Current Date

Search
Close this search box.
Search
Close this search box.

സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് സൂക്ഷിച്ച രഹസ്യം

സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ആരോടും വെളിപ്പെടുത്താതെ സൂക്ഷിച്ച ആ രഹസ്യം എന്തായിരുന്നു? വര്‍ഷങ്ങളോളം മനസ്സില്‍ താലോലിച്ച അദ്ദേഹത്തിന്റെ സ്വ്പനമെന്തായിരുന്നു? സഹപ്രവര്‍ത്തകരദ്ദേഹത്തെ ദുര്‍ബലനെന്നും ശത്രുക്കള്‍ അക്രമിയെന്നും പേര് വിളിക്കാന്‍ സാഹചര്യമൊരുക്കിയ കാരണമെന്തായിരുന്നു? അദ്ദേഹം തന്റെ ഡയറിക്കുറിപ്പില്‍(1933 മാര്‍ച്ച് 17) എന്താണ് പറയുന്നതെന്ന് നമുക്ക് ശ്രവിക്കാം : ‘നാല്‍പത് വര്‍ഷത്തോളമായി വന്‍കിട രാഷ്ട്രങ്ങള്‍ റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ പരസ്പരം പോരടിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. അതായിരുന്നു എന്റെ ആഗ്രഹവും. ഉസ്മാനിയ സാമ്രാജ്യത്വത്തിന്റെ സൗഭാഗ്യവും സന്തോഷവും അതുമായി ബന്ധപ്പെട്ടതായിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന ആ സുദിനം ആഗതമായി. പക്ഷെ അവരെന്നെ സിംഹാസനത്തില്‍ നിന്നുമകറ്റി. എനിക്ക് ശേഷം രാഷ്ട്രം ഭരിച്ചവരാവട്ടെ ബുദ്ധിയെയും ചിന്തയെയും സ്വന്തത്തില്‍ നിന്നുമകറ്റി. നാല്‍പത് വര്‍ഷത്തോളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മുഹൂര്‍ത്തമാഗതമായപ്പോള്‍ അധികാരം ഉസ്മാനി രാഷ്ട്രത്തിന്റെ കയ്യില്‍ നിന്നും വഴുതിയിരുന്നു.

 

സിംഹാസനത്തില്‍ നിന്നും പുറത്താക്കപ്പെടാതിരിക്കാന്‍ ഞാന്‍ മുപ്പത് വര്‍ഷത്തോളം പരിശ്രമിച്ചു. എന്റെ പോരാട്ടം ഈ ഒരു അവസരത്തിന് വേണ്ടിയായിരുന്നു. എന്റെ പടക്കപ്പല്‍ ഞാന്‍ തടഞ്ഞു വെച്ചു. പരിശീലനത്തിന് പോലും ഞാനത് പുറത്തെടുത്തില്ല.’
ഗീക്ക് ആക്രമണത്തെ ഞാന്‍ അവഗണിച്ചത് ബ്രിട്ടീഷുകാര്‍ ക്രീറ്റ് ഐലന്റിന് നേരെ അധിനിവേശ ശ്രമം നടത്താതിരിക്കുന്നതിന് വേണ്ടിയായിരുന്നു. ഞാന്‍ അവഗണന നടിച്ചത് ഈയൊരു സുവര്‍ണാവസരത്തിന് വേണ്ടി മാത്രമായിരുന്നു. മറ്റൊരര്‍ഥത്തില്‍ എന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ശരിയും തെറ്റുമായ എല്ലാ പ്രവര്‍ത്തനങ്ങളും ഈ മുഹൂര്‍ത്തത്തിന് വേണ്ടിയായിരുന്നു. പക്ഷെ ഇക്കാര്യം നാല്‍പത് വര്‍ഷത്തോളം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുകയാണ് ചെയ്തത്.

 

ഞാന്‍ എന്റെ പൗത്രന്മാര്‍ക്ക് വിശദീകരിക്കുന്ന കാര്യമെന്തന്നാല്‍ ഞാനാര്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലാ എന്നതാണ്. കാരണം രണ്ടാളുകള്‍ അറിഞ്ഞ ഒരു വിഷയത്തിന് അതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടുവെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. അതിനാല്‍ എന്റെ ഈ രഹസ്യം വൈദേശിക രാഷ്ട്രങ്ങള്‍ അറിയരുതെന്ന് തന്നെയായിരുന്നു എന്റെ തീരുമാനം.
ഈ സുവര്‍ണ്ണാവസരം കൃത്യമായി ഉസ്മാനികള്‍ ഉപയോഗപ്പെടുത്തുമെന്നായിരുന്നു എ്‌ന്റെ വിശ്വാസം. അത് മുഖേന തങ്ങളുടെ മഹത്തായ സ്ഥാനം അവര്‍ തിരിച്ച് പിടിക്കുമെന്നും ഞാന്‍ വിശ്വസിച്ചു.

 

വന്‍കിട രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരം ഒടുവില്‍ പരസ്പര സംഘര്‍ഷത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തിക്കും. അതിനാല്‍ തന്നെ വന്‍കിട രാഷ്ട്രങ്ങള്‍ക്കിടയില്‍ പോരാട്ടം നടക്കുമ്പോള്‍ ഉസ്മാനീ രാഷ്ട്രം സുരക്ഷിതമായി അവശേഷിക്കും. ഇതായിരുന്നു 33 വര്‍ഷം നീണ്ട എന്റെ രാഷ്ട്രീയ നിലപാടിന്റെ രഹസ്യം.’
സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.

 

www.ar.islamway.com

 

വിവ: സുഹൈറലി തിരുവാഴാംകുന്ന് 
 

 

 

Related Articles