Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക മാന്ദ്യ കാലത്തെ നിക്ഷേപ സാധ്യതകള്‍

നമ്മുടെ രാജ്യത്തെയും ലോകത്തെയും ഗ്രസിച്ച്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കടുത്ത· പ്രയാസത്തിലേക്കും ദുരിതത്തിലേക്കും എടുത്തെറിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലേക്ക് നിലംപതിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. സര്‍ക്കാറിന്‍റെ തെറ്റായ സാമ്പത്തിക നയ സമീപനങ്ങളുടെ ഫലമായി നെഗറ്റിവ് വളര്‍ച്ച നിരക്ക് കുത്തനെ വര്‍ധിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. കച്ചവട-വ്യവസായ സംരംഭങ്ങളില്‍ ഭീമമായ കമ്മി ഉണ്ടാവുന്നത് മുതല്‍ ഉല്‍പാദനം കെട്ടിക്കിടക്കുകയും തൊഴിലില്ലാത്ത അവസ്ഥ വരേയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിന്‍റെ ഫലമായി രൂപപ്പെട്ടിരിക്കുന്നത്. വന്‍കിട കമ്പനികള്‍ പോലും ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയാതെ അന്ധാളിച്ച് നില്‍ക്കുകയാണ്.

ഭാവി നോക്കുമ്പോള്‍ കടുത്ത നിരാശ. പ്രതീക്ഷയുടെ ചക്രവാളത്തില്‍ കറുത്ത കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നു. ഈ സാഹചര്യത്തില്‍ പണം കൈവശം സ്വരൂപിക്കുകയൊ കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണം പോലുള്ള വസ്തുക്കളില്‍ നിക്ഷേപിക്കുന്ന പ്രവണതയാണ് വ്യക്തികളില്‍ പൊതുവെ കണ്ട് വരുന്നത്. ഇത് വീണ്ടും സ്വര്‍ണത്തിന്‍റെയും അത് പോലുള്ള ലോഹങ്ങളുടേയും വില കുത്തനെ വര്‍ധിക്കാന്‍ കാരണമാവുന്നു. കൂടാതെ ഇടത്തരക്കാരേയും സാധരണക്കാരേയും പലനിലക്കും പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ആളുകള്‍ നിക്ഷേത്തോട് പൊതുവെ വിമുക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കും.

ഈ സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യത്തെ പുതിയ വ്യവസായ-വാണിജ്യ സംരംഭങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമായിട്ടാണ് വിവേകമതികള്‍ ഉപയോഗപ്പെടുത്തേണ്ടത്. അസംസ്കുത സാധനങ്ങളുടെ വിലക്കുറവ്, തൊഴിലാളികളുടെ ലഭ്യത,വേതന കുറവ്, കെട്ടിക വാടകയിലെ ഇടിവ്, സര്‍ക്കാറിന്‍റെ വായ്പ ലഭ്യത ഇതെല്ലാം സാമ്പത്തിക മാന്ദ്യ കാലത്തെ അനുകൂല ഘടകങ്ങളാണ്. നിക്ഷേപകരെ സംബന്ധിച്ചേടുത്തോളം എതെങ്കിലും തരത്തിലുള്ള വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ ഇതിനെക്കാള്‍ നല്ല സുവര്‍ണാവസരം ലഭിച്ച്കൊള്ളണമെന്നില്ല. ഈ അവസ്ഥയില്‍ പണത്തിന്‍റെ ക്രയവിക്രയം നടക്കുന്നതിനാല്‍ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനും നമുക്ക് പതിയെ സാധിക്കുന്നതാണ്.

Also read: ഹിജ്റയും വിശ്വാസത്തിന്റെ സ്ഥാനവും

ബിസിനസ്സ് പ്ലാന്‍
പണം കൈവശം സൂക്ഷിക്കുന്ന വ്യക്തികള്‍ പണമായി തന്നെ കരുതിവെക്കുന്നതിന് പകരം അതിനെ നിക്ഷേപങ്ങളിലേക്ക് തിരിച്ച് വിടേണ്ടത് അത്തരം വ്യക്തികളുടെ സാമൂഹ്യ ബാധ്യതയാണ്. പഞ്ചസാരക്ക് വില കുത്തനെ കൂടുമ്പോള്‍ അത് സ്വരൂപിക്കാനുള്ള പ്രവണതയെ കരിഞ്ചന്ത എന്നൊ പൂഴ്തിവെപ്പ് എന്നൊ പേര്വിളിച്ച് ഒരു സാമൂഹ്യ തിന്മയായി കാണുന്നത് പോലെ സാമ്പത്തിക മാന്ദ്യഘട്ടത്തില്‍ പണം കൈവശമുള്ളവര്‍ അത് നിക്ഷേപങ്ങളിലേക്ക് തിരിച്ച് വിടാതെ, പണമായും സ്വര്‍ണ്ണമായും സൂക്ഷിക്കുന്നത് ഗുരുതരമായ പ്രശ്നമായി കാണേണ്ടതാണ്. അപ്പോള്‍ നിക്ഷേപങ്ങള്‍ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളെ കുറിച്ച് കൂലങ്കശമായി ആലോചിക്കുകയും ഉത്തമമായത് തിരഞ്ഞെടുക്കാനുള്ള മാനസികമായ കരുത്ത് ആര്‍ജ്ജിക്കേണ്ടതുണ്ട്.

