Current Date

Search
Close this search box.
Search
Close this search box.

ബൈഡൻ ഭരണകൂടവും സൗദിയും

അസ്വാരാസ്യങ്ങൾക്കും, അസ്വസ്ഥതകൾക്കും, പ്രശ്‌നങ്ങൾക്കും പരിസമാപ്തി കുറിച്ചുകൊണ്ടല്ല ഡൊണൾഡ് ട്രംപ് അധികാരത്തിൽ നിന്ന് പുറത്തുപോകുന്നത്. അമേരിക്കൻ ഭരണ തുടർച്ചയുടെ ഭാഗമായത് മുതൽ ട്രംപ് അതിന് ശ്രമിച്ചിട്ടില്ലെന്ന് പറയുന്നതായിരിക്കും ശരി. ഇപ്പോൾ ഡൊണൾഡ് ട്രംപ് അധികാരത്തിൽ നിന്ന് പുറത്തുപോവുകയും ജോ ബൈഡൻ അധികാരത്തിലേറുകയും ചെയ്തിരിക്കുന്നു. ജോ ബൈഡന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകളുടെ ഭരണകൂടം അധികാരത്തിലേറുന്നത് ലോകം വളരെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. എന്നാൽ, ഈ അധികാര മാറ്റത്തിന്റെ പ്രാരംഭ ഫലങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന അസ്വസ്ഥതയുടെ തിരനാളങ്ങൾ മിഡിൽ ഈസ്റ്റിൽ പ്രതിലിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് ലക്ഷ്യം വെച്ച് നടന്ന മിസൈൽ ആക്രമണത്തെ ഈയൊരു പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്. ഇത് ഒരേ സമയം പാശ്ചാത്യ-പൗരസ്ത്യ നാടുകളെ അസ്വസ്ഥപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ തന്നെ, അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ഉടൻ അപലപിക്കുകയും, സൗദിയിലെ ആക്രമണങ്ങൾ തടയുന്നതിന് എല്ലാ സഹായങ്ങൾ നൽകുമെന്നും രാജ്യത്തെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്നവരെ വിചാരണചെയ്യുമെന്നും വ്യക്തമാക്കുകയുണ്ടായി.

സൗദി മാധ്യമങ്ങൾ പറയുന്നതുപോലെ സൗദി വിമാനത്താവളം ലക്ഷ്യംവെച്ചുള്ള ആക്രമണത്തെ വളരെ പെട്ടെന്ന് വാഷിങ്ടൺ, ലണ്ടൻ, പാരിസ്, ബെർലിൻ തുടങ്ങിയ രാജ്യങ്ങൾ ഒരു ഭാഗത്തും, ഈജിപ്തും ജി.സി.സിയിൽ ഉൾപ്പെടുന്ന ഖത്തർ മറുഭാഗത്തും അപലപിച്ചുകൊണ്ട് രംഗത്തുവന്നു. ഈയൊരു ആക്രമണത്തെ അവഗണിക്കുന്നതിനെക്കാൾ അപകടകരമാണ് രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നുള്ള അടിയന്തര പ്രതികരണം. സൗദിയിൽ ആദ്യമായൊന്നുമല്ല ഇത്തരത്തിൽ വിമാനത്താവളം ലക്ഷ്യംവെക്കുന്നതും തുടർന്ന് വ്യോമഗതാഗതം നിർത്തിവെക്കുന്നതും. ഈ ആക്രമണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്ന്: റിയാദിനെ ലക്ഷ്യംവെച്ചുള്ള മിസൈൽ ആക്രമണത്തിന് പിന്നിൽ ഹൂതികളായ അൻസാറുല്ല സംഘടനയാണെന്ന സൗദി ഭരണകൂടത്തിന്റെ ആരോപണം ശക്തമായ രീതിയിൽ അവർ നിഷേധിച്ചിട്ടുണ്ട്. മുമ്പ് നടന്ന ആക്രമണങ്ങളിൽ ചെയ്തതുപോലെ, ഈയൊരു ആക്രമണം അവരാണ് നടത്തിയിരുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർ പ്രഖ്യാപിക്കുമായിരുന്നു. കാരണം, യമനിലേക്കുള്ള സൗദിയുടെ നിലയ്ക്കാത്ത വ്യോമാക്രണത്തിന് പ്രതികാര നടപടിയെന്നോണം സൗദി തലസ്ഥാനം ആക്രമിക്കുകയെന്നത് അവർ അഭിമാനമായി കാണുന്നു.

രണ്ട്: സിവലിയന്മാരെ ലക്ഷ്യംവെച്ചായിരുന്നുവെന്ന് ഈ ആക്രമണത്തെ അപലപിച്ച് അമേരിക്ക പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, പ്രഖ്യാപിച്ചതിനപ്പുറമായി അവർക്കത് രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നോ മേഖലയെ വലയംചെയ്യുന്ന സാറ്റലൈറ്റുകളിൽ നിന്നോ ലഭ്യമാകുന്നതാണ്.

