Current Date

Search
Close this search box.
Search
Close this search box.

വ്യാജ ഐ.എസ് കഥകള്‍ വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരുന്ന ‘കേരള സ്റ്റോറി’

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കേരള സ്റ്റോറി’യെന്ന സിനിമയുടെ പുതിയ ടീസറിനെതിരെ വ്യാപക വിമര്‍ശനമാണ് നാനാതുറകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. നവംബര്‍ മൂന്നിന് പുറത്തിറങ്ങിയ ടീസറില്‍ ഹിന്ദി സിനിമതാരം അദാ ശര്‍മ പര്‍ദയും നിഖാബും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. തനിക്ക് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍, താന്‍ ഇപ്പോള്‍ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ ആണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട ടീസറില്‍ പറയുന്നത്.

കേരളത്തില്‍ നിന്നും 32,000ത്തോളം യുവതികളെ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ന്നെന്ന് അവകാശപ്പെടുന്ന സിനിമയുടെ ആദ്യ ടീസര്‍ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് അണിറയ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തിന്റെ ഒരു ഭാഗമായിരുന്നു ആദ്യ ടീസറില്‍ ഉണ്ടായിരുന്നത്. ആ വീഡിയോയില്‍ ഉള്ള സബ് ടൈറ്റിലില്‍ അര്‍ധരാത്രി ആയിട്ടും നിങ്ങളുടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തായിരിക്കും അനുഭവപ്പെടുക എന്നും കേരളത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി നിരവധി പെണ്‍കുട്ടികളെ കാണാതാവുകയും അവര്‍ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നിട്ടില്ലെന്നുമാണ് പറയുന്നത്. പോപുലര്‍ ഫ്രണ്ട് കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ഇത് നിരോധിത സംഘടനയായ എന്‍.ഡി.എഫിന്റെ അജണ്ടയാണെന്നും പറയുന്നുണ്ട്.

അടുത്ത 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്ലിം സംസ്ഥാനമാക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ 10 വഷമായി ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് ഐ.എസിനു വേണ്ടിയും മറ്റു ഇസ്ലാമിക യുദ്ധ മേഖലയിലേക്കും കടത്തികൊണ്ടുപോകുന്നത്. ഇത് ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയ 32000 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞാണ് ആദ്യ ടീസര്‍ അവസാനിക്കുന്നത്. ഇതിന്റെ പശ്ചാതലത്തില്‍ അമ്മമാരുടെ കരച്ചിലും വി.എസ് അച്യുതാനന്ദന്റെ വാര്‍ത്തസമ്മേളനത്തിന്റെ ഒരു ഭാഗവുമാണ് കാണിക്കുന്നത്. 2010 ജൂലൈ 24ന് അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ എന്നാണ് ഇതിന് താഴെ എഴുതിചേര്‍ത്തിരിക്കുന്നത്.

‘കേരളത്തിലെ മനോഹരമായ കായലുകള്‍ക്ക് പിന്നില്‍, കാണാതായ 32000 സ്ത്രീകളുടെ ഭീകര കഥയുണ്ട്. ഭീതിജനകവും ഹൃദയഭേദകവുമായ സമൂഹത്തിന്റെ ഇരുണ്ട ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ‘ദി കേരള സ്റ്റോറി’ വെളിപ്പെടുത്തുന്നു’ എന്നാണ് ടീസറിന്റെ താഴെ അണിയറ പ്രവര്‍ത്തകര്‍ കൊടുത്തിരിക്കുന്നത്. സുദിപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്ന വിപുല്‍ അമൃത്‌ലാല്‍ ഷായാണ്.
കേരള മുഖ്യമന്ത്രിയായ സമയത്ത് ഡല്‍ഹിയില്‍ വെച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം മുസ്ലിം സമുദായത്തെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ച് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാരും ബി.ജെ.പിയും വലിയ വിവാദങ്ങളുയര്‍ത്തുകയും മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി മുസ്ലിം യുവാക്കള്‍ക്കെതിരെ ആക്രമണങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിക്കുകയും അറസ്റ്റിലേക്ക് വരെ എത്തിക്കുയും ചെയ്തിരുന്നു. ബി.ജെ.പി ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമെല്ലാം അന്ന് ഇത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തിരുന്നു.

രണ്ടാമത് പുറത്തുവിട്ട ടീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വ്യാപക ചര്‍ച്ചക്കിടയാക്കിയിരുന്നു. കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണപരമായ പരാമര്‍ശങ്ങളാണ് സിനിമയില്‍ ഉള്ളതെന്നും കേരളത്തെ ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ നടത്തുന്നതെന്നുമാണ് പ്രമുഖര്‍ അവകാശപ്പെട്ടത്. മാത്രമല്ല, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ വീണ്ടും മുസ്ലിംകളെക്കുറിച്ച തെറ്റിദ്ധാരണപരമായ പരാമര്‍ശങ്ങള്‍ നടത്തി മറ്റൊരു കുളം കലക്കി മീന്‍ പിടിക്കാനുള്ള തന്ത്രത്തിലാണ് സംഘ്പിരവാര്‍ ശക്തികള്‍ എന്നും ആരോപണമുണ്ട്. അത് ശരിവെക്കുന്ന ചര്‍ച്ചകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതും.

Related Articles