Current Date

Search
Close this search box.
Search
Close this search box.

പണമുള്ളവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ മരുന്നുല്‍പാദിപ്പിക്കുന്നത്‌

medicine.jpg

മരുന്ന് വിലപിടിച്ചതാണെന്നാണ് നമ്മുടെ വിശ്വാസം, ശരിയായിരിക്കാം മരുന്നിന് ഒരു പക്ഷെ പൊതുവിപണിയില്‍ നല്ല വിലയുണ്ടാകാം. എന്ത് കൊണ്ടാണ് അവശ്യ വസ്തുവായ മരുന്നിന് ഇത്ര വില?  ഉയര്‍ന്ന വിലയില്ലാത്ത ഔഷധവ്യവസായം നമ്മുടെ സങ്കല്‍പത്തില്‍ വരാത്തതെന്ത് കൊണ്ട്?. പുതിയ മരുന്നുകള്‍ ലഭിക്കാന്‍ മടിനിറച്ചും പണം വേണം. അങ്ങനെ പലപ്പോഴും വില കൂടിയ ജീവന്‍ രക്ഷാമരുന്നുകള്‍ സാധാരണക്കാരന് വാങ്ങാന്‍ കഴിയാതെയായിരിക്കുന്നു. മരുന്ന് വാങ്ങാന്‍ പണമില്ലാതെ രോഗത്തിനും മരണത്തിനും കീഴടങ്ങുന്നവരും നമ്മുടെ നാട്ടില്‍ ഒരു പാടുണ്ട്. മരുന്നുകളുടെ വില നിയന്ത്രിക്കാനും  മരുന്ന് ഉല്‍പാദനത്തിനും വിതരണത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടോ?  ഔഷധ നിര്‍മാണത്തിലും ഗവേഷണത്തിലും സര്‍ക്കാരിന്റെ പങ്കെന്താണ്?

