Current Date

Search
Close this search box.
Search
Close this search box.

ടിപ്പു ജയന്തിയുടെ രാഷ്ട്രീയം

‘പ്രവാചകന്റെ ജന്മദിനത്തെ എതിര്‍ക്കുന്ന നിങ്ങള്‍ എന്ത് കൊണ്ട് ടിപ്പുവിന്റെ ജന്മദിനത്തെ അംഗീകരിക്കുന്നു.’ ഒരു സഹോദരന്‍ ചോദിച്ച ചോദ്യമാണിത്. പ്രവാചകന്‍ ജനിച്ച ദിവസം ഒരു സത്യമാണ്. പക്ഷെ അതെന്നു എന്നതിനെ കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇസ്ലാമില്‍ നിര്‍ബന്ധമായി ഓര്‍ക്കേണ്ട ഒരു ദിനമാണ് അതെങ്കില്‍ ആ തിയ്യതി ഏതെന്നു പ്രവാചകന് പറയാമായിരുന്നു. പക്ഷെ പ്രവാചകന്‍ അങ്ങിനെ തീര്‍ത്തു പറഞ്ഞതായി തെളിവില്ല. പ്രത്യേക പുണ്യം ഉദ്ദേശിച്ചു ചെയ്യേണ്ട ഒന്നായി പ്രവാചക ജന്മ ദിനത്തെ മതം പറയുന്നില്ല. അതെ സമയം പ്രവാചക ജന്മ മാസം പ്രവാചകനെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഉപയോഗിക്കാം. അതില്‍ പുണ്യമായി വരുന്നത് പ്രവാചകനെ പരിചയപ്പെടുത്തുക എന്നതാണ്. അതെന്നും ചെയ്യാം.

ടിപ്പുവിന്റെ ജന്മ ദിനം അങ്ങിനെ പുണ്യം ആഗ്രഹിച്ചു ആരും നടത്തുന്നില്ല. ടിപ്പു ജയന്തി നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഫാസിസ വിരുദ്ധ സമരത്തിന്റെ ഭാഗമാണ്. ടിപ്പുവിന്റെ ചരിത്രം ചിലരെ ഭയപ്പെടുത്തുന്നു. മുസ്ലിംകളുടെ ദേശ സ്‌നേഹവും ഭക്തിയും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് രാജ്യത്തിനു വേണ്ടി വിദേശ ശക്തികളോട് പൊരുതി മരിച്ച ധീര ദേശാഭിമാനിയെ ഓര്‍ക്കാന്‍ പ്രത്യക കാരണം വേണ്ട. അത് കൊണ്ട് തന്നെയാണ് ടിപ്പു ജയന്തിക്ക് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നതും.

കൊല്ലപ്പെട്ടത് മുസ്ലിംകളാണ് എന്നതിന്റെ പേരില്‍ വാഗന്‍ ട്രാജഡിയെ പോലും നിരാകരിക്കുന്ന സംഘ്പരിവാര്‍ കാലത്ത് അവര്‍ക്കെതിരെ നടത്തുന്ന എന്തും രാഷ്ട്രീയമാണ്. ചരിത്രത്തെയാണ് അവര്‍ എന്നും ഭയക്കുന്നത്. അത്‌കൊണ്ട് തന്നെ ടിപ്പു എന്ന ദേശാഭിമാനിയെ ദേശ വിരുദ്ധനാക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കണം. ടിപ്പു ഒരു ഹിന്ദു വിരുദ്ധനല്ല. അതെ സമയം ടിപ്പു ഒരു വര്‍ഗീയ വാദി എന്നാണു സംഘ പരിവാര്‍ പറയുന്നത്. വിദേശികള്‍ക്ക് എന്നും പാദസേവ ചെയ്ത ഫാസിസം ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചാല്‍ നേരിടുക തന്നെ ചെയ്യും എന്ന നിര്‍ബന്ധ ബുദ്ധിയാണ് ടിപ്പു ജയന്തി.

Related Articles