം ”ഒരു രാഷ്ട്രം കിരാതമാവുമ്പോള്‍ അതിന്റ ഭരണാധികാരം വിസ്തൃതമാകു” മെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ”രാജ വംശങ്ങള്‍ക്ക്’വ്യക്തികളെപോലെ തന്നെ സ്വാഭാവികമായി ഒരു കാലയളവുണ്ട്”  എന്ന് ഹെഗലിനും മുമ്പ് ഖല്‍ദൂന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ളബന്ധം ഒരു സാമൂഹിക ഉടമ്പടിയില്‍ അധിഷ്ഠിതമാണ്” എന്ന് റൂസ്സോവിനും മുമ്പ്തന്നെ പ്രസ്താവിച്ചത് അദ്ദേഹമാണ്.

”ധിഷണ ശരിയായ മാനദണ്ഡം തന്നെ എന്നാലും ഏകദൈവം, പരലോകം, പ്രവചനസത്യം, ദൈവീക ഗുണങ്ങലുടെ യഥാര്‍ഥ സത്ത എന്നീകാര്യങ്ങളെ വിവേചിക്കാന്‍ ബുദ്ധിശക്തിയെ മാത്രം ആശ്രയിച്ചുകൂട. പൊന്നുതൂക്കുന്ന തുലാസില്‍ പര്‍വ്വതം തൂക്കുന്ന മനുഷ്യനോട് മാത്രമേ അത് ഉപമിക്കാനാവു” എന്നാണ് ഇബ്‌നു ഖല്‍ദൂന്റെ സൂഫിസത്തെകുറിച്ച യുക്തിഭദ്രമായ നിരീക്ഷണം.

ഇബ്‌നു ഖല്‍ദൂന്‍ ഒരു ഒറ്റപ്പെട്ട പ്രതിഭയോ, മാര്‍ഗഭ്രംശിയോ ആയിരുന്നില്ല. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച സംഭാവനയായിരുന്ന.

(ജര്‍മന്‍ നയതന്ത്രജ്ഞനും നിയമപണ്ഡിതനും അള്‍ജീരിയ, യുഗോസ്ലാവിയ, മൊറോക്കോ തുടങ്ങിയ നാടുകളില്‍ അമ്പാസിഡറും ഇസ്‌ലാമിനേയും മുസ്‌ലിംകളേയും കുറിച്ചുള്ള ശ്രദ്ധേയങ്ങളായ പഠനഗവേഷണ ഗ്രന്ഥങ്ങളുടെ കര്‍ത്താവും, ഇസ്‌ലാം മാത്രമാണ് ശാശ്വതപരിഹാരമെന്ന് കണ്ടെത്തി 1980 സെപ്തംബറില്‍ മുറാദ് ഫരീദ് എന്ന പേര്‍ സ്വീകരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന വില്‍ഫ്രെഡ് ഹോഫ്മാന്റെ നിരീക്ഷണങ്ങളില്‍ നിന്ന് സമാഹരിച്ചത്.)
                            
തയ്യാറാക്കിയത് : മുനഫര്‍ കൊയിലാണ്ടി

Related Articles