വളരെ നിയന്ത്രണങ്ങളോട് കൂടിയാണ്  മരുന്ന് നിര്‍മാണ വ്യവസായം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 15 വര്‍ഷമായി  എസ്.എം.എഫില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച മാനിക്കാ ബലാസെഗാറം മരുന്ന് വ്യവസായത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.(തന്റെ സേവനകാലത്ത് ഇദ്ദേഹം ഇന്ത്യ, സുഡാന്‍, കോംഗോ റിപബ്ലിക്, എത്യോപ്യ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1996ല്‍ ഭാരത സര്‍ക്കാര്‍ എം.എസ്.എഫിന് ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സമാധാന പുരസ്‌കാരം നല്‍കി ആദരിച്ച സംഘടനക്ക് ഇന്ത്യയിലും ബ്രാഞ്ചുകളുണ്ട് ) തന്റെ സേവനകാലത്തെ ക്കുറിച്ച് അദ്ദേഹം പറയുന്നു……. ‘ഉഗാണ്ടയായിരുന്നു എന്റെ ആദ്യത്തെ കര്‍മഭൂമി. ചെറിയ കുട്ടികളില്‍ മലേറിയ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടം. ഉഗാണ്ടയില്‍ മാരക മലേറിയബാധിച്ചുള്ള മരണ നിരക്ക് വര്‍ദ്ധിച്ച് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എസ്.എം.എഫ് തീരുമാനിച്ചു    തീവ്രമലേറിയക്കുള്ള മരുന്നായി ആര്‍ട്ടിമിസിനിന്‍ (artemisinin)  നല്‍കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് ആഫ്രിക്ക, ഇന്ത്യപോലുള്ള രാജ്യങ്ങളില്‍  ലഭ്യമല്ലായിരുന്നു. അതിനാല്‍ അവര്‍ക്ക് വീര്യം കുറഞ്ഞ മരുന്നുകള്‍ കുറിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. പക്ഷെ, അതു കൊണ്ട് തീവ്രമലേറിയ നിയന്ത്രിക്കാനാകുമായിരുന്നില്ല. പിന്നീട് അവിടത്തെ അവസ്ഥ ദുരിത പൂര്‍ണമായിരുന്നു. മലേറിയ കാരണം ധാരാളം കുട്ടികള്‍ മരിച്ച് വീണു കോണ്ടിരുന്നു. അന്ന് ആര്‍ട്ടിമിസിനിന്‍ മരുന്നുകള്‍ ആഫ്രിക്ക ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ അന്ന് ആര്‍ട്ടിമിസിനിന്‍ മരുന്നുകള്‍ വിപണിയിലിറക്കിയരുന്ന  ഫ്രഞ്ച് കമ്പനിയായ ബയറിന്റെ സി.ഇ.ഒ  ആയ മാരിന്‍ഡക്കേര്‍സിന് കത്തെഴുതി. അദ്ദേഹം ഞങ്ങള്‍ക്ക് തിരിച്ചെഴുതിയ മറുപടി ഭീതികരമായിരുന്നു. ‘ഈ ഉല്‍പന്നം (ആര്‍ട്ടിമിസിനിന്‍) നമ്മള്‍ ഇന്ത്യന്‍ വിപണിക്ക്  ഉല്‍പാദിപ്പിക്കുന്നില്ല, ഇത് വാങ്ങാന്‍ ശേഷിയുള്ള പടിഞ്ഞാറന്‍ രോഗികള്‍ക്ക് വേണ്ടിയാണ് കമ്പനിയിത് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ വില ആഫ്രിക്കയിലും ഇന്ത്യയിലുമുള്ള രോഗികളുടെ വാങ്ങല്‍ ശേഷിയുമായി യോജിക്കില്ല. ഇന്നത്തെ ഔഷധ ഗവേഷണവികസന രംഗത്തെ പ്രതിസന്ധി എന്താണെന്ന ഡെക്കേര്‍സിന്റെ വാചകങ്ങളിലൂടെ നമുക്ക് മനിസലാക്കാം. മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനം രോഗികളുടെ വാങ്ങല്‍ ശേഷി മാത്രം ലക്ഷ്യം വെച്ച് കൊണ്ടാണ്. മരുന്ന് കമ്പനികള്‍ രോഗികളെ തീരെ പരിഗണിക്കാതെയിരിക്കാന്‍ കാരണമെന്താണ് ?

കമ്പോളവല്‍ക്കരണത്തിലൂടെ ഉണ്ടായി വന്നിട്ടുള്ള പേറ്റന്റ് നിയമമാണിവിടെ ആരോഗ്യരംഗത്ത് വില്ലനായി മാറിയിരിക്കുന്നത്. പേറ്റന്റ് വിപണീ മല്‍സരമില്ലാത്ത കുത്തക വല്‍ക്കരണത്തിന് ഇടവരുത്തുന്നു. പേറ്റന്റിലൂടെ ഔഷധനിര്‍മാണ കമ്പനികള്‍ക്ക് വിപണിമല്‍സരത്തെ ഭയപ്പെടാതെ തങ്ങളുടെ ഇഷ്ടാനുസരണം മരുന്നുകള്‍ക്ക് വിലയിടാനാകുന്നു. മറികടക്കാനാവാത്ത വലിയ അപകടാവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകരും രോഗികളും. ഒരു മരുന്നിന്റെ വില കുറയണമെങ്കില്‍ ഒന്നുകില്‍ അതില്‍ നിന്ന് പരമാവധി ലാഭം കിട്ടി മരുന്ന് കമ്പനികളുടെ ആര്‍ത്തിയടങ്ങുന്നത് വരെ കാത്തിരിക്കണം. അല്ലെങ്കില്‍ പേറ്റന്റ് കാലാവധി കഴിയണം. ഒരു രോഗി തന്റെ മരുന്നിനായി മരുന്ന് കമ്പനിയുടെ പേറ്റന്റു തീരാന്‍ കാത്തിരിക്കുക എന്നതിനര്‍ത്ഥം മരിക്കുക എന്നാണല്ലോ.

