Current Date

Search
Close this search box.
Search
Close this search box.

സിദ്ദീഖ് കാപ്പന് മാത്രം ജാമ്യം കിട്ടുന്നില്ല

ബോധ രഹിതയായ മാതാവുമായി വീഡിയോ കോണ്‍ഫ്രന്‍സ്‌ നടത്താൻ അറസ്റ്റിലായ പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് അനുമതി നൽകാൻ തയ്യാറാണെന്ന് യു പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു, അദ്ദേഹത്തിന് ജാമ്യം വേണമെന്ന കേരള പത്രപ്രവർത്തക യൂണിയന്റെ ഹരജി അടുത്ത ആഴ്ചയോടെ അന്തിമ വാദം കേൾക്കാനും കോടതി തീരുമാനിച്ചു. എന്ത് കൊണ്ട് സിദ്ദീഖ് കാപ്പന് മാത്രം ജാമ്യം കിട്ടുന്നില എന്ന ചോദ്യം സമൂഹത്തിന്റെ പല ഭാഗത്ത്‌ നിന്നും ഉയർന്നിരിക്കുന്നു. അപ്പുറത്ത് യു പി സർക്കാരാണ് എന്നത് കൊണ്ട് തന്നെ സുപ്രീം കോടതി പെട്ടെന്ന് പരിഗണിക്കും എന്ന പ്രതീക്ഷയില്ല. യു എ പി എ നിയമമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത് എന്നതും കൂടി ചേർത്ത് വായിക്കണം.
ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്തു കൊന്ന സ്ഥലത്തേക്കുള്ള യാത്രയിലാണ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടത്. യു എ പി എ കുറ്റം ചുമത്തിയാണ് യു പി സർക്കാർ കേസെടുത്തത്. ഒരിക്കൽ മാത്രമാണ് കുടുമ്പവുമായി സംസാരിക്കാൻ സമ്മതം നൽകിയത്. ഒരു പ്രാവശ്യം കേസുകൾ കോടതികളിൽ വരുമ്പോഴും സർക്കാർ തടസ്സ വാദം ഉന്നയിച്ചു കൊണ്ടിരുന്നു. അവസാനം സുപ്രീം കോടതിയിൽ പ്രതീക്ഷ അർപ്പിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

പ്രതിക്ക് പോപ്പുലർ ഫ്രന്റ്‌മായി ബന്ധമുണ്ട് എന്നതാണ് സർക്കാർ ഉന്നയിക്കുന്ന വാദം. കേസിന്റെ മറ്റൊരു ഘട്ടത്തിൽ പ്രതിക്ക് പോപ്പുലർ നേതാക്കളുമായി ബന്ധം എന്ന് സർക്കാർ തിരുത്തിയിരുന്നു. വിഷയത്തിൽ ഇടപെട്ടു നാട്ടിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ പ്രതി ശ്രമിച്ചു എന്നാണ് സർക്കാർ നിലപാട്. എന്ത് തന്നെയായാലും സുപ്രീം കോടതിയിൽ നിന്നും മാന്യമായ ഒരു ജാമ്യം അത്ര എളുപ്പമല്ല എന്നാണു പൊതുവേ മനസ്സിലാക്കപ്പെടുന്നത്‌.

പോപ്പുലർ ഫ്രന്റ് ഒരു നിരോധിത സംഘടനയല്ല. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അവർ പ്രവർത്തിക്കുന്നു. ഹാഥറസിൽ ദളിത് പെൺകുട്ടിയുടെ ബലാൽസംഗവും കൊലയും സർക്കാരിന്റെ പ്രതിച്ഛായ വളരെ മോശമാക്കിയിരുന്നു. യു പി യിൽ അതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് യാഥാർഥ്യം. ഇത്തരം സംഭവങ്ങൾ ഉത്തരേന്ത്യയിൽ നിന്നും സ്ഥിരമായി കേൾക്കാൻ കഴിയുന്നു. ഇന്ത്യയിലെ പിന്നോക്കക്കാർ പ്രത്യേകിച്ച് സ്ത്രീകളും പെൺകുട്ടികളും തീരെ സുരക്ഷിതരല്ല എന്ന സത്യമാണ് കാപ്പൻ കേസ് നൽകുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ ശവം പോലും രാത്രിക്ക് രാത്രി കത്തിച്ചു കളഞ്ഞാണ് പോലീസ് പ്രതികൾക്ക് കൂട്ട് നിന്നത്. അതി ശക്തമായ പ്രതിഷേധത്തിനു ശേഷമാണു പ്രതികളെ അറസ്റ്റു ചെയ്തത്. യു പി യിൽ ഉന്നത ജാതിക്കാർ താഴ്ന്ന ജാതിക്കാരോട് കാണിക്കുന്ന ക്രൂരതയുടെ അവസാനത്തെ ഉദാഹരണമാണ് ഈ കേസ് എന്ന് പറയാൻ കഴിയില്ല.

പ്രതികൾ ഉന്നത ജാതിക്കാരായാൽ പിന്നെ ഒന്നും ഭയപ്പെടാനില്ല എന്നതാണ് ഉത്തരേന്ത്യൻ രീതി. രാജ്യത്തെ രാഷ്ട്രീയ നേതാക്കളും പത്രപ്രവർകരും കാര്യമായി തന്നെ ഈ കേസിൽ ഇടപെട്ടിരുന്നു. വിഷയത്തെ വർഗീയ വൽക്കരിക്കുക എന്ന യു പി സർക്കാരിന്റെയും സംഘ പരിവാറിന്റെയും സ്ഥിരം തൊഴിൽ തന്നെയാണ് കാപ്പൻ വിഷയത്തിലുമുണ്ടായത്. യു എ പി എ വളരെ സൂക്ഷിച്ചും കേസിന്റെ അവസ്ഥ പരിഗണിച്ചും മാത്രം ഉപയോഗിക്കേണ്ട ഒന്നാണ്. കേരളത്തിൽ തന്നെ പിണറായി പോലീസ് ഇല്ലാത്ത കേസിന്റെ പേരിൽ ചാർത്തിയ കേസും ഇതുവരെ അവസാനിച്ചിട്ടില്ല. തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ ഭരണകൂടം ഈ വകുപ്പ് സമർത്ഥമായി ഉപയോഗിക്കുന്നു. അരാജകത്വമാണ് പലപ്പോഴും യു പി യിൽ നടക്കുന്നത്. മകനെയോർത്ത് ബോധം നഷ്ടമായ ഒരു മാതാവിന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല.

കാപ്പൻ കേസിന്റെ വിചാരണ അടുത്ത ആഴ്ച നടക്കും. ജാമ്യത്തിൽ കോടതി എന്ത് തീരുമാനിക്കും എന്നത് അവ്യക്തമാണ്. അതിനു മുന്നോടിയായി വീഡിയോ കൊണ്ഫരൻസ് വഴി മാതാവിനെ കാണാൻ അനുവദിക്കാം എന്നത് ഒരു ഔദാര്യം എന്ന നിലയിലാണ് സർക്കാർ പറയുന്നത്. രാജ്യത്തെ ഒരു പത്രപ്രവർത്തക്നറെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ജനം എങ്ങിനെ നീതിയുടെ പക്ഷം പ്രതീക്ഷിക്കും.

Related Articles