Current Date

Search
Close this search box.
Search
Close this search box.

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

യു.എസ് സൈനിക കേന്ദ്രം ലക്ഷ്യംവെച്ച് ഇറാഖിലെ ഇർബിൽ വിമാനത്താവളം ആക്രമിക്കപ്പെടുന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് (15/02/2021). ആക്രമണത്തിൽ സിവിലിയൻ കരാറുകാരൻ കൊല്ലപ്പെടുകയും, അമേരിക്കൻ പൗരനുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആക്രമണത്തോടൊപ്പം, ഇറാനും അമേരിക്കയും എത്തിനിൽക്കുന്ന സവിശേഷ സാഹചര്യവും കൂട്ടിവായിക്കേണ്ടതുണ്ട്. ഫെബ്രുവരി 23ന് ആണവ കരാറിൽ തീരുമാനമെടുക്കുന്നതിന് ഇറാൻ യു.എസിന് അനുവദിച്ച സമയപരിധി അവസാനിക്കുകയാണ്. അടിയന്തരമായും പൂർണാർഥത്തിലും ഉപരോധം നീക്കുന്നില്ലായെങ്കിൽ ആണവ കരാറിൽ നിന്ന് പൂർണമായി പിന്മാറാനും, യുറേനിയം സമ്പുഷ്ടീകരണ നിരക്ക് വർധിപ്പിക്കാനും, അന്താരാഷ്ട്ര പരിശോധനയോട് സഹകരിക്കാതിരിക്കാനുമാണ് ഇറാന്റെ തീരുമാനം. സമയം നിശ്ചയിരിക്കുന്നത് ഫെബ്രുവരി 23നാണ്. ഇറാഖിലെ ഇർബിൽ വിമാനത്താവളത്തിലെ യു.എസ് സൈനിക കേന്ദ്രം ലക്ഷ്യംവെച്ചുള്ള ആക്രമണവും, യു.എസിന് ഇറാൻ അനുവദിച്ചുനൽക്കുന്ന സമയപരിധിയും തമ്മിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയമാണ് ഇതിലൂടെ തെളിയുന്നത്. അതിനാൽ ഈ രണ്ട് കാര്യങ്ങളെയും രണ്ടായി കാണാൻ സാധ്യമല്ല.

2019 സെപ്റ്റംബറിന് ശേഷം നടക്കുന്ന രണ്ടാമത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് ‘ഗാർഡിയൻസ് ഓഫ് ബ്ലഡ്’ എന്ന അജ്ഞാത സംഘടനയാണ്. ഇർബിൽ വിമാനത്താവളത്തിലെ അമേരിക്കൻ സൈനിക കേന്ദ്രം ലക്ഷ്യംവെച്ചാണ് മിസൈലാക്രമണം നടത്തിയതെന്നും, അധിനിവേശ യു.എസ് സൈന്യം ഇറാഖിൽ നിന്ന് പൂർണമായി പിൻവാങ്ങണമെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഈ അജ്ഞാത സംഘടനക്ക് ഇറാനുമായി ബന്ധമുണ്ടെന്നാണ് ഇറാഖ് ഭരണകൂട വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഇറാൻ വിദേശകാര്യ വക്താവ് സയ്യിദ് ഖത്തീബ് സാദ ആക്രമണത്തെ അപലപിക്കുകയും, അത് സംശയാസ്പദമാണെന്നും, ആക്രമണത്തിൽ ഉൾപ്പെട്ടവരെ അന്വേഷിച്ച് കണ്ടെത്തണമെന്നും ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ സ്ഥിരതയും സമാധാനവും നിലനിർത്താൻ ഇറാനും താൽപര്യമുണ്ടെന്നതിന്റെ സ്ഥിരീകരണമാണിത്. അപ്രതീക്ഷിതമായി സംഭവിച്ച ഈ ആക്രമണം ഏകദേശം 24 മണിക്കൂറോളം അന്താരാഷ്ട്ര ഇർബിൽ വമാനത്താവളം അടച്ചിടുന്നതിന് കാരണമായി.