നിലവിലെ നിയമങ്ങളനുസരിച്ച് ചില മരുന്നുകള്‍ എല്ലായിടത്തും ഉല്‍പാദിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ കമ്പനികള്‍ക്ക് കഴിയും. ചില രോഗങ്ങള്‍ക്കുള്ള  ഔഷധോല്‍പാദനം നിര്‍ത്തിവെച്ചിട്ട് അരനൂറ്റാണ്ടോ അതിലേറെയോ ആയിട്ടുണ്ട്. അതിന് കാരണം അവിടെ മരുന്ന് ആവശ്യമില്ലാഞ്ഞിട്ടല്ല മറിച്ച് മരുന്നിന്റെ ഉല്‍പാദനവും ഗവേഷണവും അതിലാഭകരമല്ലാത്തത് കൊണ്ടാണ്.

പ്രമുഖ ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഔഷധനിര്‍മാണക്കമ്പനിയായ അസ്ട്ര സെനീക്ക(AstraZeneca) ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇതുവരെ അവര്‍ നിര്‍മിച്ചിരുന്ന പ്രധാനപെട്ട ചില മരുന്നുകളുടെ നിര്‍മാണം അവസാനിപ്പിച്ചതായി അറിയിച്ചത്. മലേറിയന്‍ മരുന്നുകളുടെ ഗവേഷണവും ഉല്‍പാദനവും കമ്പനി നിര്‍ത്തിയത്രെ. മലേറിയ, ക്ഷയം പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കും (tuberculosis) അതി ഉഷ്ണ പ്രദേശങ്ങളിലോ മിതോഷ്ണ പ്രദേശങ്ങളിലോ കൂടുതലായി കണ്ടുവരുന്ന രോഗങ്ങള്‍ക്കുമുള്ള  (tropical diseases ) മരുന്നുകളെക്കുറിച്ച് ഇനി കമ്പനി  ഗവേഷണം നടത്തില്ലെന്ന് മാത്രവുമല്ല  മരുന്നുകള്‍ ഉല്‍പാദിപ്പിക്കുകയുമില്ല. രോഗം ഇല്ലാതായത് കൊണ്ടല്ല മരുന്നുല്‍പാദനം നടക്കാത്തത്. ഇങ്ങനെയുള്ള രോഗങ്ങള്‍ ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതെല്ലാം ദരിദ്ര രാജ്യങ്ങളാണ്. അവര്‍ക്കായി മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മരുന്നുകള്‍ ഉല്‍പാദിപ്പിച്ചാല്‍ തന്നെ അത് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവുകയില്ല. അതിനാല്‍ അത്തരത്തിലുള്ള മുരുന്നുകളുടെ ഉല്‍പാദനം കമ്പനിയെ സംബന്ധച്ചേടത്തോളം ലാഭകരമല്ല. അതിനാല്‍ ഇനിമുതല്‍ കമ്പനിക്ക് ലാഭമുണ്ടാകുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാവശ്യമായ  മരുന്നുകള്‍ മാത്രമേ ഉല്‍പാദിപ്പിക്കുകയുള്ളു. സമ്പന്ന രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവക്കുള്ള മരുന്നുകളായിരിക്കും ഇനി കമ്പനി ഉല്‍പാദിപ്പിക്കുക.

