Current Date

Search
Close this search box.
Search
Close this search box.

ജീവിത വിജയം നേടാം, സാമ്പത്തിക വിശുദ്ധിയിലൂടെ

അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുന്നതിന് മുന്‍പാണ് സാമ്പത്തിക അച്ചടക്കവും കൃത്യതയും നിര്‍ബന്ധമാക്കി ഖുര്‍ആന്‍ വചനം അവതരിച്ചത്. നിന്നോട് മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് വിശ്വാസികള്‍ ദിനേന ചുരുങ്ങിയത് 17 തവണ അല്ലാഹുവോട് കരാര്‍ ചെയ്യുന്നുണ്ട്.

അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയമായത് മാത്രം ഭക്ഷിക്കുക. ഒരാള്‍ തൗഹീദ് അംഗീകരിച്ച ആളാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉത്തമമായത് മാത്രം ഭക്ഷിക്കുക. അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. അതായത് സാമ്പത്തിക കാര്യത്തെയും ആഹാരത്തെയും ഖുര്‍ആന്‍ ബന്ധിപ്പിച്ചിട്ടുള്ളത് ഏകദൈവ ആരാധനയുമായാണ്. അതായത് തൗഹീദുമായി. മുഴുവന്‍ പ്രവാചകന്മാര്‍ക്കും നല്‍കിയ നിര്‍ദേശമാണ് സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണമെന്നും ഉത്തമമായത് ഭക്ഷിക്കണം എന്നതും. എന്നാല്‍ വിശ്വാസികള്‍ നിര്‍ഭാഗ്യവശാല്‍ ഇത് പാലിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് ആരാധന നിഷ്ട പുലര്‍ത്തുന്നവര്‍ പോലും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്.

Related Articles