Current Date

Search
Close this search box.
Search
Close this search box.

പ്രതിഫലം പ്രതീക്ഷിക്കാതെ കര്‍മനിരതരാവുക

കേരളം മൊത്തം ഇപ്പോള്‍ കാരുണ്യപ്രവര്‍ത്തനത്തിന്റെ പിറകിലാണ്. എല്ലാവരും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. പാര്‍ട്ടികളും സംഘടനകളും മറ്റൊരു ലക്ഷ്യം പറയുന്നില്ല. അതിനിടയില്‍ കയറി വരുന്ന സ്ഖലിതങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ കേരള ജനത തള്ളിമാറ്റുന്നു. ഇക്കൊല്ലത്തെ പ്രളയം കേരളത്തെ അമ്പത് കൊല്ലം പിറകോട്ടു കൊണ്ടുപോയിട്ടുണ്ടാവും. കേരള സര്‍ക്കാരും ജനതയും മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല ഈ ദുരിതം. കേരളം മൊത്തം നശിച്ചാല്‍ മാത്രമേ ദേശീയ ദുരന്തമായി പ്രഖ്യാപിക്കൂ എന്നതാണ് കേന്ദ്ര നിലപാട്.

ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വന്നിട്ട് പോലും നമുക്കു കിട്ടിയത് 600 കോടി. കേരളം ആവശ്യപ്പെട്ടതിന്റെ അഞ്ചു ശതമാനം പോലും വരില്ല. തികച്ചും രാഷ്ട്രീയമാണ് ഇവിടെ കേന്ദ്രത്തിന്റെ നിലപാട്. ഒരു നേതാവും വരാതെ മലയാളികളെ എന്നും സ്വീകരിച്ച യു എ ഇ നല്‍കിയത് 700 കോടി. കേരളത്തിന്റെ വിലാപം അവര്‍ കേട്ടു. അവര്‍ മാത്രമല്ല പല അറബ് നാടുകളും. കോടികള്‍ അവരും ഇവിടേയ്ക്ക് ഒഴുക്കി. അതിനെ നാം മനുഷ്യത്വം എന്ന് വിളിക്കും.

വിദേശ രാജ്യങ്ങള്‍ വരെ കേരളത്തെ പരിഗണിക്കുന്നത് സമയത്താണ് കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങള്‍. മലയാളികള്‍ പല രാജ്യങ്ങളുടെയും നട്ടെല്ലാണ്. അത് കൊണ്ടാണ് കേരളത്തിന്റെ വിഷയം അവരുടെ കൂടെ വിഷയമായത്. തകര്‍ന്നു പോയ കേരളത്തിന്റെ അവസ്ഥ തിരിച്ചു കൊണ്ട് വരാന്‍ ജനം ഒറ്റക്കെട്ടായി മുന്നോട്ട് വരണം എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷെ പല സങ്കുചിത വീക്ഷണങ്ങളും നാമറിയാതെ കടന്നു വരുന്നു എന്നത് നമ്മെ ആശങ്കപെടുത്തണം. പ്രതിഫലം പ്രതീക്ഷിക്കാതെ ജനത്തിന് സേവനം ചെയ്യുക എന്നതാണ് നാം പ്രതീക്ഷിക്കുന്നത്. ഇന്ന് ചെയ്യുന്ന പലതും ഭാവിയില്‍ മറ്റു പല രീതിയിലും തിരിച്ചു പിടിക്കാം എന്നാണു പലരുടെയും കാഴ്ചപ്പാട്. ആ നിലപാട് കൊണ്ട് നമുക്ക് നേടാന്‍ കഴിയുക തികഞ്ഞ സങ്കുചിതരായി തീരുക എന്നത് മാത്രമാണ്. കേരളത്തില്‍ നാം പറഞ്ഞു കേള്‍ക്കുന്ന പലതും ഈ സങ്കുചിത നിലപാടിന്റെ ഭാഗമാണ്.

പ്രവാചകന്റെ കാലത്തും വരള്‍ച്ച നാം കണ്ടിട്ടുണ്ട്. പ്രവാചകന്‍ അതിനെ മുഖ്യ വിഷയമായി കാണുകയും സഹായിക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു. ചിലവഴിക്കുക സഹായിക്കുക എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ആശയമാണ്. അത് കൊണ്ട് തന്നെയാണ് ആ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ജനത സഹജീവികളെ സഹായിക്കാന്‍ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മുന്നോട്ടു വരുന്നതും.

Related Articles