ആക്രമണം വിവിധങ്ങളായ കാര്യങ്ങൾ നമ്മോട് പറയുന്നുണ്ട്. ഒന്ന്, ഇറാഖിലെ കുർദിസ്ഥാൻ ഭരണകൂടം സ്വതന്ത്ര ഭരണകൂടമല്ല, രാജ്യത്തെ ശേഷിക്കുന്ന സ്ഥലങ്ങളിലെന്നപോലെ സ്ഥിരതയോടെയും സമാധാനത്തോടെയും അതിന് നിലനിൽക്കാൻ കഴിയില്ലെന്നതാണ്. ബഗ്ദാദിൽ നിന്ന് ഇർബിലിലേക്ക് എംബസി മാറ്റുന്നതിന് യു.എസ് സമ്മർദ്ദമുണ്ടായിരുന്നു. ഇപ്പോൾ ഇർബിൽ ലക്ഷ്യംവെച്ച് മിസൈലാക്രമണം നടക്കുമ്പോൾ അത്തരമൊരു തോന്നലിലേക്ക് എത്തിപ്പെടാതിരിക്കാൻ കഴിയുകയില്ല. എത്രത്തോളമെന്നാൽ, കുർദ് തലസ്ഥാനമായ ഇർബിൽ വരെ എത്തിയെങ്കിൽ സമാധാനം അന്തരീക്ഷം നിലനിർത്താൻ കഴിയുകയില്ലെന്നതാണ്. രണ്ട്, ഇറാൻ ആണവ സ്ഥാപനങ്ങൾക്കെതിരായി അമേരിക്കൻ-ഇസ്രായേൽ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ ഇറാഖിലും, കുവൈത്ത്, അബൂദബി, റിയാദ്, മനാമ, ദോഹ തുടങ്ങിയ ഗൾഫ് രാഷ്ട്ര തലസ്ഥാനങ്ങളിലും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നതിന്റെ ചെറിയ ചിത്രമാണ് ഇർബിൽ വിമാനത്താവളത്തിലെ അമേരിക്കൻ സൈനിക കേന്ദ്രാക്രമണം സൂചിപ്പിക്കുന്നത്.

മൂന്ന്, യമനിലെ ഹൂതി വിഭാഗമായ അൻസാറുല്ല സംഘടന സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും സൗദി കിങ് ഖാലിദ് സൈനിക താവളത്തിന് നേരെയും (King Khalid Air Base) ഡ്രോൺ ആക്രമണം നടത്തിയത് (04/02/2021) ഒരേസമയത്താണെന്നത് ശ്രദ്ധേയമാണ്. ഇത് അസ്വാഭാവികമായി സംഭവിച്ചതാണെന്ന് പറയാൻ കഴിയുകയില്ല. നാല്, ഈയൊരു നടപടി ഇറാനോട് കൂറുപുലർത്തുന്ന സംഘടനയുടെ കരങ്ങളാൽ നയിക്കപ്പെട്ടതാണെന്ന് കരുതുന്നതിൽ തെറ്റില്ല. ഇറാനും യു.എസിനുമിടയിൽ മധ്യസ്ഥ ശ്രമത്തിനായി അമേരിക്കൻ ഭരണകൂടത്തിൽനിന്ന് സന്ദേശവുമായി ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ഇറാൻ സന്ദർശിക്കുന്ന സമയത്ത് യു.എസിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടിയായും ഇതിനെ വിലയിരുത്താവുന്നതാണ്. അഞ്ച്, മാർച്ച് അഞ്ച് മുതൽ എട്ടുവരെ ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കുന്ന വേളയിൽ സന്ദർശിക്കാനിരുന്ന നഗരങ്ങളിലൊന്നാണ് ഇർബിൽ. ഈയൊരു ആക്രമണം ഈ സന്ദർശനം റദ്ദാക്കാനോ വൈകിപ്പിക്കാനോ കാരണമാകുന്നതാണ്.

Related Articles