Current Date

Search
Close this search box.
Search
Close this search box.

അൾജീരിയ: അമേരിക്കക്ക് ജയമോ പരാജയമോ?

രണ്ടാഴ്ച മുമ്പ് അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തബൗൻ ‘അൽജസീറ’ക്ക് അഭിമുഖം അനുവദിച്ചിരുന്നു. അതിൽ തന്റെ രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നതായും, സിറിയക്ക് ശേഷം തങ്ങളുടെ രാഷ്ട്രത്തെ ലക്ഷ്യംവെക്കുന്നതായും അദ്ദേഹം പറഞ്ഞത് അതിശയോക്തിയായി കാണാൻ കഴിയില്ല. കാരണം, അമേരിക്കക്ക് കീഴൊതുങ്ങാതെ സ്വതന്ത്ര്യമായ തീരുമാനമാണ് അൾജീരിയ എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടാൻ തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര സൈനിക കാര്യങ്ങളിലും ആയുധ ഇടപാടിലും പ്രത്യേക പഠനം നടത്തുന്ന അമേരിക്കൻ മാസികയായ ‘മിലിട്ടറി വാച്ച്’ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു; ജൂൺ ഏഴ് മുതൽ 18 വരെ ഉത്തരാഫ്രിക്കയിൽ അമേരിക്ക നയിച്ച കര-വ്യോമ ‘ആഫ്രിക്കൻ ലയൺ’ (അമേരിക്കൻ സൈന്യത്തെ വിപുലീകരിക്കുന്ന നടപടി) പദ്ധതി നിലവിൽ റുവാൻ, യൻഹൗൻ എന്നീ നാടുകൾ ആക്രമിക്കുമെന്ന് വ്യക്തമായ സൂചന നൽകുന്നു. അത് രണ്ടും സ്ഥിതിചെയ്യുന്നത് അൾജീരിയൻ ഭൂപ്രദേശത്താണ്.

പത്ത് വർഷങ്ങൾക്ക് മുമ്പ് ലിബിയക്കെതിരായ ആക്രമണത്തോടെയും, യൂറോപ്യൻ പിന്തുണയോടെ സുഡാനെ തകർത്തുമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അമേരിക്കൻ സൈനിക വിപുലീകരണ-ശാക്തീകരണ തന്ത്രം ആരംഭിക്കുന്നത്. അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ഭീഷണിയായാണ് അൾജീരിയയെ കാണുന്നത്. കാരണം, വാതകം, എണ്ണ, ജലം, കൃഷി എന്നിവയെല്ലാം ഉൾചേർന്ന ഭൂപ്രദേശമാണത്. രണ്ട് മില്യൺ ചുതുരശ്ര കി.മീ വിസ്തീർണവും ധാതുസമ്പത്തിനാൽ സമ്പന്നുവമായ ഭൂപ്രദേശം. ആഫ്രിക്കൻ തീരപ്രദേശങ്ങൾ അൾജീരിയയുടെ നിയന്ത്രണത്തിലാണ്. യൂറോപ്യൻ സൈനിക വിദഗ്ധർ അഭിപ്രായപ്പെട്ടതുപോലെ, അവിടെ പരാജയപ്പെടുത്താൻ കഴിയാത്ത ശക്തിയുള്ള ജനതയുമുണ്ട്.

