Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലേക്ക് ബ്രിട്ടീഷ് എംബസി മാറ്റുന്നത് എന്തുകൊണ്ട് ഇസ്രായേലിന് ആഘോഷമല്ല?

ഇസ്രായേലിലെ ബ്രിട്ടീഷ് എംബസി തെല്‍ അവീവില്‍ നിന്ന് അധിനിവേശ ജറൂസലമിലേക്ക് മാറ്റുന്നത് പരിഗണനയിലുണ്ടെന്ന കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കിയതില്‍ ഇസ്രായേലിന്റെ നശ്ശബ്ദത ഉയര്‍ത്തുന്ന ചോദ്യം, എന്തുകൊണ്ടാണ് ഇസ്രായേല്‍ ഇക്കാര്യത്തില്‍ ‘ഔദ്യോഗിക നിശ്ശബ്ദത’ തുടരുന്നത് എന്നതാണ്. ലിസ് ട്രസ് നടത്തിയ പ്രസ്താവനയുടെ ഗൗരവത്തെയും, അടിയന്തരമായി നടപ്പാക്കാനുള്ള സാധ്യതയെയും സംബന്ധിച്ച ചോദ്യവും പ്രസക്തമാണ്. 2017 ഡിസംബറില്‍, യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തപ്പോള്‍ ഉണ്ടായിരുന്ന ഇസ്രായേലിന്റെ ആഘോഷവും ഉത്സാഹവും ജൂത പാര്‍ട്ടി നേതൃത്വങ്ങളുടെ പ്രസ്താവനകളും ഇവിടെ കാണാന്‍ കഴിയുന്നില്ലെന്നത് വിചിത്രമായി തോന്നാം. എന്തുകൊണ്ടാണ് ഇസ്രായേല്‍ ‘ഔദ്യോഗിക നിശ്ശബ്ദത’ തുടരുന്നത്?

ലിസ് ട്രസിന്റെ പ്രസ്താവനയോടുള്ള ഇസ്രായേലിന്റെ നിശ്ശബ്ദത ഇസ്രായേല്‍ രാഷ്ട്രീയ രംഗത്ത് വലിയ ശബ്ദമുയര്‍ത്താന്‍ പര്യാപ്തമാണ്. എന്നാല്‍, ഹീബ്രു ഭാഷാ മാധ്യമങ്ങള്‍ ട്രിസിന്റെ പ്രസ്താവന പരിഗണിച്ചതായി കണ്ടില്ല. പ്രധാനമന്ത്രി യേര്‍ ലാപിഡിന്റെ സഖ്യസര്‍ക്കാറിലെ വിവിധ കക്ഷികളും നവംബര്‍ ഒന്നിന് രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പ്രസ്താവനയെ മുതലെടുക്കാനും തയാറാകുന്നില്ല. ബ്രിട്ടനിലെ ആഭ്യന്തര രാഷ്ട്രീയ പരിഗണനകള്‍ കാരണമായി ട്രസിന്റെ പ്രസ്താവനയുടെ ഗൗരവും കുറച്ചുകാണിക്കുന്നതിനും മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത് തടയുന്നതിനുമാണ് ‘നയതന്ത്ര നിശ്ശബ്ദത’യെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കൂടാതെ, ഇസ്രായേലിനെതിരെയുള്ള അന്താരാഷ്ട്ര അഭിപ്രായ രൂപീകരണം ഒഴിവാക്കാനും, ലിസ് ട്രസിന്റെ പ്രസ്താവന ഉടന്‍ നടപ്പിലാക്കുന്ന തോന്നല്‍ ഇല്ലാതാക്കാനും, ആഗോളതലത്തില്‍ ജറൂസലിമിനും ഫലസ്തീനുമുള്ള പിന്തുണ വര്‍ധിക്കാതിരിക്കാനും, രാജ്യത്തിന്റെ വിദേശനയ നേട്ടങ്ങള്‍ കളഞ്ഞുകുളിക്കാതിരിക്കാനുമാണെന്ന രാഷ്ട്രീയ നിരീക്ഷണമിവിടെ പ്രസക്തവുമാണ്.

