Current Date

Search
Close this search box.
Search
Close this search box.

വഴിയറിയാതെ യാത്ര തിരിക്കുന്ന 80 മില്യൺ

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലോകതലത്തിൽ വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ആഹ്വാനം നിലനിൽക്കുമ്പോഴും, നാടുവിടേണ്ടിവരുന്നവരുടെയും അഭയാർഥികളാകുന്നവരുടെയും കണക്കുകളിൽ വർധനവാണ് കാണാൻ കഴിയുന്നത്. നാടുവിടാൻ നിർബന്ധിക്കപ്പെടുന്നവരുടെ എണ്ണം വലിയ റെക്കോഡിലെത്തിയതായി യു.എൻ വ്യക്തമാക്കുന്നു. 2019ന്റെ അവസാനത്തിലെ കണക്ക് പ്രകാരം, നാടുവിടാൻ നിർബന്ധിതരായത് 79.5 മില്യൺ ആളുകളായിരുന്നു. അതിൽ 30 ശതമാനം അഭയാർഥികൾ ഉൾപ്പെടുന്നു. ഇത് ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം വരും. 2020 അവസാനിക്കുമ്പോൾ കണക്കുകൾ എത്തിനിൽക്കുന്നത് 80 മില്യണിലാണ്. 2020ൽ നാടുവിടേണ്ടി വന്നവരുടെ കണക്ക് 80 മില്യണിലധികമാകുമെന്ന സൂചനയാണ് പ്രാഥമിക കണക്കുകൾ നൽകുന്നതെന്ന് ഐക്യരാഷ്ട്രസഭാ അഭയാർഥി സമിതിയായ യു.എൻ.എച്.സി.ആർ 2020 ഡിസംബർ 9 ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

ഞങ്ങൾ ഇപ്പോൾ മറ്റൊരു നാഴികക്കല്ല് മറികടക്കുകയാണ്. ലോക നേതാക്കൾ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അത് തുടരുന്നതായിരിക്കുമെന്ന യു.എൻ.എച്.സി.ആർ മേധാവി ഫിലിപ്പോ ഗ്രാൻഡിയുടെ പ്രസ്താവന വലിയ മുന്നറിയിപ്പു തന്നെയാണ് ലോകത്തിന് നൽകുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് രാഷ്ട്രങ്ങൾ തയാറാകണമെന്ന കാര്യം തന്നെയാണ് അദ്ദേഹം ലോകത്തെ ഓർമപ്പെടുത്തുന്നത്. ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയിൽ മാർച്ച് മാസത്തിൽ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആഗോളതലത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നതും സമാധാന ശ്രമത്തിന്റെ ഭാഗമായി വിലയിരുത്തപ്പെട്ടിരുന്നു. കൊറോണ വൈറസ് ലോകത്ത് അത്തരം ശ്രമങ്ങൾക്ക് വഴിവെക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു; കൊറോണ ജൈവായുധമാണെന്ന സിദ്ധാന്തങ്ങൾക്ക് പ്രസക്തിയുണ്ടായിരിക്കുമ്പോഴും. തുറന്ന ലോകത്തെ കൊറോണ ഉള്ളിലൊതുക്കിയപ്പോൾ യുദ്ധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പര്യവസാനം ഒരുപക്ഷേ താൽക്കാലത്തെങ്കിലും ചിലർ മനസ്സിൽ കണ്ടിരുന്നു. പക്ഷേ, കൊറോണ കൊന്നുകൊണ്ടിരിക്കുന്ന കണക്കുകൾ 1.5 മില്യണിലെത്തുകയും, യുദ്ധം കൊന്നുകൊണ്ടിരിക്കുന്നവരുടെ കണക്കുകൾ 80 മില്യണിലെത്തുകയും ചെയ്തുവെന്നതല്ലാതെ മറ്റൊരു വ്യത്യാസം കാണാൻ കഴിഞ്ഞില്ല.

Also read: ഉമ്മത്താണ് അടിസ്ഥാനം

കഴിഞ്ഞ മാർച്ചിൽ, യുദ്ധം അവസാനിപ്പിക്കണമെന്ന അന്റോണിയോ ഗുട്ടറസിന്റെ ആഹ്വാനത്തിന് ചില വിഭാഗങ്ങൾ ചെവികൊടുത്തുവെന്നത് ശരിയാണ്. എന്നാൽ, 2020ലെ ആദ്യ പകുതിയിലെ കണക്കുകൾ നിലവിലെ യുദ്ധാവസ്ഥക്ക് സമാനമായ ചിത്രം തന്നെയാണ് നൽകുന്നത്. സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൊസാംബിക്ക്, സോമാലിയ, യമൻ തുടങ്ങിയ രാഷ്ട്രങ്ങളിലെ ആക്രമണങ്ങൾ 2020ന്റെ ആദ്യ പകുതിയിൽ പുതിയ അഭയാർഥികളെ സൃഷ്ടിച്ചതായി യു.എൻ.എച്ച്.സി.ആർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, ആഫ്രിക്കയുടെ മധ്യ സാഹിൽ മേഖലയിലും ആക്രമണങ്ങൾ കാരണമായി ഒരുപാട് പേർക്ക് നാടുവിടേണ്ടിവന്നു. മാത്രമല്ല, ഈ മേഖലയിൽ കൊലചെയ്യപ്പെടുന്നവരുടെയും, ബലാത്സംഗത്തിനിരയാകുന്നവരുടെയും കണക്കുകൾ കുറച്ചൊന്നുല്ലെന്നതാണ് സത്യം. കഴിഞ്ഞ ദശാബ്ദങ്ങളായി വർധിച്ചുവരുന്ന നിർബന്ധിത കുടിയേറ്റങ്ങൾക്കും, അഭയാർഥി പ്രശന്ങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പട്ടതായി ഗ്രാൻഡി നിരീക്ഷിക്കുന്നു.

സമാധാന ശ്രമങ്ങൾക്കായി മുന്നിട്ടിറങ്ങുമ്പോഴും മനുഷ്യ ജീവതത്തിന്റെ എല്ലാ മേഖലയിലെയും ബാധിച്ച കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജീവിക്കുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും, നാടുകടത്തപ്പെട്ടവരും നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് പരിഹാരം കാണേണ്ടതുണ്ട്. അഭയാർഥികളാകുന്നവർക്കും, കുടിയൊഴിപ്പിക്കപ്പെടുന്നവർക്കും സുരക്ഷിതമായി മറ്റു നാടുകളിലെത്താനുള്ള അവസരം കൊറോണ വൈറസ് പ്രതിസന്ധി മൂലം ഇല്ലാതാവുകയാണ്. ഏപ്രിൽ മാസത്തിൽ, കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ 168ഓളം രാഷ്ട്രങ്ങൾ പൂർണമായോ ഭാഗികമായോ തങ്ങളുടെ അതിർത്തികൾ അടച്ചിരുന്നു. തീക്ഷ്ണമായ അഭയാർഥി പ്രശ്‌നവും, കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയും, പരിഹാരം കണ്ടെത്താതെ കൊറോണ പ്രതിസന്ധി മുന്നിൽ നിൽക്കുകയും ചെയ്യുമ്പോൾ, ഒരു രാജ്യത്തിന്റെയും സഹായം ലഭ്യമാകാതെ, രാജ്യമേതുമില്ലാതെ വലിയൊരു വിഭാഗം ലോകത്ത് മരിച്ചുകൊണ്ട് ജീവിക്കുകയാണ്.

Related Articles