അൾജീരിയൻ നേതൃത്വം ആയുധ ശേഖരം വിപുലീകരിക്കുകയും, പ്രതിരോധിക്കുന്നതിനും ആക്രമണം നടത്തുന്നതിനും സൈന്യത്തെ ഏറ്റവും വികസിത റഷ്യൻ ആയുധങ്ങൾ കൊണ്ട് നൂതനമാക്കുകയും ചെയ്തിരിക്കുന്നു. റഷ്യൻ എസ്-300, എസ്-400 പ്രതിരോധ മിസൈലുകൾ കൈവശപ്പെടുത്തിയിട്ടുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏക രാജ്യമാണ് അൾജീരിയ. അതുപോലെ, ‘ഇസ്‌കണ്ടർ ഐ’ മിസൈൽ സംവിധാനവും അൾജീരിയ കൈവശപ്പെടുത്തിയിരിക്കുന്നു. 500 കി.മീ ദൂരമെത്തുന്ന ലോകത്തിലെ ഏറ്റവും ശക്തിയേറിയ മിസൈലാണത്. ഈ പുതിയ മിസൈലുകൾ ലോകത്ത് അൾജീരിയ, അർമേനിയ എന്നീ രണ്ട് രാഷ്ട്രങ്ങൾക്ക് മാത്രമാണ് റഷ്യ വിൽപന നടത്തിയിട്ടുള്ളത്. കൂടാതെ, വ്യോമ മിസൈൽ സംവിധാനമായ പാൻസറും അൾജീരിയയുടെ സൈനിക സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. അൾജീരിയ ഏറ്റവും പുതിയ 16 റഷ്യൻ സു-34 യുദ്ധവിമാനങ്ങൾ വാങ്ങിയതായി വാർത്തകൾ വന്നിരുന്നു. സു-34 അമേരിക്കൻ എഫ്-35 യുദ്ധവിമാനത്തേക്കാൾ മികച്ചതാണ്. അവ സിറിയൻ യുദ്ധത്തിൽ വളരെ മികവ് തെളിയിക്കുകയും ചെയ്തിരുന്നു. കാരണം, അത് വ്യോമതലത്തിൽ നിന്ന് ഭൗമതലത്തിലേക്കും, വ്യോമതലത്തിൽ നിന്ന് വ്യോമതലത്തിലേക്കും സജ്ജീകരിക്കപ്പെട്ട മിസൈലുകളാണ്. അതുപോലെ, ശത്രു മിസൈലുകളെ തടയുന്നതിന് നൂതനമായ സംരക്ഷണ സംവിധാനം സജ്ജീകരിക്കുകയും, എട്ട് ടൺ വെടിക്കോപ്പുകൾ വഹിക്കാനുള്ള ശേഷിയുമുള്ള മിസൈലുകളാണത്. അടുത്ത വർഷം ആരംഭത്തിൽ അവ പറത്താൻ അൾജീരിയ പരിശീലന നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേണൽ മുഅമ്മർ ഖദ്ദാഫിയുടെ ഗുരതരമായ പിഴവുകളിൽ നിന്ന് അൾജീരിയൻ നേതൃത്വം പാഠം ഉൾകൊണ്ടിട്ടുണ്ട്. അതിനാൽതന്നെ, അൾജീരിയ അതീവ പ്രാധാന്യം നൽകി കര-വ്യോമ-നാവിക മേഖലകളിൽ ശക്തമായ സൈനിക സജ്ജീകരണം നടത്തിയിരിക്കുന്നു. തന്റെ കൈവശമുള്ള നശീകരണോന്മുഖമായ ആയുധങ്ങൾ ഉപേക്ഷിച്ചതിന് ശേഷം താനും എന്റെ രാഷ്ട്രവും പൂർണമായും സുരക്ഷിതമാകുമെന്ന് കേണൽ മുഅമ്മർ ഖദ്ദാഫി വിശ്വസിച്ചു. അങ്ങനെ ആണവ റിയാക്ടറും, കെമിക്കൽ ശേഖരവും യു.എസിന് കൈമാറി. ലോക്കർബി വിമാന സ്‌ഫോടനത്തിന് പിന്നിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ലെങ്കിലും, ഇരകൾക്ക് മൂന്ന് ബില്യൺ ഡോളർ നഷ്ടപരിഹാരം അദ്ദേഹം നൽകി. അദ്ദേഹം എത്ര വലിയ അപരാധമാണ് ചെയ്തത്! ദീർഘവീക്ഷണമില്ലെത നിഷ്‌കളങ്കനായി അദ്ദേഹം പ്രവർത്തിച്ചു! മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക് പറഞ്ഞതുപോലെ, അമേരിക്കയിൽ മുങ്ങിപോകുന്നവർ നഗ്‌നരാണ്!

നിരീക്ഷകർ ചൂണ്ടികാണിക്കുന്നതുപോലെ, ലിബിയ ചെയ്ത അബദ്ധം ഒരിക്കലും അൾജീരിയ ചെയ്യുകയില്ലെന്ന് വിശ്വസിക്കാം. രണ്ട് രാഷ്ട്രങ്ങളും അവയുടെ നേതൃത്വങ്ങളും ഇരുസ്ഥാനത്താണെന്നതാണ് കാരണം. ഫ്രഞ്ച് അധിനിവേശത്തിനെതിരായ വിപ്ലവ വിജയം മുതൽ അൾജീരിയൻ നേതൃത്വം അമേരിക്കയെ വിശ്വസിച്ചിട്ടില്ല. ഗൂഢാലോചനയെ സംബന്ധിച്ച് അൾജീരിയക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സോവിയറ്റുമായുള്ള സഖ്യത്തിൽ യാതൊരു മാറ്റവും അവർ വരുത്തിയിട്ടില്ല. സോവിയറ്റ് റഷ്യയായിതിന് ശേഷവും. അൾജീരിയ അമേരിക്കയെ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഈയൊരു സമീപനത്തിൽ നിന്ന് അവർ പുറത്തുകടക്കില്ലെന്ന് പ്രതീക്ഷിക്കാം. സിറിയക്ക് ശേഷം അൾജീരിയയെ ലക്ഷ്യംവെക്കുന്നുണ്ടെന്നത് വ്യക്തമാണ്. യുദ്ധത്തിനും, അധിനിവേശത്തിനും അറബ് ലീഗിലും, ഗൾഫ് രാഷ്ട്രങ്ങളിലും തയാറെടുപ്പുകൾ നടക്കുന്നുണ്ട്. മാത്രമല്ല, സിറിയക്കും ലിബിയക്കുമെതിരായ ഗൂഢാലോചനയിൽ അമേരിക്ക, യു.കെ, ഫ്രാൻസ് ഒത്തുചേരുകയാണ്. യുദ്ധ സാഹചര്യം നിലനിൽക്കുന്ന ഇത്തരമൊരു സന്ദർഭത്തിൽ, സിറിയൻ സൈന്യം ചെയ്തതുപോലെ, 45 മില്യൺ വരുന്ന പൗരന്മാരും സൈന്യവും അമേരിക്ക ലക്ഷ്യംവെക്കുന്ന ഏത് ഗൂഢാലോചനയെയും പരാജയപ്പെടുത്തുമെന്ന നിരീക്ഷണത്തിന് പ്രസക്തിയുണ്ട്.

Related Articles