മൂന്ന്: ആക്രമണവുമായി ബന്ധപ്പെട്ട് ചേർത്തുവെക്കാവുന്ന മറ്റൊരു കാര്യമെന്നത് വഅദ് അൽഹഖ് ബ്രിഗേഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാത സംഘടനയുടെ സാന്നിധ്യമാണ്. യമാമ കൊട്ടാരം തകർക്കുന്നതിന് ‘അറേബ്യൻ ഉപദ്വീപി’നകത്തുനിന്ന് ഡ്രോണുകൾ വിക്ഷേപിച്ചതായി ആ സംഘടനയുടെ ടെലിഗ്രാമിലെ എക്കൗണ്ടിൽ പ്രസിദ്ധീകരിച്ചരുന്നു. ഈ അജ്ഞാത സംഘടനയുടെ പ്രസതാവനയെ സംബന്ധിച്ച് സ്വതന്ത്ര്യ വൃത്തങ്ങളിൽ നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.

നാല്: ഈയൊരു ആക്രമണവും, ഉത്തരവാദിത്തം ഏറ്റെടുത്തുള്ള ഈ സംഘടനയുടെ പ്രഖ്യാപനവും ഇറാഖ് തലസ്ഥാനമായ ബഗ്ദാദ് ലക്ഷ്യംവെച്ചുള്ള സ്‌ഫോടനവുമായി കൂട്ടിവായിക്കേണ്ടതാണ്. ഇറാഖിലെ ആക്രമണം ദാഇശാണ് നടത്തിയതെന്നും, സൗദിയാണ് അതിന് പിന്നിലെന്നും ആരോപിക്കപ്പെട്ടിരുന്നു. അതിന്റെ പ്രതികാര നടപടിയെന്ന നിലയിലായാരിക്കാം സൗദിക്കെതിരെ ആക്രമണമുണ്ടായിരിക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ച വിലയിരുത്തലുകൾക്ക് വരും കാലം കൂടുതൽ തെളിവ് നൽകുന്നതായിരിക്കും.

ഈ ആക്രമണം നടക്കുന്നതിന് ഒരു ദിവസം മുമ്പ്, ചെങ്കടലിന് തെക്ക് ഹൂതി അൻസാറുല്ല സംഘടനയുടെ ഡ്രോണുകളും ബോംബുകൾ നിറയ്ക്കപ്പെട്ട ബോട്ടും തടഞ്ഞതായി സൗദി ഔദ്യോഗികമായ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പ്, ചാവേർ ബോട്ട് ജിദ്ദ തുറമുഖത്ത് ഓയിൽ ടാങ്കർ ആക്രമിച്ചിരുന്നു. ഹൂതികളുടെ ക്രൂയിസ് മിസൈലുകൾ രണ്ട് മാസങ്ങൾക്ക് മുമ്പ് ഇതേ തുറമുഖത്തെ ഇന്ധന ശേഖരം നശിപ്പിച്ചിരുന്നു. ഇറാനുമായി ചർച്ചക്ക് തയാറാകുന്നതിനും, യമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് സൗദിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന തീവ്രവാദ വിഭാഗം സൗദിക്കകത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് നിഷേധിക്കാനാവില്ല. ആ വിഭാഗം സൗദിയിൽ ആക്രമണം ആസൂത്രണം ചെയ്യുകയാണ്. വഅദ് അൽഹഖ് ബ്രിഗേഡ് അൽജസീറ അൽഅറബിയ്യ സംഘടന നിലനിൽക്കുന്ന ഒന്നാണോ എന്ന് പറയാൻ കഴിയുകയില്ല. അവരുടെ പ്രസ്താവന കൃത്യമാണോയെന്നും, അതൊരു സങ്കൽപ സംഘടനയാണോയെന്നും തീർച്ചപ്പെടുത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. എന്നാൽ, ജിദ്ദയിലും, റിയാദിലും മാത്രമല്ല എണ്ണ നിർമാണ കേന്ദ്രമായ ബുഖൈഖ്, ഖുറൈസ് വരെയുള്ള സ്ഥലങ്ങളിൽ മുമ്പ് നടന്ന ആക്രമണങ്ങളെ സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട്, മിസൈലുകളും ഡ്രോണുകളും സൗദിക്കകത്തുനിന്നാണ് വിക്ഷേപിച്ചതെന്നത് നിഷേധിക്കുന്നില്ല. സൗദിയുമായുള്ള ബന്ധത്തിൽ പുനഃരാലോചന നടത്തുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചതും, സൗദിയിൽ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ പരിസരവും ഈയൊരു പശ്ചാത്തലത്തിൽ ഒരേസമയം വിശകലനമാക്കേണ്ടത് അനിവാര്യമായിത്തീരുകയാണ്.

Related Articles