മരുന്നുകളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ നിര്‍ത്തിവെക്കുന്നത് ദരിദ്ര രാജ്യങ്ങളെപ്പോലെതന്നെ വികസിത രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കുന്ന തരത്തിലുള്ള സൂപ്പര്‍ബഗുകളുടെ ആഗമനം ആധുനിക വൈദ്യശാസ്ത്രം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നമാണല്ലോ. ഒന്നിലധികം ആന്റീബയോട്ടിക്കുകളോട് പ്രതിരോധശേഷിയുള്ള രോഗകാരികളെ മള്‍ട്ടിഡ്രഗ് റെസിസ്റ്റന്റ് (M.D.R) വിളിക്കുന്നത്. ഇതിന്റെ മറ്റൊരു പേരാണ് സൂപ്പര്‍ബഗുകള്‍ (Super Bug). ഇവിടെ ആന്റീബയോട്ടിക് റെസിസ്റ്റന്‍സ് (അിശേയശീശേര ൃലശെേെമിരല: ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി) ഉണ്ടാകുന്നത് രോഗാണുക്കള്‍ക്കാണ്, മനുഷ്യര്‍ക്കല്ല. വര്‍ത്തമാനകാലത്ത് വൈദ്യശാസ്ത്രം നേരിടുന്ന ഗൗരവതരമായ  പ്രശ്‌നമാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് മരുന്നുകളോട് പ്രതിരോധശേഷി ഉണ്ടാകുന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ഇത്തരം രോഗകാരികള്‍ക്ക് സാധാരണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളോട് പ്രതിരോധശേഷി ലഭിച്ചുകഴിഞ്ഞതിനാല്‍ രണ്ടാം നിര ആന്റീബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ഇവിടുത്തെ പ്രശ്‌നം അനുദിനം പ്രശ്‌നകരമായി മാറുന്ന ഇത്തരം ആന്റിബയോട്ടിക് റസിസ്റ്റന്റിനെ മറികടക്കാനാവശ്യമായ ഗവേഷണങ്ങള്‍ വൈദ്യശാസ്ത്ര രംഗത്ത് നടക്കുന്നില്ലെന്നതാണ്. ഇന്നും  മാരകമായ അണുബാധാജന്യമായ രോഗങ്ങള്‍ക്ക് കൊണ്ട് ആളുകള്‍ മരിക്കുന്നുണ്ട് പക്ഷെ അതിനെ പ്രധിരോധിക്കാനവശ്യമായ ഔഷധ ഗവേഷണം നടക്കുന്നില്ല. രക്തസമ്മര്‍ദ്ധത്തിനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ആളുകള്‍ ദീര്‍ഘ കാലം മരുന്ന് കഴിക്കുമ്പോള്‍ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം രണ്ടാഴ്ച മാത്രമേയുള്ളു. മരുന്നുകമ്പനികളെ സംബന്ധിച്ചേടത്തോളം രണ്ടാഴ്ച കാലയളവില്‍  മാത്രം ആളുകള്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഉല്‍പാദനം ജീവിത കാലം മുഴുവന്‍ ഉപയോഗിക്കുന്ന ശൈലി രോഗങ്ങളുടെ മരുന്നുകളില്‍ നിന്ന് കിട്ടുന്ന ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. അതിനാല്‍ മിക്ക കമ്പനികളും അത്തരം മരുന്നുകളുടെ ഉല്‍പാദനം നിര്‍ത്തി സമ്പന്നര്‍ക്ക് വരുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഉല്‍പാദനത്തിന് മുന്‍ഗണന നല്‍കുന്നു.

പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകളേക്കാള്‍ മികവുള്ള ആന്റിബയോട്ടിക്കുകള്‍ ലോകത്തിനാവശ്യമുണ്ട്, അത്തരം മരുന്നുകളില്ലാതെ രോഗികള്‍ മരിക്കുന്നുമുണ്ട് പക്ഷെ അത്തരം രംഗങ്ങളില്‍ ഗവേഷണങ്ങളോ ഉല്‍പാദനങ്ങളോ നടക്കുന്നില്ലെന്ന് വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് പൊതുജനങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ലേയെന്ന് നമുക്ക് തോന്നിപ്പോകും.
നികുതി നല്‍കുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഒരു മരുന്നിന് നമ്മള്‍ രണ്ടുപ്രാവശ്യം നികുതി കൊടുക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ഔഷധ ഗവേഷണത്തിനായി ഭീമമായ സംഖ്യ സര്‍ക്കാരുകള്‍ മരുന്ന് ഗവേഷണത്തിന് സബ്‌സിഡിയായി മരുന്ന് കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. ഇതിനുളല്‍പണം സര്‍ക്കാര്‍ കണ്ടെത്തുന്നത് നികുതിയിനങ്ങളില്‍ നിന്നാണ്. അതായത് ഒരു മരുന്ന് കമ്പനിക്ക് ഗവേഷണത്തിന്റെ 40 ശതമാനം സബ്‌സിഡി നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കുന്നത് അത്താഴപ്പട്ടിണിക്കാരായ നികുതിദായകരുടെ നികുതിയില്‍ നിന്നും മനുഷ്യ സ്‌നേഹികളായ സംഘടന(Antibiotic resistance)കളുടെ സംഭാവനകളില്‍ നിന്നുമാണ്. ഇതില്‍ തന്നെ ക്ഷയം(tuberculossi) പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ 80 ശതമാനം സബ്‌സിഡികളും സര്‍ക്കാരുകളില്‍ നിന്ന് ഔഷധഗവേഷണ സ്ഥാപനത്തിന് ലഭിക്കും. ഇങ്ങനെയൊക്കെ ലഭിച്ച സാധാരണക്കാരന്റെ ചെലവില്‍ നടന്ന ഗവേഷണത്തിലൂടെ രൂപപ്പെട്ട പുതിയ മരുന്നിന് പേറ്റന്റ് നേടിയ കമ്പനി വിപണിയിലിറക്കുമ്പോള്‍ സാധാരണക്കാരന്‍ മൂല്യവര്‍ദ്ധിത നികുതിയും കമ്പനിയുടെ ലാഭവുമായി വീണ്ടും അധിക പണം നല്‍കേണ്ടിവരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ മരുന്ന് വ്യസവായ രംഗം കൊണ്ട് നേട്ടമുണ്ടാക്കുന്നവര്‍ ഔഷധനിര്‍മാണത്തിനും ഗവേഷണത്തിനും മുതല്‍മുടക്കി കഴുകക്കണ്ണുകളോടെ ലാഭം പ്രതീക്ഷിച്ചിരിക്കുന്ന ഭീമന്മാരര്‍ മാത്രമാണ്.

സാധരണക്കാര്‍ക്ക്  സാമ്പത്തികമായി താങ്ങാവുന്നതും സുരക്ഷിതവുമായ രീതിയിലുള്ള ഔഷധ ഗവേണങ്ങളും ഉല്‍പാദനവും വിതരണവും നടന്നാല്‍ മാത്രമേ നിലവിലുള്ള അവസ്ഥക്ക് മാറ്റമുണ്ടാകുകയുള്ളു. നിലവിലുള്ള പേറ്റന്റ് നിയമങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകതലത്തില്‍ തന്നെ മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ ലോകസഭാ തെരെഞ്ഞടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭമാണിത്, മനുഷ്യപ്പറ്റുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തങ്ങളുടെ നയപരിപാടികളില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പെടുത്താനും  പ്രകടനപത്രികകള്‍ മാനുഷിക മാക്കാനും കഴിയേണ്ടതുണ്ട്. ക്വാണ്ടം നല്‍കാനും സോപ്പ് വിതരണത്തിനും മാത്രം വ്യത്യസ്ത രാജ്യങ്ങളിലെ സര്‍ക്കാരുകളെ ഉപദേശിക്കുന്ന ലോകാരോഗ്യ സംഘടനക്കും ഇതില്‍ കാര്യമായ പങ്ക് വഹിക്കാനുണ്ട്.

വിപണീ മത്സരങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍വേണ്ടി നിലവിലെ ഗവേഷണ രീതികളില്‍ നിന്ന് മാറി പല രോഗങ്ങള്‍ക്കുള്ള മരുന്നുകളും കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ മരുന്ന് കമ്പനികള്‍ ശ്രമിക്കുന്നുണ്ട് എന്നത് നിലവിലെ രീതിക്ക് പ്രായോഗികവും ലാഭകരവുമായ മാറ്റം മാനുഷികപരിഗണനയോടെ ശ്രമിച്ചാല്‍ നടക്കുമെന്നതിന് തെളിവാണ്.

(കടപ്പാട് : അല്‍ജസീറ, എം.എസ്.എഫ് ഇന്ത്യ)

Related Articles