ഏതെങ്കിലും തരത്തിലുള്ള കച്ചവടമൊ വ്യാപര-വ്യവസായമൊ തുടങ്ങുകയാണെങ്കില്‍ അത് സംബന്ധമായ വ്യക്തമായ ചിത്രം നമ്മുടെ മുമ്പില്‍ ഉണ്ടായിരിക്കണം. നിക്ഷേപതുക എത്രവേണ്ടി വരും മൂലധനം എവിടെ നിന്ന് സ്വരൂപിക്കാം, ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകള്‍, ഭീഷണികള്‍, വെല്ല് വിളികള്‍, മാര്‍ക്കറ്റിലെ നിലവിലെ അവസ്ഥ തുടങ്ങിയ നാനവശങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി അറിഞ്ഞിരിക്കണം. ആവശ്യമായ സര്‍വേകള്‍ നടത്തുന്നതും കണ്‍സല്‍റ്റന്‍സിയുടെ സഹായം തേടുന്നതും നിക്ഷേപങ്ങള്‍ വൃഥാവിലാവാതിരിക്കാന്‍ സഹായിക്കും. ആളുകളെ കൃത്യമായി മനസ്സിലാക്കാനുള്ള ചിരപരിയവും ആര്‍ജ്ജിച്ചിരിക്കണം.

എത്ര മുന്‍ കരുതലുകള്‍ എടുത്താലും ശരി, മൂല്യങ്ങളോട് വിട്ട്വീഴ്ച ചെയ്യാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന നൂറ് കമ്പനികളുടെ അതിജീവന ചരിത്രം പഠിച്ചപ്പോള്‍, അവര്‍ക്ക് കാലത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് മൂല്യങ്ങളോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗുണനിലവാരത്തില്‍, വിശ്വസ്ഥതയില്‍, പങ്കാളികളും ഉപഭോഗ്താക്കളും, തൊഴിലാളികളും (Stake Holders) തമ്മിലുള്ള ബന്ധങ്ങളിലെല്ലാം മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടത് നിക്ഷേപങ്ങള്‍ വിജയിക്കാന്‍ അനിവാര്യമായ ഘടകമാണ്.  ഒരു സ്ഥാപനം തകരുന്നതിന്‍റെ  പ്രധാന കാരണം, മറ്റേത് പ്രതിസന്ധിയെക്കാളും, മൂല്യങ്ങളില്‍ മായം ചേര്‍ക്കലും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുന്നതും കൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല.

Also read: അപരനാണ് പ്രധാനം

ഇതിനെ അതിജീവിക്കാനുള്ള ഏറ്റവും നല്ല വഴി നിക്ഷേപ സംരംഭങ്ങളുടെ തുടക്കത്തില്‍ കതൃമായ ഒരു ബൈലൊ ഉണ്ടാവുക എന്നതാണ്. സ്ഥാപനം മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട്, ലക്ഷ്യം, വിഷ്യന്‍, മൂല്യങ്ങള്‍ എല്ലാം അതില്‍ കൃത്യമായി രേഖപ്പെടുത്തുകയും അത് പാലിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തുടക്കത്തില്‍ എല്ലാം സുഖമമായി നടക്കുമെങ്കിലും, അല്‍പ കാലം പിന്നിടുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും മൂല്യങ്ങളോട് വിരക്തിയുണ്ടാവുകയും ചെയ്യുക സ്വാഭാവികമാണ്. അതോടെ ഏതൊരു സംരംഭത്തിന്‍്റേയും തകര്‍ച്ച ആരംഭിക്കുകയായി.

ഇത്തരം ദീര്‍ഘദൃഷ്ടിയോടെയുള്ള ബിസിനസ്സ് പ്ലാനിന്‍റെ അഭാവത്തില്‍, നിക്ഷേപങ്ങള്‍ ലക്ഷ്യം കാണാതെ നഷ്ടത്തില്‍ കലാശിക്കുന്നത് നമുക്ക് നിത്യപരിചിതമാണ്. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് തനിക്ക് പരിചയമുള്ള മേഖലയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. സ്വന്തം അനുഭവം ഇവിടെ മുതല്‍കൂട്ടായി മാറുകയാണ് ചെയ്യുക. വിദേശ രാജ്യങ്ങളില്‍ നിന്ന് നേടുന്ന പരിജ്ഞാനവും നിക്ഷേപമാര്‍ഗ്ഗത്തില്‍ നമ്മെ തുണക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിരമിക്കാറായ പ്രായത്തിലത്തിയവര്‍ കൂടുതല്‍ റിസ്ക് ഇല്ലാത്ത· നിക്ഷേപങ്ങള്‍ക്ക് മുതിരുന്നതാണ് ഉത്തമം. അപ്പോള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസിനെ കുറിച്ച് മനസ്സില്‍ വ്യക്തമായ പ്ലാന്‍ ഉണ്ടായിരിക്കണം. പരാജയപ്പെടുമെന്നല്ല വിജയിക്കുമെന്ന ഉള്‍കരുത്തോടെ, കഠനി പരിശ്രമം ചെയ്ത് ജീവിതത്തിന്‍റെ അതിജീവനത്തില്‍ പിന്മാറാതെ മുന്നേറുക.  ആ നിക്ഷേപം വിജയത്തിലത്തൊന്‍ ദൈവത്തിന്‍റെ സഹായം ഉണ്ടാവുമെന്നതില്‍ സംശയമില്ല.

Related Articles