Current Date

Search
Close this search box.
Search
Close this search box.

യു.എസിലെ ഭവനരഹിതര്‍: അമേരിക്ക നേരിടുന്ന കനത്ത വെല്ലുവിളി

അവരെ നാം എല്ലായിടത്തും കാണുന്നു. പഴയിടങ്ങളിലും പുതിയയിടങ്ങളിലും. പ്രായഭേദമന്യേ ഇവര്‍ തെരുവുകളില്‍ കാര്‍ഡ് ബോഡുകളിലും മണ്ണിലും കിടന്നുറുങ്ങുന്നു. വീടുകളില്ലാത്ത ഇവര്‍ പാലങ്ങള്‍ക്കടിയിലും മരങ്ങള്‍ക്കു ചുവടെയും കിടന്നുറുങ്ങുന്നു. ഇവരുടെ വസ്തുവകകള്‍ ഒരു പ്ലാസ്റ്റിക് കവറിലായി സമീപത്തുണ്ടാകും.

ഇതില്‍ നിരവധി പേര്‍ ഈയടുത്ത് തെരുവിലെത്തിയവരാണ്. ഇന്ന് കാണുന്ന യു.എസ് വെസ്റ്റ്‌കോസ്റ്റ് നഗരങ്ങളെ മാറ്റിമറിച്ച സമൃദ്ധിയുടെ ഇരകളാണിവര്‍. വര്‍ധിച്ചു വരുന്ന ഈ പ്രതിസന്ധി തടയാന്‍ അധികൃതര്‍ക്കാവുന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ മോശമായേക്കാം എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

അമേരിക്കയിലെ പ്രസന്നതയേറിയ നഗരമാണ് പോര്‍ട്‌ലാന്റ്. റോസ് നഗരം എന്ന പേരിലറിയപ്പെടുന്നു. പ്രസന്നതയുള്ള കാലാവസ്ഥ,ഉയര്‍ന്ന ചിന്താഗതിയുള്ള ആളുകള്‍,സമ്പന്നതയുടെ സംസ്‌കാരം എന്നിവയെല്ലാമടങ്ങിയ നഗരമാണ് പോര്‍ട്‌ലാന്റ്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളെയാണ് പിന്നീട് ഇവിടെ കാണാന്‍ സാധിച്ചത്. ഹൈടെക് കമ്പനികളുടെ ഉയര്‍ന്ന ശമ്പളമുള്ള ജോലികളുള്ള ആളുകളാണ് ഇന്ന് തെരുവുകളിലേക്ക് ഇറങ്ങേണ്ടി വന്നത്. മാന്ദ്യം മൂലം ഈ നഗരത്തില്‍ ജീവിക്കാനുള്ള ചിലവ് കൂടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയാതായി.

നിരവധി ആളുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടുത്തേക്ക് മാറി. മറ്റു ചിലരെ സര്‍ക്കാരും ജീവകാരുണ്യ സംഘടനകളും രക്ഷപ്പെടുത്തി. എന്നാല്‍ അവസാനം ചിലര്‍ വീടില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വന്നു. ചിലര്‍ക്ക് തെരുവുകളിലെ പൊതു ഷെല്‍ട്ടറുകള്‍ ലഭിച്ചു. മറ്റു ചിലര്‍ ഇപ്പോള്‍ തെരുവോരത്തെ ടെന്റുകളിലും വാഹനങ്ങളിലുമാണ് കഴിയുന്നത്. അമേരിക്കയിലുടനീളം അസമത്വം വര്‍ധിച്ചു വരികയാണ്. ഇതെല്ലാം ജനങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥ ഒരിക്കലും ശക്തമാവില്ല- മേയര്‍ ടെഡ് വീലര്‍ പറയുന്നു.

വെസ്റ്റ് കോസ്റ്റ് നഗരത്തില്‍ ഇന്ന് ഭവനരഹിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതില്‍ യുവാക്കളുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരുണ്ട്.

കൃത്യമായ കണക്കുപ്രകാരം അമേരിക്കയില്‍ 553742 ആളുകള്‍ വീടില്ലാത്തവരാണ്. ഹൗസിങ് ആന്റ് അര്‍ബണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ട കണക്കാണിത്. 2010നെക്കാള്‍ വളരെ അധികമാണ് 2017ലെ കണക്കുകള്‍. കാലിഫോര്‍ണിയ,ഒറിഗോണ്‍,വാഷിങ്ടണ്‍ എന്നിവയടക്കം 30 സ്‌റ്റേറ്റുകളിലെ സ്ഥിതി വളരെ ദയനീയമാണ്.

Related Articles