Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക വളര്‍ച്ച: ഇന്ത്യ തിരിച്ചുവരവിനൊരുങ്ങുന്നു ?

ഇന്ത്യന്‍ സമ്പദ്ഘടന 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഫലം സൂചിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ച കണക്കുകൂട്ടലുകള്‍ ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ടും.

ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട വാര്‍ഷിക വിലയിരുത്തല്‍ പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ കനത്ത വെല്ലുവിളിയാണ് ഈ മേഖലയില്‍ നേരിട്ടതെന്ന് അംഗീകരിക്കുന്ന റിപ്പോര്‍ട്ടില്‍ വരാനിരിക്കുന്ന വര്‍ഷങ്ങളെക്കുറിച്ച് ശുഭാപ്തി വിശ്വാസം നല്‍കുന്ന തരത്തിലുള്ള ചിത്രമാണ് നല്‍കുന്നത്.

‘ഇന്ത്യയിലെ മാക്രോ എകണോമിയുടെ അവസ്ഥയും സര്‍ക്കാരിന്റെ ഘടനാപരമായ പരിഷ്‌കാരങ്ങളും കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് 7 ശതമാനം വളര്‍ച്ചയുണ്ടാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിക്ഷേപത്തിലെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. 2017-18 മുതല്‍ ഇത് വീണ്ടെടുക്കല്‍ ആരംഭിച്ചിട്ടുണ്ട്.’ സര്‍വേ ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.

ജി.ഡി.പിയുടെ വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്ന് 2018-19ല്‍ 7.2 ശതമാനമായി വളര്‍ന്നു. എന്നിരുന്നാലും ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥ തന്നെയാണ് ഇന്ത്യയുടേത്. ഈ മിതമായ വളര്‍ച്ച പ്രധാനമായും കൃഷി അനുബന്ധ മേഖലകള്‍,കച്ചവടം,ഹോട്ടല്‍,ഗതാഗതം,സംഭരണം,വാര്‍ത്താവിനിമയ സേവനങ്ങള്‍,പൊതു ഭരണം,പ്രതിരോധം തുടങ്ങിയവയെയെല്ലാം ബാധിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.

ഭാവിയിലെ വളര്‍ച്ച എവിടെ നിന്ന് ?

2011-12 മുതല്‍ ഇന്ത്യയിലെ നിക്ഷേപ നിരക്ക് തകര്‍ന്നു കിടക്കുകയായിരുന്നു. ഉയര്‍ന്ന വായ്പ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 2019-20 കാലഘട്ടത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാകുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഉപഭോഗ രംഗത്ത് ഗ്രാമീണ മേഖലയില്‍ വേതന വര്‍ധന ഉണ്ടായിരുന്നത് 2018ല്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. പിന്നീടങ്ങോട്ട് നേരിയ തോതില്‍ ഈ രംഗം മുന്നേറുകയാണ്.

താഴേക്ക് പോയ്‌ക്കൊണ്ടിരുന്ന ഗ്രാമീണ വേതന വളര്‍ച്ച 2018 പകുതി മുതല്‍ വര്‍ധിക്കാന്‍ തുടങ്ങി. ഗ്രാമീണ വേതനവിലെ വളര്‍ച്ച ഗ്രാമീണ മേഖലയുടെ കുതിച്ചു ചാട്ടത്തിനു സഹായകമാകും. ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്നത് ഗ്രാമീണ മേഖലയുടെ വരുമാനം വര്‍ധിക്കുന്നതിന് സഹായകമാകും. ഇത് ഗ്രാമീണ മേഖലയുടെ ഉപഭോഗവും ആവശ്യവും വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു-സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

അവലംബം: thewire.in

Related Articles