പ്രാദേശിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ഇസ്രായേല്‍ മിറ്റ്‌വിം (Mitvim) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ഇസ്രായേല്‍ ഫോറിന്‍ പോളിസി ഇന്‍ഡക്‌സ് 2022’ എന്ന റിപ്പോര്‍ട്ട് രാജ്യത്തിന്റെ ഔദ്യോഗിക നിശ്ശബ്ദതക്ക് ‘ശബ്ദം’ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഇപ്പോഴത്തെ വിദേശ നയത്തില്‍ ഇസ്രായേല്‍ സമൂഹം സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍, യൂറോപ്യന്‍ യൂണിയനുമായും അമേരിക്ക, അറബ്-ഇസ്‌ലാമിക് രാഷ്ട്രങ്ങളുമായും ബന്ധം മെച്ചപ്പെടുത്താന്‍ ഇസ്രായേല്‍ താല്‍പര്യപ്പെടുന്നുവെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്രായേലിന് പ്രാദേശിക-ആഗോള തലത്തില്‍ സ്വീകാര്യത ലഭിക്കുകയും, അഭൂതപൂര്‍വമായ രീതിയില്‍ വിദേശനയത്തെ ഇസ്രായേല്‍ സമൂഹം സ്വീകരിക്കുകയും ചെയ്തതായി ഇസ്രായേല്‍, മിഡില്‍ ഈസ്റ്റ് വിഷയങ്ങള്‍ നിരീക്ഷിക്കുന്ന ഇസ്രായേലിന്റെ മിറ്റ്‌വിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിംറൂദ് ഗോറന്‍ പറഞ്ഞിരുന്നു.

2022ലെ ഇസ്രായേലിന്റെ വിദേശ നയത്തിലെ ഏറ്റവും പ്രധാന നേട്ടങ്ങള്‍ നിംറൂദ് ഗോറന്‍ വിശകലനം ചെയ്യുന്നുണ്ട്. അതില്‍, രാഷ്ട്രങ്ങള്‍ മാറ്റിനിര്‍ത്തിയിരുന്ന ഇസ്രായേല്‍ യു.എസുമായി സഹകരിക്കുകയും, വലിയ ബഹളങ്ങളില്ലാതെ യോറോപ്യന്‍ യൂണിയനിലേക്ക് മടങ്ങുകയും, വിവിധ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയും, തുര്‍ക്കിയുമായി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തതായി ഗോറന്‍ നിരീക്ഷിക്കുന്നുണ്ട്. നയതന്ത്ര നേട്ടങ്ങള്‍ സംരക്ഷിക്കാനും പ്രത്യേകിച്ച് നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ച രാഷ്ട്രങ്ങളുമായി സംഘര്‍ഷമില്ലാതിരിക്കാനുമാണ് ഇസ്രായേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം, ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ വര്‍ധിക്കുന്നത് തടയുകയും രാജ്യത്തിനെതിരായ അന്താരാഷ്ട്ര നയതന്ത്ര രൂപീകരണം ഇല്ലാതാക്കുകയും ചെയ്യുകയെന്നത് ഇസ്രായേലിന്റെ ലക്ഷ്യമാണ്. ആയതിനാല്‍, നിശ്ശബ്ദത ഇസ്രായേലിന്റെ തന്ത്രമാണ്, നയതന്ത്രവുമാണ്.

ലിസ് ട്രസ് പ്രധാനമന്ത്രിയായതിന് ശേഷം, സമ്പദ്‌വ്യവസ്ഥ, സമൂഹം, ജീവിതച്ചെലവ്, നികുതി പരിഷ്‌കരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആഭ്യന്തര-അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രതികരിച്ചിരുന്നെങ്കിലും, സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദ്ദവും ബ്രിട്ടനിലെ ആഭ്യന്തര രാഷ്ട്രീയവും വിഭാഗീയ സങ്കീര്‍ണതകളും കാരണം അവര്‍ക്ക് ആ പ്രസ്താവനകള്‍ ഉടന്‍ പിന്‍വലിക്കേണ്ടി വന്നതായി ഗോറന്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേലിലെ ബ്രിട്ടീഷ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുന്നത്, ലിസ് ട്രസിന് നേരത്തെ സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്രായേലിന്റെ ‘ഔദ്യോഗിക നിശ്ശബ്ദത’യായും അനുമാനിക്കാം.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles