Editors Desk

ബാഗ്ദാദി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

കുറെ വര്ഷം ഓടണം എന്ന ആഗ്രഹത്തിലാണ് സീരിയൽ വർക്ക്‌ തുടങ്ങിയത്. ഇടക്ക് വെച്ച് നിർമാതാവും മുഖ്യ നടനും തമ്മിൽ തെറ്റി. ഒരു ചെറിയ കാര്യമേ തിരക്കഥാ കൃത്തിനു ചെയ്യേണ്ടി വന്നുള്ളൂ. നായകൻ ഒരു അപകടത്തിൽ മരിക്കുന്നു. പിന്നെ ചുമരിൽ പഴയ നായകൻറെ ചിത്രം വെച്ച് കൊണ്ടാണ് സീരിയൽ മുന്നോട്ടു പോയത്.

Middle east ൽ അങ്ങിനെ പല നാടകവും അമേരിക്കയും പിണയാളുകളും പണ്ടും കളിച്ചിട്ടുണ്ട്. നടൻമാർ തങ്ങളുടെ വരുതിയിൽ നിൽക്കാത്ത സമയം വന്നാൽ അവർ അവരുടെ ചിത്രം മതിലിൽ തൂക്കും. സദ്ദാം അതൊനൊരു ഉദാഹരണം മാത്രം. പണ്ട് ബിൻ ലാദിനെ കൊന്നത് നമുക്കോർമ്മയുണ്ട്. ഒരാളും അദ്ദേഹത്തിന്റെ ശശരീരം കണ്ടില്ല. അന്ന് പറഞ്ഞത് അത് കടലിൽ താഴ്ത്തി എന്നായിരുന്നു. അന്നത്തെ അമേരിക്ക പ്രസിഡന്റ് ആ ഓപ്പറേഷൻ നേരിൽ ലൈവ് ആയി കണ്ടത്രേ. ഇപ്പോഴിതാ ബാഗ്ദാദിയും കൊല്ലപ്പെട്ടെന്ന് അമേരിക്ക പറയുന്നു. അതും ലോകത്തോട് പറഞ്ഞത് പ്രസിഡന്റ് തന്നെ. അടുത്ത തിരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാൻ കാരണമായി എന്ന രീതിയിലാണ് വാർത്തയെ ലോകം വിശകലനം ചെയ്യുന്നത്‌. ഇറാഖിൽ നിന്നും അമേരിക്ക സേന പിൻമാറിയതിനെ റിപ്പബ്ലിക് പാർട്ടി തന്നെ ചോദ്യം ചെയ്തിരുന്നു എന്ന് കൂടി ചേർത്ത് വായിക്കണം.

ബിൻ ലാദനും ബാഗ്ദാദിയും നമുക്ക് ഒരേ പോലെയാണ്. രണ്ടു പേർക്കുമിടയിൽ ഒരു പാട് സമാനതകൾ കാണാം. രണ്ടു പേരും ഒരു പാട് തവണ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു പേരെയും അവസാനം കൊന്നത് അമേരിക്കൻ സൈന്യമാണ്. രണ്ടും അമേരിക്കൻ പ്രസിഡണ്ടുമാർ ലൈവായി കണ്ടിട്ടുണ്ട്‌. ഒന്ന് പാകിസ്താനിലും മറ്റൊന്ന് സിറിയയിലും. അന്ന് ഈ വിവരമൊന്നും പാകിസ്ഥാൻ സർക്കാർ അറിഞ്ഞിരുന്നില്ല. സിറിയ എന്നൊരു നാട് ഇന്ന് ലോകത്തിലില്ല എന്നത് കൊണ്ട് അവിടെ ആർക്കും എന്തും ചെയ്യാം എന്നത് തെളിയിക്കപ്പെട്ട കാര്യവും.

ഇന്ന് പത്രങ്ങൾ നിറയെ ബാഗ്ദാദിയെ പിടിച്ചതിന്റെ ഹൈപ്പ് വാർത്തകളാണ്. ഐ എസ് എന്തെന്ന ചോദ്യത്തിന് തന്നെ ഇന്നും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. ഐ എസ് ഇസ്ലാമല്ല എന്ന കാര്യം മുസ്ലിം രാഷ്ട്രങ്ങളും ലോകത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ആദ്യമേ പറഞ്ഞു വെച്ചിട്ടുണ്ട്. ഐ എസും അൽ ക്വയ്‌ദയും ഇസ്‌ലാമിന്റെ രൂപമാക്കി മാറ്റാനുള്ള ശ്രമം ലോക തലത്തിൽ സജീവമാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ എന്നാണ് ബി ബി സി , വോയിസ് അമേരിക്ക എന്നീ ആഗോള മാധ്യമങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് . ഇസ്ലാമും ഭീകരതയും ഒന്നിച്ചു വരുമ്പോൾ അത് പലർക്കും കേൾക്കാൻ സുഖമുള്ള കാര്യമാണ്.

മുസ്ലിം ലോകത്തെ പുതിയ പ്രഭാതമായിരുന്നു മുല്ലപ്പൂ വിപ്ലവം. ഏകാധിപത്യവും സേച്ഛാധിപത്യവും കൂടി ചേർന്ന പല മുസ്ലിം നാടുകളിലും ജനാധിപത്യതിന്റെ വെളിച്ചമാണ് മുല്ലപ്പൂ വിപ്ലവം നൽകിയത്. മുല്ലപ്പൂ വിപ്ലവവും ഈജിപ്ത് പോലുള്ള നാടുകളിൽ ഉയർന്നു വന്ന പുതിയ ഭരണകൂടങ്ങളും ഒരിക്കൽ വാർത്ത മാധ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പലർക്കും സഹിക്കാൻ കഴിയുന്നതിലും മേലെയായിരുന്നു. പട്ടാളത്തെ ഉപയോഗിച്ച് ഈജിപ്തിൽ നിന്നും ജനാധിപത്യ സർക്കാരിനെ ആദ്യം പടിയിറക്കി. അതിനിടയിലാണ് പ്രശ്ന ബാധിത പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ പുതിയ അവതാരങ്ങൾ ഉയർന്നു വരുന്നത്. അതിനു ശേഷം എല്ലാം ഇസ്ലാമിക് സ്റ്റേറ്റിനെ ബന്ധപ്പെടുത്തിയാണ് ചർച്ച നടന്നത്. നാട്ടിൽ ആരെയെങ്കിലും കാണാതായാൽ അതിനു പിന്നിൽ ഐ എസ്. എവിടെ പൊട്ടിയാലും അവർ തന്നെ. ഇസ്ലാമല്ല എന്ന് തീർത്ത് പറഞ്ഞ ഇവരുടെ പറഞ്ഞു കേട്ട ചെയ്തികൾക്ക് ലോക മുസ്ലിം സമൂഹം മറുപടി പറയണം എന്നതാണ് പലരും ഉയർത്തിയ തമാശ.

ബാഗ്ദാദി ഇറാഖിലെ ഒരു പള്ളിയിലെ ഇമാമായിരുന്നു എന്ന് പറയപ്പെടുന്നു. ഇറാഖ് സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടത്രെ. 2014 മുതലാണ് അദ്ദേഹം സ്വയം പ്രഖ്യാപിത ഖലീഫയായി രംഗത്തു വരുന്നത്. പലപ്പോഴും അദ്ദേഹം കൊല്ലപ്പെട്ടിട്ടുമുണ്ട്. ബിൻ ലാദിൻ എന്ന വ്യക്തിയെ ഉയർത്തി കൊണ്ട് വന്നു അൽ ക്വയ്ദ ഒരിക്കൽ ഇസ്‌ലാമിക ഭീകരതയുടെ ഒന്നാം സ്ഥാനത്തു വന്നിരുന്നു. ബിൻ ലാദിന്റെ കൊലയുടെ അവർക്കു ഒന്നാം സ്ഥാനം നഷ്ടമായി. അടുത്ത സ്ഥാനക്കയറ്റം കിട്ടിയത് ബാഗ്ദാദിക്കാന്. ഹിന്ദുക്കുഷ് മലനിരകളിലായിരുന്നു ബിൻ ലാദിൻ വിഹരിച്ചതു. അവിടെ നിന്നും Middle east ലേക്കുള്ള മാറ്റമായിരുന്നു ബാഗ്ദാദി. അടുത്ത ഗർഭം ധരിച്ചതിന് ശേഷം മാത്രമേ നിലവിലുള്ള കുഞ്ഞിനെ സാമ്രാജ്യത്വം നശിപ്പിക്കൂ. Middle east ഇപ്പോൾ ഒരു പരുവത്തിലാണ്. ഇനി അടുത്ത ഭീകരൻ എവിടെ പ്രത്യക്ഷപ്പെടും എന്ന ആകാംക്ഷയിലാണ് ലോകം.

ബാഗ്ദാദിയും ഐ എസും കൊന്നു തീർത്തത് അധികവും മുസ്ലിംകളെ തന്നെ. ഒരിക്കൽ പോലും ഐ എസിന്റെ ഒരു ബോംബും ഇസ്രായിലിൽ പൊട്ടിയിട്ടില്ല. അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റു ചില രാജ്യങ്ങളും ഐ എസിനെ തീവ്രവാദി ഗണത്തിൽ പെടുത്തി എന്നാണ് പറയപ്പെടുന്നത്. ലോക മുസ്ലിം സമൂഹം തന്നെ ഈ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്ന് വായിക്കാൻ ഒരിടത്തും നമുക്ക് കഴിയില്ല എന്നുറപ്പാണ്. ഇസ്ലാം എന്നും ലോകത്തു ചർച്ചയായ്ക്കും എന്ന് ശത്രു മനസ്സിലാക്കുന്നു. ആ ചർച്ച നല്ല നിലയിൽ ആകരുതെന്നു അവർ തീരുമാനിച്ചിരിക്കുന്നു. അതിനവർക്ക് എന്നും ഒരു ബിൻ ലാദിനും ബാഗ്ദാദിയും വേണം. അതവർ തന്നെ സൃഷ്ടിക്കുകയും അവർ തന്നെ നിഗ്രഹിക്കുകയും ചെയ്യും. പുതിയ ഭീകരർ ആരാണെന്നു നമുക്ക് കാത്തിരുന്നു കാണാം. ഒരു നടന്റെ കൂടെ ചിത്രം ചുമരിൽ കയറി എന്നതിലപ്പുറം ഈ സീരിയൽ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. മുസ്ലിം രാജ്യങ്ങളെയും രാജാക്കന്മാരെയും പേടിപ്പിക്കാൻ അവരിൽ നിന്ന് തന്നെ ഒരു വിഭാഗം വേണമെന്നതു ചിലരുടെ തന്നെ തീരുമാനമാണ് എന്ന് മനസ്സിലാക്കാനാണ് നമുക്ക് താല്പര്യം. പഴ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പഴമൊഴി പോലെ

Author
as
Facebook Comments
Related Articles
Close
Close